- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതു സ്ഥലങ്ങളിൽ പ്ലാസ്റ്റിക് - റബർ മാലിന്യങ്ങൾ കത്തിക്കുന്നതിനു നിരോധനം; ഹൈക്കോടതി ഉത്തരവ് അന്തരീക്ഷ മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത്
കൊച്ചി: പൊതു സ്ഥലങ്ങളിൽ പ്ലാസ്റ്റിക് - റബർ മാലിന്യങ്ങൾ കത്തിക്കുന്നതിനു നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി ഉത്തരവ്. അന്തരീക്ഷ മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്താണു തീരുമാനം. ഇതു ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാൻ പൊലീസിന് അധികാരവും കോടതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ജാഗ്രതപുലർത്തണമെന്നും കോടതി നിർദ്ദേശിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. കേരള പുഴ സംരക്ഷണ സമിതിയുടെ ഹർജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്കെതിരെ പൊലീസിന് കേസെടുക്കാമെന്നും ആക്ടിങ് ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണനും അനുശിവരാമനും അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അക്കാര്യത്തിൽ പ്രത്യേക വാദം കേൾക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നതിനെതിരെ ഹൈക്കോടതി മുമ

കൊച്ചി: പൊതു സ്ഥലങ്ങളിൽ പ്ലാസ്റ്റിക് - റബർ മാലിന്യങ്ങൾ കത്തിക്കുന്നതിനു നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി ഉത്തരവ്. അന്തരീക്ഷ മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്താണു തീരുമാനം.
ഇതു ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാൻ പൊലീസിന് അധികാരവും കോടതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ജാഗ്രതപുലർത്തണമെന്നും കോടതി നിർദ്ദേശിച്ചു.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. കേരള പുഴ സംരക്ഷണ സമിതിയുടെ ഹർജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.
ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്കെതിരെ പൊലീസിന് കേസെടുക്കാമെന്നും ആക്ടിങ് ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണനും അനുശിവരാമനും അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അക്കാര്യത്തിൽ പ്രത്യേക വാദം കേൾക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നതിനെതിരെ ഹൈക്കോടതി മുമ്പും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

