- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഓടിച്ചെന്ന് നൂറ് പേർ ഒപ്പിട്ട പേപ്പർ കാട്ടി പാർട്ടി രൂപീകരിക്കാമെന്ന് കരുതേണ്ട; കടലാസ് പാർട്ടികളെ നിയന്ത്രിക്കാൻ ഹൈക്കോടതി ഇടപെടൽ; രാഷ്ട്രീയ പാർട്ടികളുടെ രൂപീകരണത്തിന് വ്യക്തമായ പരിശോധന
ആലപ്പുഴ : ഏത് ആളില്ലാ പാർട്ടിക്കും ഇലക്ഷൻ കമ്മീഷന്റെ പട്ടികയിൽ ഇടം നേടാമെന്ന മോഹത്തിന് തിരിച്ചടിയാകുന്നു. കഴിഞ്ഞദിവസം ഹൈക്കോടതി നടത്തിയ സുപ്രധാന വിധിയാണ് ചെറുപാർട്ടികൾക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനും പ്രഹരമായത്. കേരള കോൺഗ്രസ് നേതാവ് പി സി തോമസ് നൽകിയ റിട്ടിൽ വിധി പറഞ്ഞ കോടതി ദേശീയ തലത്തിൽ കമ്മീഷൻ നടത്തിവരുന്ന നിയമ ലംഘനത്തിനു
ആലപ്പുഴ : ഏത് ആളില്ലാ പാർട്ടിക്കും ഇലക്ഷൻ കമ്മീഷന്റെ പട്ടികയിൽ ഇടം നേടാമെന്ന മോഹത്തിന് തിരിച്ചടിയാകുന്നു. കഴിഞ്ഞദിവസം ഹൈക്കോടതി നടത്തിയ സുപ്രധാന വിധിയാണ് ചെറുപാർട്ടികൾക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനും പ്രഹരമായത്.
കേരള കോൺഗ്രസ് നേതാവ് പി സി തോമസ് നൽകിയ റിട്ടിൽ വിധി പറഞ്ഞ കോടതി ദേശീയ തലത്തിൽ കമ്മീഷൻ നടത്തിവരുന്ന നിയമ ലംഘനത്തിനും ഇതോടെ കടിഞ്ഞാണിട്ടു. പി സി തോമസിനോടൊപ്പം പ്രവർത്തിച്ചുവന്ന സ്‌ക്കറിയാ തോമസ് പാർട്ടി പിളർത്തി ഒരു വിഭാഗം ആളുകളുമായി ചേർന്ന് 'കേരള കോൺഗ്രസ് ' പാർട്ടി എന്ന പേരിൽ കമ്മീഷന് മുമ്പാകെ രജിസ്റ്റർ ചെയ്യാൻ എത്തിയപ്പോഴാണ് കാര്യങ്ങൾ കൈവിട്ടത്.
നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌ക്കറിയയുടെ പാർട്ടിയെ രജിസ്റ്റർ ചെയ്യാൻ തയ്യാറായ കമ്മീഷനെതിരെയാണ് കോടതി വിധി പ്രസ്താവിച്ചത്. ഇതുസംബന്ധിച്ച് പി സി തോമസ് കമ്മീഷനെതിരെ റിട്ട് ഫയൽ ചെയ്തിരുന്നു. കടലാസുകളിൽ പാർട്ടി അദ്ധ്യക്ഷന്മാർ എഴുതിക്കൊടുക്കുന്ന വിവരങ്ങൾ വായിച്ച് പ്രാഥമിക അംഗത്വം നൽകുന്ന എളുപ്പ വഴിയാണ് കമ്മീഷൻ നടത്തിവന്നിരുന്നത്. എന്നാൽ പി സി തോമസിന്റെ ഭാഗം കേൾക്കാതെ രജിസ്‌ട്രേഷൻ നൽകേണ്ടെന്ന വിധി കോടതി പ്രസ്താവിച്ചതോടെ നാളിതുവരെ കമ്മീൻ നടത്തിവന്ന രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ സംബന്ധിച്ച കാര്യങ്ങൾ സംശയത്തിന്റെ നിഴലിലായി.
രാഷ്ട്രീയ പാർട്ടികൾക്ക് ദേശീയ പ്രദേശീക ക്രമം നൽകുന്നതിൽ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെങ്കിലും ചെറു പാർട്ടികളുടെ പ്രാഥമിക അംഗത്വ നടപടികളിൽ യാതൊരു നിയമവും പാലിക്കപ്പെട്ടില്ല. ഇപ്രകാരം അംഗീകാരം നൽകിയത് വഴി തെരഞ്ഞടുപ്പ് നടത്തിപ്പിൽ കോടികളാണ് അധികമായി ചെലവഴിക്കപ്പെടുന്നത്. ഇത് ക്രമീകരിക്കണമെന്ന നിർദ്ദേശവും പാലിക്കപ്പെട്ടില്ല. അതേസമയം നിരവധി പാർട്ടികൾ അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും ഭാഗം കേട്ടശേഷം അംഗീകാരം നൽകാൻ കഴിയില്ലെന്നും കമ്മീഷൻ കോടതിയെ ധരിപ്പിച്ചെങ്കിലും മുഖവിലയ്ക്കെടുത്തില്ല.
കൊടിയിലും ചിഹ്നത്തിലും ആശയത്തിലും സാമ്യം പുലർത്തുന്ന പാർട്ടികൾ അംഗീകാരത്തിനായി അപേക്ഷ സമർപ്പിക്കുമ്പോൾ വ്യക്തമായ അന്വേഷണത്തിനുശേഷം അനുമതി നൽകാൻ പാടുള്ളുവെന്ന നിയമം നിലനിൽക്കെയാണ് കമ്മീഷൻ വഴിവിട്ട് ചെറുപാർട്ടികൾക്ക് അംഗീകാരം അനുവദിച്ചത്. ഇത്തരത്തിൽ നാലോളം കേരള കോൺഗ്രസുകളാണ് കേരളത്തിൽ പിറവിയെടുത്തത്. ഇതര സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. 1964 ൽ രൂപീകരിച്ചഔദ്യോഗിക കേരള കോൺഗ്രസിൽനിന്നും മാണി പിരിഞ്ഞ് 1987ൽ പുതിയൊരു കേരള കോൺഗ്രസ് പിറവിയെടുത്തു. പിന്നീട് 91 ൽ ടി എം ജേക്കബ് പാർട്ടി പിളർത്തി മറ്റൊരു കേരള കോൺഗ്രസ് രൂപീകരിച്ചു.
ഇതേ കാലയളവിൽ ബാലകൃഷ്ണപിള്ളയും പിന്നീട് ജോസഫും, പി സി ജോർജും കേരള കോൺഗ്രസ് ഉണ്ടാക്കി. പാർട്ടിക്കു പേരിനു മുന്നിലെ ആദ്യാക്ഷരം ചേർത്ത് നേതാക്കന്മാർ വിലസിയപ്പോൾ ചോർന്നത് കോടികളാണ്. ഒപ്പം പാർട്ടികളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണവും വർദ്ധിച്ചു. ഏതായാലും കഴിഞ്ഞ തിങ്കളാഴ്ച ഹൈക്കോടതി നടത്തിയ വിധി ചെറുപാർട്ടികൾക്കും കമ്മീഷനും കടിഞ്ഞാണായതായി വിലയിരുത്തപ്പെടുകയാണ്.



