- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിൽ എല്ലാം ശരിയാക്കാൻ ആര് വരും? ശ്രീറാമിനെ പുകച്ചെങ്കിലും സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; വി.വി ജോർജിന്റെ കെട്ടിടം ഉൾപ്പെടെയുള്ള 22 സെന്റ് സർക്കാരിന് ഏറ്റെടുക്കാം; പാട്ടക്കാരന് അവകാശമുന്നയിക്കാൻ അധികാരമില്ലെന്നും കോടതി
കൊച്ചി: മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ കേസിൽ എല്ലാം ശരിയാക്കാം എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ പിണറായി വിജയൻ സർക്കാരിനെഅതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മൂന്നാറിൽ എല്ലാം ശരിയാക്കാൻ ആര് വരുമെന്ന് ഹൈക്കോടതി ചോദിച്ചു. മൂന്നാറിലെ ലൗ ഡെയ്ൽ റിസോർട്ട് ഏറ്റെടുക്കുന്നതിനെതിരെ ഉടമ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സർക്കാരിനെതിരെ കോടതി ആഞ്ഞടിച്ചിരിക്കുന്നത്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നിരവധി പരാതികൾ കോടതിക്ക് ലഭിച്ചിരുന്നു. നിയമം നടപ്പിലാക്കാൻ ഇച്ചാശക്തിയും ഊർജവുമാണ് വേണ്ടത്. പക്ഷെ ഒന്നും ശരിയാക്കാത്തത് പൊതു താൽപര്യ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. കയ്യേറ്റം ഒഴിപ്പിക്കുന്നതിൽ ഒട്ടേറെ വിധികൾ നിലവിലുണ്ട്. ഇത് നടപ്പാക്കുക മാത്രമാണ് വേണ്ടത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് സർക്കാർ അധികാരത്തിൽ വരുന്നത്. ഇത് നടക്കില്ലെന്ന് തോന്നുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമാണ്. സർക്കാരിന് വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയും ആർജ്ജവവുമാണ്. എല്ലാം ജനത്തിന്റെ അമിത പ്രതീക്ഷ മാത്രമാകരുത്

കൊച്ചി: മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ കേസിൽ എല്ലാം ശരിയാക്കാം എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ പിണറായി വിജയൻ സർക്കാരിനെഅതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മൂന്നാറിൽ എല്ലാം ശരിയാക്കാൻ ആര് വരുമെന്ന് ഹൈക്കോടതി ചോദിച്ചു. മൂന്നാറിലെ ലൗ ഡെയ്ൽ റിസോർട്ട് ഏറ്റെടുക്കുന്നതിനെതിരെ ഉടമ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സർക്കാരിനെതിരെ കോടതി ആഞ്ഞടിച്ചിരിക്കുന്നത്.
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നിരവധി പരാതികൾ കോടതിക്ക് ലഭിച്ചിരുന്നു. നിയമം നടപ്പിലാക്കാൻ ഇച്ചാശക്തിയും ഊർജവുമാണ് വേണ്ടത്. പക്ഷെ ഒന്നും ശരിയാക്കാത്തത് പൊതു താൽപര്യ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. കയ്യേറ്റം ഒഴിപ്പിക്കുന്നതിൽ ഒട്ടേറെ വിധികൾ നിലവിലുണ്ട്. ഇത് നടപ്പാക്കുക മാത്രമാണ് വേണ്ടത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് സർക്കാർ അധികാരത്തിൽ വരുന്നത്. ഇത് നടക്കില്ലെന്ന് തോന്നുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമാണ്. സർക്കാരിന് വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയും ആർജ്ജവവുമാണ്. എല്ലാം ജനത്തിന്റെ അമിത പ്രതീക്ഷ മാത്രമാകരുത്. എല്ലാം ശരിയാക്കാൻ ഇനി ആര് വരുമെന്നും സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു.
മൂന്നാറിൽ അനധികൃതമായി കൈവശം വച്ച് സ്വകാര്യ റിസോർട്ടായി പ്രവർത്തിക്കുന്ന കെട്ടിടവും സ്ഥലവും ഏറ്റെടുക്കാനുള്ള റവന്യു വകുപ്പ് ഉത്തരവ് ഹൈക്കോടതി കഴിഞ്ഞദിവസം ശരിവെച്ചിരുന്നു. ലൗഡെയിൽ റിസോർട്ട് ഉടമ വി വി ജോർജിന്റെ ഹർജി തള്ളിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ ഉത്തരവ്. കെട്ടിടം ഉൾപ്പെടെയുള്ള 22 സെന്റ് സ്ഥലം സർക്കാരിന് ഏറ്റെടുക്കാം. ഭൂമിയിൽ സർക്കാരിനാണ് പരിപൂർണ അവകാശമെന്നും പാട്ടക്കാരന് അവകാശമുന്നയിക്കാൻ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പാല സ്വദേശി തോമസ് മൈക്കിളിന്റെ കൈവശമുണ്ടായിരുന്ന ഭൂമി പാട്ടക്കാലാവധിക്ക് ശേഷം വി.വി. ജോർജിന് മറിച്ച് വിൽക്കുകയായിരുന്നു. ഇക്കാര്യം രേഖകൾ പരിശോധിച്ചതിൽനിന്നും ബോധ്യപ്പെട്ട് സബ് കലക്ടർ 48 മണിക്കൂറിനകം ഭൂമി വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകുകയായിരുന്നു. ഈ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജോർജ്ജ് കോടതിയെ സമീപിച്ചത്.
ഇതൊഴിപ്പിക്കാനുള്ള ശ്രമം നിർത്തിവെക്കണമെന്നും സബ്കളക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ടുമായിരുന്നു സിപിഐ, കോൺഗ്രസ്, സി.പി.എം സംഘം പിന്നാലെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. തുടർന്ന് നടന്ന മന്ത്രിസഭാ യോഗത്തിൽ ഇത് ചർച്ചയായിരുന്നു.
സബ്കളക്ടറുടെ നടപടി ന്യായമാണെന്നും ഇതൊഴിപ്പിക്കണമെന്നുമുള്ള നിലപാടാണ് റവന്യുവകുപ്പ് സ്വീകരിച്ചത്. അതേസമയം യോഗം വിളിക്കാമെന്നാണ് ഇതിൽ മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ യോഗത്തിന്റെ ആവശ്യമില്ലെന്നും സബ്കളക്ടറുടേത് ശരിയായ നിലപാടാണെന്നായിരുന്നു റവന്യുമന്ത്രി പ്രകടിപ്പിച്ചതും. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചുചേർക്കുന്നതും റവന്യുമന്ത്രിയും സിപിഐയും വിട്ടുനിൽക്കുന്നത് അടക്കമുള്ള തുടർവിവാദങ്ങൾ ഉണ്ടാകുന്നതും.
എല്ലാത്തിനുമൊടുവിൽ ശ്രീറാമിനെ സബ് കളക്ടർ സ്ഥാനത്ത് നിന്ന് സർക്കാർ നീക്കിയതിന് പിന്നാലെയാണ് കോടതി ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നിരിക്കുന്നത്.

