- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണബാങ്ക് സെക്രട്ടറിമാരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; നോട്ട് നിരോധനകാലത്തെ നിക്ഷേപത്തിൽ അഴിമതി നിരോധന നിയമം എങ്ങനെ നിലനിൽക്കുമെന്ന് കോടതി
നോട്ട് നിരോധന കാലത്ത് വൻതോതിൽ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടുള്ള കേസിൽ സഹകരണബാങ്ക് സെക്രട്ടറിമാരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കടയ്ക്കൽ, മയ്യനാട് സഹകരണ ബാങ്ക് സെക്രട്ടറിമാരുടെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. കേസിൽ അഴിമതി നിരോധന നിയമം എങ്ങനെ നിലനിൽക്കുമെന്ന് സിബിഐ വിശദീകരിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു കേന്ദ്ര സർക്കാർ നോട്ട് അസാധുവാക്കൽ തീരുമാനം പ്രഖ്യാപിച്ച നവംബർ എട്ടിനുശേഷം ആർബിഐ മാനദണ്ഡങ്ങൾ പാലിക്കാതെ നിക്ഷേപം സ്വീകരിച്ചെന്ന് ആരോപിച്ചാണ് ആറ് സർവീസ് സഹകരണ ബാങ്കുകൾക്കെതിരെ കേസെടുത്തത്. കടയ്ക്കൽ, പുതിയകാവ്, മയ്യനാട്, പന്മന, കുലശേഖരപുരം, ചാത്തന്നൂർ എന്നീ ബാങ്കുകൾക്കെതിരെയായിരുന്നു കേസ്. പഴയ നോട്ടുകൾ നിക്ഷേപിക്കാൻ ആർബിഐ നിർദേശിച്ച പരിധി ലംഘിച്ച് കോടികൾ നിക്ഷേപമായി വാങ്ങിയെന്നാണ് സിബിഐയുടെ കുറ്റപത്രത്തിൽ പറയുന്നത്. ബാങ്ക് സെക്രട്ടറിമാരുടെ അറിവോടെയും അക്കൗണ്ട് ഉടമ അറിയാതെയുമാണ് നിക്ഷേപം സ്വീകരിച്ചത്. പ്രതിപ്പട്ടികയിലുള്ള ആറ് ബാങ്കുകളും നോട്ട് നിരോധന കാലയളവിൽ നടത്തിയ ഇടപാടുകൾ സംശയകരമാ

നോട്ട് നിരോധന കാലത്ത് വൻതോതിൽ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടുള്ള കേസിൽ സഹകരണബാങ്ക് സെക്രട്ടറിമാരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കടയ്ക്കൽ, മയ്യനാട് സഹകരണ ബാങ്ക് സെക്രട്ടറിമാരുടെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. കേസിൽ അഴിമതി നിരോധന നിയമം എങ്ങനെ നിലനിൽക്കുമെന്ന് സിബിഐ വിശദീകരിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു
കേന്ദ്ര സർക്കാർ നോട്ട് അസാധുവാക്കൽ തീരുമാനം പ്രഖ്യാപിച്ച നവംബർ എട്ടിനുശേഷം ആർബിഐ മാനദണ്ഡങ്ങൾ പാലിക്കാതെ നിക്ഷേപം സ്വീകരിച്ചെന്ന് ആരോപിച്ചാണ് ആറ് സർവീസ് സഹകരണ ബാങ്കുകൾക്കെതിരെ കേസെടുത്തത്. കടയ്ക്കൽ, പുതിയകാവ്, മയ്യനാട്, പന്മന, കുലശേഖരപുരം, ചാത്തന്നൂർ എന്നീ ബാങ്കുകൾക്കെതിരെയായിരുന്നു കേസ്.
പഴയ നോട്ടുകൾ നിക്ഷേപിക്കാൻ ആർബിഐ നിർദേശിച്ച പരിധി ലംഘിച്ച് കോടികൾ നിക്ഷേപമായി വാങ്ങിയെന്നാണ് സിബിഐയുടെ കുറ്റപത്രത്തിൽ പറയുന്നത്. ബാങ്ക് സെക്രട്ടറിമാരുടെ അറിവോടെയും അക്കൗണ്ട് ഉടമ അറിയാതെയുമാണ് നിക്ഷേപം സ്വീകരിച്ചത്. പ്രതിപ്പട്ടികയിലുള്ള ആറ് ബാങ്കുകളും നോട്ട് നിരോധന കാലയളവിൽ നടത്തിയ ഇടപാടുകൾ സംശയകരമാണെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.
വ്യാഴാഴ്‌ച്ച ആറ് ബാങ്കുകളിലും സിബിഐ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. രേഖകൾ വിശദമായി പരിശോധിച്ചശേഷം സെക്രട്ടറിമാരെ ചോദ്യം ചെയ്യാനാണ് സിബിഐയുടെ തീരുമാനം. ഇതിൽ പന്മന ചാത്തന്നൂർ സഹകരണ ബാങ്കുകളിലാണ് ഏറ്റവും അധികം ക്രമക്കേടുകൾ കണ്ടെത്തിയത്.

