- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത നിയമനം പൊതുജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുന്നത്? യോഗ്യതയില്ലാത്തയാളെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായി നിയമിച്ച കേസിൽ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം; വിജിലൻസ് അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥൻ മേൽനോട്ടം വഹിക്കണമെന്നും കോടതി
കൊച്ചി: ടോമിൻ തച്ചങ്കരിക്കെതിരായ അനധികൃത നിയമനക്കേസിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. നിയമനം പൊതുജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് കോടതി ചോദിച്ചു. പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ് എഡിജിപിയായ ടോമിൻ തച്ചങ്കരിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷണം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. മതിയായ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥനെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായി നിയമിച്ച കേസിലാണ് അന്വേഷണം. ട്രാൻസ്‌പോർട്ട് കമ്മീഷണറായിരുന്ന കാലയളവിൽ തച്ചങ്കരി ശ്രീഹരിയെന്ന ഉദ്യോഗസ്ഥനെയാണ് തൃശൂരിൽ നിയമിച്ചത്.

X
കൊച്ചി: ടോമിൻ തച്ചങ്കരിക്കെതിരായ അനധികൃത നിയമനക്കേസിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. നിയമനം പൊതുജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് കോടതി ചോദിച്ചു. പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ് എഡിജിപിയായ ടോമിൻ തച്ചങ്കരിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷണം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. മതിയായ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥനെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായി നിയമിച്ച കേസിലാണ് അന്വേഷണം. ട്രാൻസ്‌പോർട്ട് കമ്മീഷണറായിരുന്ന കാലയളവിൽ തച്ചങ്കരി ശ്രീഹരിയെന്ന ഉദ്യോഗസ്ഥനെയാണ് തൃശൂരിൽ നിയമിച്ചത്.
Next Story

