- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിലൻസ് ഡയറക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ടില്ല; തിരുത്തണമെന്നും നിയന്ത്രിക്കണമെന്നും മാത്രമാണ് പറഞ്ഞത്; പുറത്തുവന്നതെല്ലാം തെറ്റായ വാർത്തകൾ; ജേക്കബ് തോമസിനെതിരായ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ സർക്കാരിന് തീരുമാനമെടുക്കാം; തെറ്റായ ചർച്ചകളിൽ ഹൈക്കോടതിക്ക് അതൃപ്തി
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹൈക്കോടതി. വിജിലൻസിനെ തിരുത്തണമെന്നും നിയന്ത്രിക്കണമെന്നും മാത്രമാണ് ആവശ്യപ്പെട്ടതാണെന്നും കോടതി വ്യക്തമാക്കി. തെറ്റായ വാർത്തകൾ വന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. വാക്കാൽ പരാമർശത്തിന്റെ പേരിൽ നടന്നതെല്ലാം തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഹൈക്കോടതി വിശദീകരിക്കുന്നത്. ഹൈക്കോടതി പരമാർശം പുറത്തുവന്ന സാഹചര്യത്തിലാണ് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് സർക്കാർ നീക്കുന്ന നടപടികൾ തുടങ്ങിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ജേക്കബ് തോമസ് അവധിയിൽ പ്രവേശിക്കുകയും ചെയ്തു. ഇതോടെ ഹൈക്കോടതിയുടെ പരാമർശങ്ങളിൽ സജീവ ചർച്ചകളുണ്ടായി. വിമർശനങ്ങൾ ഹൈക്കോടതിക്ക് നേരെയും നീണ്ടു. ഇതിനിടെയാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. സർക്കാരിന്റെ അവകാശത്തിൽ വിജിലൻസ് അമിതാധികാരം കാണിച്ചു, ഈ അമിതാധികാരം എന്തുകൊണ്ടാണ് നിയന്ത്രിക്കാത്തത് എന്ന് മാത്രമാണ് ചോദിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ തെറ്റായ വാർത്തകളാണ് വന

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹൈക്കോടതി. വിജിലൻസിനെ തിരുത്തണമെന്നും നിയന്ത്രിക്കണമെന്നും മാത്രമാണ് ആവശ്യപ്പെട്ടതാണെന്നും കോടതി വ്യക്തമാക്കി. തെറ്റായ വാർത്തകൾ വന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
വാക്കാൽ പരാമർശത്തിന്റെ പേരിൽ നടന്നതെല്ലാം തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഹൈക്കോടതി വിശദീകരിക്കുന്നത്. ഹൈക്കോടതി പരമാർശം പുറത്തുവന്ന സാഹചര്യത്തിലാണ് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് സർക്കാർ നീക്കുന്ന നടപടികൾ തുടങ്ങിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ജേക്കബ് തോമസ് അവധിയിൽ പ്രവേശിക്കുകയും ചെയ്തു. ഇതോടെ ഹൈക്കോടതിയുടെ പരാമർശങ്ങളിൽ സജീവ ചർച്ചകളുണ്ടായി. വിമർശനങ്ങൾ ഹൈക്കോടതിക്ക് നേരെയും നീണ്ടു. ഇതിനിടെയാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
സർക്കാരിന്റെ അവകാശത്തിൽ വിജിലൻസ് അമിതാധികാരം കാണിച്ചു, ഈ അമിതാധികാരം എന്തുകൊണ്ടാണ് നിയന്ത്രിക്കാത്തത് എന്ന് മാത്രമാണ് ചോദിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ തെറ്റായ വാർത്തകളാണ് വന്നത്. ഏത് സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു വാർത്ത വന്നത്. സർക്കാർ അഭിഭാഷകനോടും നിങ്ങൾ സർക്കാരിനെ ഇത്തരത്തിൽ ധരിപ്പിച്ചോ എന്നും കോടതി ചോദിച്ചു.
വിജിലൻസിനെ നിയന്ത്രിക്കാൻ പേടിയുണ്ടോ എന്നാണ് ചോദിച്ചത്. ഇതിനർഥം ഡയറക് ടറെ മാറ്റണമെന്നാണോ എന്നും കോടതി ആരാഞ്ഞു. ബജറ്റ് നിർദേശവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് ഇന്ന് കോടതിയുടെ വിശദീകരണം വന്നത്. വിജിലൻസിനെ തിരുത്തുകയും നിയന്ത്രിക്കുകയും വേണമെന്നാണ് പറഞ്ഞത്. തെറ്റായ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ചർച്ചവന്നത്. ഇത് അംഗീകരിക്കാനാകില്ല.
വിവാദത്തിൽ കോടതി ഡയറക് ടറെ മാറ്റണമെന്ന് പറഞ്ഞിട്ടില്ല. ഡയറക് ടറെ നിയന്ത്രിക്കണമെന്ന് മാത്രമാണ് പറഞ്ഞത്. ഇക്കാര്യത്തിൽ തെറ്റായ കാര്യങ്ങളാണ് പുറത്തുവന്നത്. വിവാദത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. വിജിലൻസ് ഡയറക് ടറെ നിയന്ത്രിക്കണമെന്ന് പറഞ്ഞതിനെ മറ്റൊരു കേസുമായി താരതമ്യപ്പെടുത്തിയത് തെറ്റ്. ഇത് കോടതിയലക്ഷ്യമാണ്. കേസുകൾ കേൾക്കാനും വിധിക്കാനും കോടതിക്കറിയാമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇതോടെ വെട്ടിലാകുന്നത് സർക്കാരാണ്. ജേക്കബ് തോമസിന്റെ അവധി പിൻവലിപ്പിക്കാനും ചുമതലയിൽ തിരിച്ചുകൊണ്ടുവരാനും സർക്കാരിൽ സമ്മർദ്ദം ശക്തമാകും. കോടതി പരമാർശത്തെ തുടർന്നാണ് ജേക്കബ് തോമസിനെ മാറ്റിയതെന്ന് വൈദ്യുത മന്ത്രി എംഎം മണി പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് കോടതി നിലപാട് വിശദീകരിക്കുന്നതും. ജേക്കബ് തോമസിനെ പുറത്താക്കാനുള്ള കള്ളക്കളയിൽ ഹൈക്കോടതിയെ കൂട്ടുപിടിക്കേണ്ടെന്ന സൂചനയാണ് ഇന്ന് ഹൈക്കോടതി വിശദീകരണത്തിലൂടെ നൽകുന്നതും.

