കൊച്ചി: സംസ്ഥാനത്ത് സാലറി ചലഞ്ചിന്റെ പേരിൽ നിർബന്ധിത പണപ്പിരിവ് നടത്തുന്നതിനെതിരെ ഹൈക്കോടതി. നിർബന്ധിച്ച് പണം പിരിക്കുന്നത് തെറ്റാണെന്നും ഇത് അനുവദിക്കാൻ കഴിയില്ലെന്നുമാണ് കോടതി നിരീക്ഷണം. സംസ്ഥാനത്ത് കനത്ത പ്രളയം വന്നതിനെ തുടർന്ന് പുനർനിർമ്മാണത്തിന് സർക്കാരിനെ സഹായിക്കമമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ഒരിക്കലും അത് നിർബന്ധിത പിരിവെന്ന കോള്ളയാകണം എന്ന് പറഞ്ഞിട്ടില്ല. സ്വകാര്യ ബാങ്കുകളും ധനം ഇടപാട് സ്ഥാപനങ്ങളും ജപ്തി നടത്തും പോലെയാണോ ശമ്പളപ്പിരിവ് നടത്തുന്നതെന്നും കോടതി ചോദിച്ചു.

സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിന് സഹായിക്കണം എന്ന് നിർദ്ദേശമാണ് മുഖ്യമന്ത്രി മുന്നോട്ട് വെച്ചത്. അതിൻര പേരിൽ നടക്കുന്ന നിർബന്ധിത പിരിവിനെ ചൊല്ലിയും മറ്റും വ്യാപകമായ പരാതികളും ഉയർന്ന സാഹചര്യത്തിലാണ് കോടതി കേസ് പരിഗണിച്ചത്. ശമ്പളം നൽകി സഹകരിക്കണമെന്ന ആവശ്യപ്പെട്ടതിന്റെ പേരിൽ എങ്ങനെയാണ് കൊള്ള നടത്തുകയെന്നും കോടതി ചോദിച്ചു.

ഇത് നിർബന്ധമായി പിരിക്കാൻ ഉത്തരവിറക്കുന്നത് തെറ്റ് ശമ്പളം പിടിക്കാൻ ഇറക്കിയ ഉത്തരവ് തിരുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മലബാർ ദേവസ്വം ബോർഡിന്റെ സമാന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇത് ചോദ്യം ചെയ്ത് മലബാർ ദേവസ്വം ബോർഡ് എത്തി.നേരത്തെ സെക്രട്ടേറിയറ്റിലെ ഇടത് യൂണിയൻ നേതാവിനെ പോലും സാലറി ചാലഞ്ചിനോട് നോ പറഞ്ഞ സാഹചര്യത്തിൽ സ്ഥം മാറ്റിയിരുന്നു. പിന്നീട് ഇത് വിവാദമായ സാഹചര്യത്തിലാണ് സ്ഥലംമാറ്റ ഉത്തരവ് പിൻവലിച്ചത്.

ദേവസ്വം ബോർഡിലെ ജീവനക്കാർ നിർബന്ധിതമായി പിരിവ് നൽകണം എന്ന ബോർഡ് ഉത്തരവിനെതിരെ ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് പരിഗണിച്ച ശേഷം കോടതി നടത്തിയ പരാമർശത്തിൽ ഉത്തരവ് പുനപരിശോധിക്കും എന്ന മറുപടിയാണ് ദേവസ്വം ബോർഡ് നൽകിയത്. സംസ്ഥാനത്ത് നിർബന്ധിച്ച് സാലറി ചലഞ്ച് നടപ്പിലാക്കുന്നതിനോട് ജീവനക്കാർക്കും എതിർപ്പുണ്ടായിരുന്നു.

കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി എല്ലാ വിഭാഗം ജനങ്ങളും അവരാൽ കഴിയുന്ന സഹായം നൽകുമ്പോൾ നിർബന്ധിച്ച് ഗുണ്ടാപ്പിരിവ് നടത്തുന്നത് സർക്കാരിനും ദോഷകരമായി ബാധിക്കും. ഇത് തിരിച്ചറിയാതെയാണ് ചില യൂണിയൻ നേതാക്കളായ അവതാരങ്ങൾ ഇറങ്ങിപ്പുറപ്പെടുന്നത്. ഇടുക്കിയിലും നേരത്തെ പൊലീസുകാർ സാലറി ചാലഞ്ച് ഏറ്റെടുക്കണം എന്ന് ജില്ലാ പൊലീസ് മേധാവി വയർലെസ് സന്ദേശം നൽകിയത് വിവാദമായിരുന്നു.പ്രാരാബ്ദങ്ങൾ ഉള്ള ജീവനക്കാർ എങ്ങനെ ഇത് ഏറ്റെടുക്കും എന്ന് പോലും ചിന്തിക്കാതെയാണ് പല സ്ഥലങ്ങളിലും നിർബന്ധിച്ച് പണം പിരിക്കുന്നത്.