കൊച്ചി : പ്രീ പോൾ സർവെയുമായി ബന്ധപ്പെട്ടു തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം അറിയിക്കണമെന്നു ഹൈക്കോടതി നിർദ്ദേശം. സർവേകൾ തടയണമെന്ന ഹർജിയിലാണു ഹൈക്കോടതി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനോട് സ്‌റ്റേറ്റ്‌മെന്റ് സമർപ്പിക്കാൻ നിർദ്ദേശിച്ചത്. ജാതി മത അടിസ്ഥാനത്തിൽ സർവേകൾ നടത്തിയതു പ്രസിദ്ധീകരിക്കുന്നതിനെതിരെ മലപ്പുറം സ്വദേശികളായ എം.കെ. മൊയ്തീൻ കുട്ടി, കണ്ടൻകുട്ടി എന്നിവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖാണ് ഈ നിർദ്ദേശം നൽകിയത്. ഹർജി ഏപ്രിൽ നാലിന് വീണ്ടും പരിഗണിക്കും. ജാതി വോട്ടുകളുടെ സ്വഭാവം നിർണയിക്കുന്നതിനായി ഒരു സ്വകാര്യ ചാനൽ അടുത്തിടെ പ്രീ പോൾ സർവേ നടത്തിയിരുന്നു. ഇത്തരം സർവേകൾ ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ ആക്ഷേപം.