- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളി പണിയാൻ ഭൂമി കൊടുത്താലും പള്ളി പണിതു കൊടുത്താലും ഒക്കെ പള്ളി സഭയുടെ സ്വത്ത് തന്നെ; അവകാശവാദവുമായി ആരും ചെല്ലേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: കത്തോലിക്കാ പള്ളി പണിയാൻ സ്ഥലം നൽകിയെന്നോ പള്ളി പണിതെന്നോ ഉള്ള കാരണത്താൽ പള്ളിയും വസ്തുക്കളും പൊതുട്രസ്റ്റ് ആകില്ലെന്നും അതു സഭയുടെ സ്വന്തമാണെന്നും ഹൈക്കോടതി ഉത്തരവിട്ടു. കത്തോലിക്കാ പള്ളി കൂദാശ ചെയ്യുന്നതോടെ സഭയുടെ വസ്തുവായി തീരുമെന്നാണു കാനോനിക നിയമം. അതുകൊണ്ട് തന്നെ ഏതെങ്കിലും വിശ്വാസി സ്ഥലം നൽകുകയോ പള്ളിപണിക്കു സംഭാവന നൽകുകയോ ചെയ്യുന്നത് അപ്രസക്തമാണെന്നു ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാർ ഉത്തരവിൽ വ്യക്തമാക്കി. എഴുപുന്ന സെന്റ് റാഫേൽ പള്ളി സംബന്ധിച്ച തർക്കത്തിലാണു ഉത്തരവ്. ''കാനോനിക നിയമപ്രകാരം സിറോ മലബാർ സഭ കത്തോലിക്കാ സഭയുടെ ഭാഗമാണ്. കത്തോലിക്കാ വിശ്വാസം പിൻതുടരുന്ന സിറോ മലബാർ സഭാംഗങ്ങൾക്കു കാനോനിക നിയമത്തിന്റെ ചട്ടങ്ങൾ ബാധകമാണ്. ഇതനുസരിച്ചു സഭയുടെ ആധ്യാത്മിക, ഭൗതിക കാര്യങ്ങൾ ബിഷപ്പിന്റെ നിയന്ത്രണത്തിലാണ്. പള്ളിക്കു ഭൂമി നൽകുകയും പള്ളി പണിയുകയും അറ്റകുറ്റം തീർക്കുകയും ചെയ്താലും വസ്തുക്കൾ പബ്ലിക് ട്രസ്റ്റിന്റെതാണെന്നു വാദിക്കാൻ സിറോ മലബാർ സഭാംഗങ്ങളായ കത്തോലിക്കാ വിശ്വാസികൾക്കു സാധ്

കൊച്ചി: കത്തോലിക്കാ പള്ളി പണിയാൻ സ്ഥലം നൽകിയെന്നോ പള്ളി പണിതെന്നോ ഉള്ള കാരണത്താൽ പള്ളിയും വസ്തുക്കളും പൊതുട്രസ്റ്റ് ആകില്ലെന്നും അതു സഭയുടെ സ്വന്തമാണെന്നും ഹൈക്കോടതി ഉത്തരവിട്ടു. കത്തോലിക്കാ പള്ളി കൂദാശ ചെയ്യുന്നതോടെ സഭയുടെ വസ്തുവായി തീരുമെന്നാണു കാനോനിക നിയമം. അതുകൊണ്ട് തന്നെ ഏതെങ്കിലും വിശ്വാസി സ്ഥലം നൽകുകയോ പള്ളിപണിക്കു സംഭാവന നൽകുകയോ ചെയ്യുന്നത് അപ്രസക്തമാണെന്നു ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാർ ഉത്തരവിൽ വ്യക്തമാക്കി.
എഴുപുന്ന സെന്റ് റാഫേൽ പള്ളി സംബന്ധിച്ച തർക്കത്തിലാണു ഉത്തരവ്. ''കാനോനിക നിയമപ്രകാരം സിറോ മലബാർ സഭ കത്തോലിക്കാ സഭയുടെ ഭാഗമാണ്. കത്തോലിക്കാ വിശ്വാസം പിൻതുടരുന്ന സിറോ മലബാർ സഭാംഗങ്ങൾക്കു കാനോനിക നിയമത്തിന്റെ ചട്ടങ്ങൾ ബാധകമാണ്. ഇതനുസരിച്ചു സഭയുടെ ആധ്യാത്മിക, ഭൗതിക കാര്യങ്ങൾ ബിഷപ്പിന്റെ നിയന്ത്രണത്തിലാണ്. പള്ളിക്കു ഭൂമി നൽകുകയും പള്ളി പണിയുകയും അറ്റകുറ്റം തീർക്കുകയും ചെയ്താലും വസ്തുക്കൾ പബ്ലിക് ട്രസ്റ്റിന്റെതാണെന്നു വാദിക്കാൻ സിറോ മലബാർ സഭാംഗങ്ങളായ കത്തോലിക്കാ വിശ്വാസികൾക്കു സാധ്യമല്ല''-കോടതി വ്യക്തമാക്കി.
എഴുപുന്ന പള്ളിയുടെ ഭൂമിയും കെട്ടിടവും സംബന്ധിച്ച തർക്കത്തിലാണ് ഉത്തരവ്. പള്ളിയിരിക്കുന്ന വസ്തുക്കൾ രേഖപ്രകാരം കൈമാറിയതാണെന്നു കക്ഷികളെല്ലാം സമ്മതിക്കുന്നുണ്ടെന്നു കോടതി വിലയിരുത്തി. എഴുപുന്ന സെന്റ് റാഫേൽ പള്ളി കത്തോലിക്കാ പള്ളിയും ഹർജിക്കാർ സിറോ മലബാർ സഭാംഗങ്ങളുമാണ്. വസ്തുക്കൾ കൈമാറിയ കാര്യം ഹർജിക്കാരൻ സമ്മതിക്കുന്ന സാഹചര്യത്തിൽ അതു സിറോ മലബാർ സഭയ്ക്കു കൈമാറിയെന്നു പരിഗണിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കി.
എഴുപുന്ന പള്ളിയുടെ ഭൂമിയും കെട്ടിടവും തന്റെ പൂർവികരുടെ ട്രസ്റ്റിൽനിന്നു കിട്ടിയതാണെന്നും പള്ളിഭരണത്തിനു സ്‌കീം തയാറാക്കണമെന്നും ആവശ്യപ്പെട്ട് ഇടവകാംഗമായ ലാലൻ തരകനും മറ്റും ആലപ്പുഴ ജില്ലാക്കോടതിയിൽ അന്യായം നൽകിയിരുന്നു. തന്റെ കുടുംബക്കാർക്കുള്ള അവകാശം മാനിച്ചു പള്ളിഭരണത്തിനു കൈക്കാരനെ നിയമിക്കണമെന്നും വാദിച്ചു. സഭാധികാരികൾ പള്ളി പൊളിക്കാൻ മുതിരുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഈ വാദമെല്ലാം കോടതി തള്ളി കളഞ്ഞു. അന്യായം പരിഗണിച്ച ജില്ലാക്കോടതി പള്ളിയും വസ്തുക്കളും മതസ്വഭാവമുള്ള പൊതുട്രസ്റ്റിന്റെ രൂപത്തിലാണെന്നു വിധിച്ചു.
ഇതിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയുടെ മേജർ ആർച്ച്ബിഷപ്, വികാരി ജനറൽ, ഇടവക വികാരി എന്നിവർ നൽകിയ റിവിഷൻ ഹർജി അനുവദിച്ചാണു ഹൈക്കോടതി ഉത്തരവ്.

