- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലീഷ് ഇനി മുതൽ അതത് യോഗ്യതയുള്ളവർ തന്നെ പഠിപ്പിക്കണം; സർക്കാർ, എയ്ഡഡ് സ്‌കുളുകൾക്ക് നിർദ്ദേശവുമായി ഹൈക്കോടതി; പരാമർശം യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ അഭാവം കുട്ടികളുടെ നിലവാരത്തെ ബാധിക്കുന്നുവെന്ന ഹർജ്ജിയിൽ
കൊച്ചി: നടപ്പുസാമ്പത്തിക വർഷം മുതൽ തന്നെ ഇംഗ്ലീഷ് അദ്ധ്യാപകരായി അതത് യോഗ്യതയുള്ളവരെ തന്നെ നിയമിക്കണമെന്ന് സർക്കാർ എയ്ഡഡ് സ്‌കുളുകൾക്ക് ഹൈക്കോടതി നിർദ്ദേശം.വ്യത്യസ്ത യോഗ്യതയുള്ള അദ്ധ്യാപകർ ഇംഗ്ലീഷ് പഠിപ്പിക്കുമ്പോൾ കുട്ടികളുടെ നിലവാരം കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജ്ജിയിലാണ് കോടതിയുടെ നിർദ്ദേശം.മറ്റു പല വിഷയത്തിൽ യോഗ്യത നേടിയ അദ്ധ്യാപകരാണ് ഇംഗ്ലിഷ് പഠിപ്പിക്കുന്നതെന്നു ചുണ്ടിക്കാട്ടി തൃശൂർ പാലപ്പിള്ളി സ്വദേശിയായ പിഎം അലി, കല്ലൂപ്പാറ സ്വദേശിയായ റെജി തോമസ് എന്നിവരാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.
ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനു നിശ്ചിത യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിക്കാത്തത് കേരള വിദ്യാഭ്യാസ ചട്ടത്തിന്റെ (കെഇആർ) ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇംഗ്ലിഷ് അദ്ധ്യാപകർ ഇല്ലാത്തതിനാൽ നിലവിൽ മറ്റു വിഷയങ്ങൾ പഠിച്ച അദ്ധ്യാപകരാണ് ഹൈസ്‌കൂൾ ക്ലാസുകളിൽ ഇംഗ്ലിഷ് പഠിപ്പിക്കുന്നത്. ഇത് ഇംഗ്ലിഷ് ഭാഷാധ്യപനത്തിന്റെ നിലവാരത്തെ ബാധിക്കുന്നുണ്ട്. ഇംഗ്ലിഷ് നിർബന്ധമായും പഠിപ്പിക്കേണ്ടതുണ്ടെന്ന് പുതുക്കിയ കെഇആറിൽ നിർദേശിച്ചിട്ടുണ്ടെന്ന് ഹർജിയിൽ പറഞ്ഞു.
നിലവിലുള്ള അദ്ധ്യാപക കേഡറിനെ ബാധിക്കാത്ത വിധത്തിൽ ഘട്ടം ഘട്ടമായി പുതിയ നിയമനം നടത്തുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ