- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹൈക്കോടതി ജസ്റ്റിസ് ജി.ആർ. ഉധ്വാനി അന്തരിച്ചു; മരണം കോവിഡ് ബാധയെത്തുടർന്ന്
അഹമ്മദാബാദ്:ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ആർ ഉധ്വാനി അന്തരിച്ചു. 59 വയസ്സായിരുന്നു.കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അഹമ്മദാബാദിലെ സാൽ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു ജസ്റ്റിസ് ഉധ്വാനി. രാജ്യത്ത് ആദ്യമായാണ് ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജി കോവിഡ് ബാധിച്ച് മരിക്കുന്നത്.
കഴിഞ്ഞ മാസം 19നാണ്് കോവിഡ് പോസിറ്റീവായ ഇദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഹമ്മദാബാദ് സ്വദേശിയായ ജസ്റ്റിസ് ഉധ്വാനി 1997ൽ സിറ്റി സിവിൽ കോടതി ജഡ്ജിയായി നിയമിതനായി.തുടർന്ന് ഗുജറാത്ത് ഹൈക്കോടതി രജിസ്ട്രാർ ജനറലായും സേവനം അനുഷ്ഠിച്ചു.2012ലാണ് ഗുജറാത്ത് ഹൈക്കോടതിയിൽ ജഡ്ജിയായി ചുമതലയേൽക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story