- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാവലിനിൽ കോൺഗ്രസിനു തിരിച്ചടി; റിവിഷൻ ഹർജി പരിഗണിക്കുന്നതു രണ്ടുമാസത്തേക്കു മാറ്റി; അടിന്തരമായി കേസ് പരിഗണിക്കേണ്ട സാഹചര്യമില്ല; രാഷ്ട്രീയപരമായ ഇടപെടലെന്നു ഹൈക്കോടതി; സർക്കാരിന്റെ താൽക്കാലിക ലാഭത്തിനു കോടതിയെ ഉപയോഗിക്കരുതെന്നും നിർദ്ദേശം
കൊച്ചി: എസ്എൻസി ലാവലിൻ കേസിൽ സർക്കാരിനു തിരിച്ചടി. രാഷ്ട്രീയപരമായ ഇടപെടലാണു ലാവലിൻ കേസിലെന്നു ഹൈക്കോടതി നിരീക്ഷിച്ചു. സർക്കാരിന്റെ ലാഭത്തിന് കോടതിയെ ഉപയോഗിക്കരുതെന്നും കോടതി നിരീക്ഷിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സർക്കാരിന് കനത്ത തിരിച്ചടിയാണ് കോടതിയുടെ നടപടി. തെരഞ്ഞെടുപ്പിനു ശ

കൊച്ചി: എസ്എൻസി ലാവലിൻ കേസിൽ സർക്കാരിനു തിരിച്ചടി. രാഷ്ട്രീയപരമായ ഇടപെടലാണു ലാവലിൻ കേസിലെന്നു ഹൈക്കോടതി നിരീക്ഷിച്ചു. സർക്കാരിന്റെ ലാഭത്തിന് കോടതിയെ ഉപയോഗിക്കരുതെന്നും കോടതി നിരീക്ഷിച്ചു.
ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സർക്കാരിന് കനത്ത തിരിച്ചടിയാണ് കോടതിയുടെ നടപടി. തെരഞ്ഞെടുപ്പിനു ശേഷമാകും കോടതി ലാവലിൻ കേസ് പരിഗണിക്കുന്നത്.
സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ നൽകിയ റിവിഷൻ ഹർജി പരിഗണിക്കുന്നതു കോടതി രണ്ടു മാസത്തേക്കു മാറ്റിവച്ചു. സർക്കാരിന്റെ ഹർജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.
കേസ് അടിയന്തരമായി പരിഗണിക്കണം എന്ന് കാട്ടി സർക്കാർ നൽകിയ ഉപഹർജി ഹൈക്കോടതി ഉടൻ വാദം കേൾക്കില്ല. കേസിൽ സർക്കാർ ഇത്ര തിടുക്കം കാട്ടുന്നത് എന്തിനാണെന്നു ഹൈക്കോടതി ചോദിച്ചു. ഹർജി ഇപ്പോൾ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയാണു കോടതി ഹർജി പരിഗണിക്കുന്നത് രണ്ടുമാസത്തേക്ക് മാറ്റിവച്ചത്. കേസ് ഇപ്പോൾ പരിഗണിക്കേണ്ട സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചു. 2000 മുതലുള്ള റിവിഷൻ ഹർജികൾ കെട്ടിക്കിടക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. അതിനിടെയാണ് ഹർജി പരിഗണിക്കാൻ ആവശ്യപ്പെടുന്നതെന്നും ജസ്റ്റിസ് പി ഉബൈദ് നിരീക്ഷിച്ചു.
പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതിയുടെ വിധിക്കെതിരെ സിബിഐയും ക്രൈം നന്ദകുമാറുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പെട്ടെന്ന് തീർപ്പാക്കണം എന്നു കാണിച്ച് സർക്കാർ പിന്നീട് ഉപഹർജി സമർപ്പിക്കുകയായിരുന്നു. ലാവലിൻ അഴിമതിക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും പിണറായിക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും ഇവരെ കുറ്റവിമുക്തരാക്കി ഉത്തരവിട്ടെന്നുമാണ് സർക്കാറിന്റെയും സിബിഐയുടെയും വാദം. പള്ളിവാസൽ, ചെങ്കുളം, പന്നിയാർ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവ്‌ലിനു 374.50 കോടി രൂപയുടെ കരാർ നൽകിയതിൽ സർക്കാരിന് വൻ നഷ്ടമുണ്ടായെന്നാണ് കേസ്. സിബിഐ അന്വേഷിച്ച ഈ കേസിൽ പ്രതികളെ 2013 നവംബർ അഞ്ചിനാണ് സിബിഐ കോടതി കുറ്റവിമുക്തരാക്കിയത്.

