കൊച്ചി: സോളാർ കേസ് പ്രതി സരിത എസ് നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കേണ്ടതില്ലെന്നു ഹൈക്കോടതി. ദ്രുതപരിശോധന നടത്തണമെന്ന സർക്കാർ വാദം കോടതി തള്ളി.

തൃശ്ശൂർ വിജിലൻസ് കോടതി ഉത്തരവിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പരാതി നിലനിൽക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേസെടുക്കേണ്ടതില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടത്.

തൃശ്ശൂർ വിജിലൻസ് കോടതി ഇക്കാര്യത്തിൽ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. സോളാർ കേസിൽ ആര്യാടൻ മുഹമ്മദും ഉമ്മൻ ചാണ്ടിയും തന്റെ കയ്യിൽ നിന്നും പണം വാങ്ങിയതായി സരിത വെളിപ്പെടുത്തിയിരുന്നു. ഉമ്മൻ ചാണ്ടി ഒരു കോടി രൂപയും ആര്യാടൻ മുഹമ്മദ് 40 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ആര്യാടൻ മുഹമ്മദിന് 20 ലക്ഷം രൂപ മാത്രം നൽകിയെന്നും സരിത വെളിപ്പെടുത്തിയിരുന്നു.

ഇക്കാര്യത്തിൽ ഇരുവർക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിലാണ് കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടത്. ഇൗ ഉത്തരവാണ് ഹൈക്കോടതി തള്ളിയത്.