- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളിൽ ബിജെപിയുടെ രഥയാത്രയ്ക്ക് ഹൈക്കോടതിയുടെ റെഡ് സിഗ്നൽ; പരിപാടി നടത്താൻ അനുമതി നൽകിയ സംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി ; പത്തു ദിവസത്തേക്ക് കോടതി അവധിയാണെന്നതും സംഘാടകർക്ക് തിരിച്ചടിയായി; ഇന്റലിജൻസ് വിവരങ്ങൾ കൂടി പരിഗണിച്ച് വേണം വിധി തീരുമാനിക്കേണ്ടതെന്നും ഹൈക്കോടതി
കൊൽക്കത്ത : ബംഗാളിൽ രഥയാത്ര നടത്താമെന്ന ബിജെപിയുടെ സ്വപ്‌നം പൂവണിയാൻ സാധ്യതയില്ല. രഥയാത്ര നടത്താൻ അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെ ബിജെപി നേതൃത്വം വെട്ടിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പരിപാടിയുടെ വിവരങ്ങൾ ജില്ലാ പൊലീസ് മേധാവികളെ മുൻകൂട്ടി അറിയിക്കണമെന്ന നിബന്ധനയോടെ ജസ്റ്റിസ് തപബ്രത ചക്രവർത്തി രഥയാത്ര നടത്താം എന്ന ഉത്തരവിറക്കിയത്. എന്നാൽ ഈ ഉത്തരവിന്റെ ചൂടാറും മുൻപേ ചീഫ് ജസ്റ്റിസ് ദേബശിഷ് കർഗുപ്തയും ജസ്റ്റിസ് ശാംപ സർക്കാരും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി റദ്ദാക്കുകയായിരുന്നു. ഹർജിയിൽ തുടർന്നും വാദം കേൾക്കുന്നതിന് വേണ്ടി ഇന്റലിജൻസ് റിപ്പോർട്ട് കൂടി പരിഗണിക്കണമെന്നും ജസ്റ്റിസ് തപബ്രത്തയോട് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. തീരുമാനം 36 ഇന്റലിജൻസ് റിപ്പോർട്ടുകൾ പരിശോധിട്ട ശേഷം മാത്രം ബിജെപി നടത്തുന്ന രഥയാത്രകൾ സംസ്ഥാനത്ത് വർഗീയ ലഹളകൾ ഉണ്ടാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം മറികടന്നാണ് കൊൽക്കത്ത ഹൈക്കോടതി ഇന്നലെ രഥയാത്രയ്ക്ക് അനുമതി നൽകിയത്.

കൊൽക്കത്ത : ബംഗാളിൽ രഥയാത്ര നടത്താമെന്ന ബിജെപിയുടെ സ്വപ്‌നം പൂവണിയാൻ സാധ്യതയില്ല. രഥയാത്ര നടത്താൻ അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെ ബിജെപി നേതൃത്വം വെട്ടിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പരിപാടിയുടെ വിവരങ്ങൾ ജില്ലാ പൊലീസ് മേധാവികളെ മുൻകൂട്ടി അറിയിക്കണമെന്ന നിബന്ധനയോടെ ജസ്റ്റിസ് തപബ്രത ചക്രവർത്തി രഥയാത്ര നടത്താം എന്ന ഉത്തരവിറക്കിയത്.
എന്നാൽ ഈ ഉത്തരവിന്റെ ചൂടാറും മുൻപേ ചീഫ് ജസ്റ്റിസ് ദേബശിഷ് കർഗുപ്തയും ജസ്റ്റിസ് ശാംപ സർക്കാരും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി റദ്ദാക്കുകയായിരുന്നു. ഹർജിയിൽ തുടർന്നും വാദം കേൾക്കുന്നതിന് വേണ്ടി ഇന്റലിജൻസ് റിപ്പോർട്ട് കൂടി പരിഗണിക്കണമെന്നും ജസ്റ്റിസ് തപബ്രത്തയോട് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.
തീരുമാനം 36 ഇന്റലിജൻസ് റിപ്പോർട്ടുകൾ പരിശോധിട്ട ശേഷം മാത്രം
ബിജെപി നടത്തുന്ന രഥയാത്രകൾ സംസ്ഥാനത്ത് വർഗീയ ലഹളകൾ ഉണ്ടാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം മറികടന്നാണ് കൊൽക്കത്ത ഹൈക്കോടതി ഇന്നലെ രഥയാത്രയ്ക്ക് അനുമതി നൽകിയത്. എന്നാൽ ചീഫ് ജസ്റ്റിസ് ദേബാശിഷ് കർഗുപ്ത, ജസ്റ്റിസ് ശംഭ സർക്കാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് സംസ്ഥാന സർക്കാർ അപ്പീൽ നൽകുകയായിരുന്നു. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് അപേക്ഷയിൽ ഉടൻ വാദം കേൾക്കണമെന്നും സർക്കാർ കോടതിയിൽ അഭ്യർത്ഥിച്ചു.
അപേക്ഷ പരിഗണിച്ച ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച കേസ് വീണ്ടും സിംഗിൾ ബെഞ്ചിലേക്കു തന്നെ വിടുകയായിരുന്നു. സംസ്ഥാന സർക്കാർ സമർപ്പിച്ച 36 ഇന്റലിജൻസ് വിവരങ്ങൾ പരിശോധിച്ചശേഷം അന്തിമ തീരുമാനമെടുക്കാനും കോടതി നിർദ്ദേശിച്ചു. മുൻപത്തെ വിധി വസ്തുതകളുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
വ്യാഴാഴ്ചത്തെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ മൂന്ന് രഥയാത്രകളിൽ ആദ്യത്തേത് ശനിയാഴ്ച ഭീർബൂം ജില്ലയിൽ ആരംഭിക്കാൻ ബിജെപി തീരുമാനമെടുത്തിരുന്നു. അവധിക്കാല ബെഞ്ചിൽ പരിഗണിച്ചില്ലെങ്കിൽ ജനുവരി ആദ്യവാരമായിരിക്കും ഇനി അപേക്ഷ പരിഗണിക്കുക. ശീതകാല അവധിക്കായി കൊൽക്കത്ത ഹൈക്കോടതി ഇന്ന് അടച്ചു.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ 22 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളിലൂടെ ബിജെപി രഥയാത്ര കടന്നുപോകുമെന്നാണു കരുതുന്നത്. രഥയാത്ര വിജയകരമായി പൂർത്തിയാക്കുന്നതിലൂടെ ബംഗാളിൽ കൂടുതൽ സ്വാധീനം ലഭിക്കുമെന്നാണു ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ. മൂന്ന് ഘട്ടമായുള്ള രഥയാത്രകൾ 28നു തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. പുതിയ വിധിയോടെ കാര്യം വീണ്ടും അനശ്ചിതത്വത്തിലായി. ഇന്നു മുതൽ 10 ദിവസം ഹൈക്കോടതിക്ക് അവധിയാണ്.

