- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃതദേഹത്തിലെ പാടുകളും എംബാം ചെയ്തെന്ന ആരോപണവും ഗൗരവമായെടുത്ത് മദ്രാസ് ഹൈക്കോടതി; ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പ് ഹൈക്കോടതി ജഡ്ജി; മുഖ്യമന്ത്രിയുടെ മരണത്തിനു ശേഷമെങ്കിലും സത്യം പുറത്തുവരണം; കേന്ദ്ര-സംസ്ഥാന സർക്കാരുകളും അപ്പോളോ ആശുപത്രിയും വിശദീകരണം നൽകണം
ചെന്നൈ: മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതി ജഡ്ജിയും. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച പൊതു താത്പര്യ ഹർജി പരിഗണിച്ച ജസ്റ്റിസ് വൈദ്യലിംഗമാണ് തനിക്കും സംശയങ്ങളുണ്ടെന്നു പറഞ്ഞത്. കേസിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ചെന്നൈയിലെ അപ്പോളോ ആശുപത്രിക്കും കോടതി നോട്ടീസ് അയച്ചു. ഇതോടെ മരണത്തിലെ ദുരൂഹത നീക്കാൻ സർക്കാരും ആശുപത്രിയും നിർബന്ധിതമാകും. സ്വകാര്യ വിവരമെന്ന് പറഞ്ഞ് ഇത് മൂടി വയ്ക്കാൻ അഴിയുകയുമില്ല ജയലളിതയുടെ മാദ്ധ്യമങ്ങൾ നിരവധി സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തനിക്കും സംശയങ്ങളുണ്ട് . ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം അവർക്ക് ശരിയായ ഭക്ഷണ ക്രമീകരണം അല്ല നൽകിയിരുന്നതെന്നാണ് കേട്ടിരിക്കുന്നത്. ഇപ്പോൾ അവരുടെ മരണത്തിനുശേഷമെങ്കിലും സത്യം പുറത്തുവരണം- ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു. ജയലളിതയുടെ രോഗവിവരവും മരണകാരണവും എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നും കോടതി ആരാഞ്ഞു. അണ്ണാഡിഎംകെ പ്രവർത്തകൻ നല്കിയ ഹർജിയിൽ വിശദമായ വാദം കേ

ചെന്നൈ: മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതി ജഡ്ജിയും. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച പൊതു താത്പര്യ ഹർജി പരിഗണിച്ച ജസ്റ്റിസ് വൈദ്യലിംഗമാണ് തനിക്കും സംശയങ്ങളുണ്ടെന്നു പറഞ്ഞത്. കേസിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ചെന്നൈയിലെ അപ്പോളോ ആശുപത്രിക്കും കോടതി നോട്ടീസ് അയച്ചു. ഇതോടെ മരണത്തിലെ ദുരൂഹത നീക്കാൻ സർക്കാരും ആശുപത്രിയും നിർബന്ധിതമാകും. സ്വകാര്യ വിവരമെന്ന് പറഞ്ഞ് ഇത് മൂടി വയ്ക്കാൻ അഴിയുകയുമില്ല
ജയലളിതയുടെ മാദ്ധ്യമങ്ങൾ നിരവധി സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തനിക്കും സംശയങ്ങളുണ്ട് . ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം അവർക്ക് ശരിയായ ഭക്ഷണ ക്രമീകരണം അല്ല നൽകിയിരുന്നതെന്നാണ് കേട്ടിരിക്കുന്നത്. ഇപ്പോൾ അവരുടെ മരണത്തിനുശേഷമെങ്കിലും സത്യം പുറത്തുവരണം- ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു. ജയലളിതയുടെ രോഗവിവരവും മരണകാരണവും എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നും കോടതി ആരാഞ്ഞു. അണ്ണാഡിഎംകെ പ്രവർത്തകൻ നല്കിയ ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി കേന്ദ്രത്തിനും സംസ്ഥാനത്തിനും ആശുപത്രിക്കും നോട്ടീസ് അയച്ചിരിക്കുന്നത്.
സെപ്റ്റംബർ 22നാണ് ജയയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 75 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. പനിയും നിർജലീകരണവും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയലളിതയുടെ അവസ്ഥ പലതവണ മോശമായിരുന്നു. പിന്നീട് അവർ ജീവിതത്തിലേക്കു തിരിച്ചുവരുന്നതിന്റെ സൂചനകൾ കാണിച്ചതിനു പിന്നാലെ ഉണ്ടായ ഹൃദയാഘാതമാണ് ജീവൻ അപഹരിച്ചത്. ചികിൽസയെ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ജയലളിതയുടെ തോഴി ശശികല നടരാജനെ അണ്ണാഡിഎംകെ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത ദിവസം തന്നെയാണ് ഹൈക്കോടതി ജഡ്ജിയുടെ പരാമർശം ഉണ്ടായിരിക്കുന്നത്.
ജയലളിതയുടെ മരണത്തിൽ സംശയ മുനയിൽ നിൽക്കുന്നത് ശശികലയാണ്. 2001ൽ ജയലളിതയെ വിഷം കൊടുത്തുകൊല്ലാൻ ശ്രമിച്ചതും ചർച്ചയായി. ഇതിനിടെ ജയലളിതയുടെ മൃതദേഹം എംബാം ചെയ്തതും മുഖത്ത് കാണപ്പെട്ട മുറിവുമെല്ലാം സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തു. ഇത് നിഷേധിക്കാനോ സ്ഥിരീകരിക്കാനോ ആരും തയ്യാറായില്ല. അതിനിടെയാണ് വിഷയം കോടതിയുടെ മുന്നിലെത്തുന്നത്. ജയലളിതയുടെ മരണത്തിലെ ദുരൂഹത മാറ്റാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന ആവശ്യവുമായി ഗൗതമി പ്രധാനമന്ത്രിക്ക് കത്ത് അയയ്ക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നത്.
അഥിനിടെ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായി ബന്ധപ്പെട്ട് പുറത്തുവന്ന അഴിമതികളെല്ലാം ചുറ്റിപ്പറ്റി നിന്നത് അവരുടെ തോഴി ശശികലയിലേക്കും ബന്ധുക്കളിലേക്കുമായിരുന്നുവെന്ന ആരോപമവുമായി തമിഴ് സിനിമാ പ്രവർത്തകൻ ഗംഗൈ അമരനും രംഗത്ത് വന്നു. തന്റെ ജീവിതത്തിന്റെ മുഴുവൻ സമ്പാദ്യവുമെടുത്തു നിർമ്മിച്ച ഫാം ഹൗസ് ഭീഷണിപ്പെടുത്തിയും മാനസികമായി പീഡിപ്പിച്ചും ചുളുവിലയ്ക്ക് ഇവർ സ്വന്തമാക്കിയെന്നാണ് അദ്ദേഹം പറയുന്നത്. സംഗീത സംവിധായകൻ ഇളയരാജയുടെ ജ്യേഷ്ഠനും കൂടിയാണ് ഗംഗൈ അമരൻ. ഓൾഡ് മഹാബലിപുരം റോഡിലുള്ള പൈനൂരിൽ 22 ഏക്കറിലായി ഗംഗൈ അമരൻ പണികഴിപ്പിച്ചതായിരുന്നു ഫാം ഹൗസ്. എഴുത്തു ജീവിതം അവിടെ തുടരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഗംഗൈ അമരന്റെ സ്വപ്നം തന്നെയായിരുന്നു അത്.
ശശികല നിയോഗിച്ച കുറേ പേർ പോയസ് ഗാർഡനിലുള്ള അവരുടെ വസതിയിലേക്ക് ബലംപ്രയോഗിച്ചു തന്നെ കൊണ്ടുപോയി നിർബന്ധിച്ച് രേഖകളിൽ ഒപ്പുവയ്‌പ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അരപ്പൂർ ഇയക്കം എന്ന എൻജിഒ ഇക്കാര്യങ്ങൾ സ്ഥീരികരിക്കുന്ന വിഡിയോയും പുറത്തുവിട്ടു. കോടികൾ വിലമതിക്കുന്ന വസ്തുവും കെട്ടിടവും വെറും പതിമ്മൂന്ന് ലക്ഷത്തിനാണ് ഗംഗൈ അമരനെ ഭീഷണിപ്പെടുത്തി ശശികല സ്വന്തമാക്കിയതെന്നാണ് ആരോപണം. അതുകൊണ്ട് തന്നെയാണ് ജയലളിതയുടെ മരണത്തിലെ ദുരൂഹതയുടെ പ്രസക്തി കൂടുന്നതും.

