- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരത്തിന്റെ പേരിൽ വിദ്യാർത്ഥികളുടെ അധ്യയനം തടയരുതെന്നു ഹൈക്കോടതി; അധികൃതർ പരാതിപ്പെട്ടാൽ പൊലീസിനു വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കാം
കൊച്ചി: പഠിപ്പ് മുടക്ക് സമരത്തിനെതിരെ ഹൈക്കോടതി രംഗത്ത്. വിദ്യാർത്ഥികൾ പഠനം മുടക്കി സമരം നടത്തിയാൽ പൊലീസിനു നടപടിയെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അധികൃതരുടെ പരാതി ലഭിച്ചാൽ പൊലീസിന് സമരം ചെയ്യുന്ന വിദ്യാർത്ഥികളെ മാറ്റാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ രണ്ടു വിദ്യാർത്ഥികളുടെ ഹർജിയ

കൊച്ചി: പഠിപ്പ് മുടക്ക് സമരത്തിനെതിരെ ഹൈക്കോടതി രംഗത്ത്. വിദ്യാർത്ഥികൾ പഠനം മുടക്കി സമരം നടത്തിയാൽ പൊലീസിനു നടപടിയെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അധികൃതരുടെ പരാതി ലഭിച്ചാൽ പൊലീസിന് സമരം ചെയ്യുന്ന വിദ്യാർത്ഥികളെ മാറ്റാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ രണ്ടു വിദ്യാർത്ഥികളുടെ ഹർജിയിൽ ജസ്റ്റീസ് ചിദംബരേഷാണ് വിധി പുറപ്പെടുവിച്ചത്.
ഒരാളുടെ പഠനാവകാശത്തെ തടയാൻ മറ്റ് വിദ്യാർത്ഥികൾക്ക് അവകാശമില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് ചിദംബരേഷിന്റെ വിധി. സമരം മൂലം ക്ലാസുകൾ നഷ്ടമായത് കാരണം പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് കോടതി വിധി.
സമരങ്ങൾ കാരണം വേണ്ടതിൽ പകുതി മണിക്കൂറുകൾ മാത്രമേ തങ്ങൾക്ക് ക്ലാസ് ലഭിച്ചിട്ടുള്ളുവെന്നും അതിനാൽ പരീക്ഷക്ക് പഠിക്കാൻ ആവശ്യമായ സമയം ലഭിക്കാത്തതിനാൽ പരീക്ഷ നീട്ടിവെക്കണമെന്നുമായിരുന്നു വിദ്യാർത്ഥികൾ ഹർജിയിൽ ആവശ്യപ്പെട്ടത്. വിദ്യാർത്ഥികൾക്ക് ക്ലാസ് നഷ്ടമായതിന് കാരണം അനാവശ്യ സമരങ്ങളായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് ഒരു വിദ്യാർത്ഥിയെയും സമരത്തിന് നിർബന്ധിക്കാൻ ആർക്കും അവകാശമില്ലെന്ന് കോടതി പറഞ്ഞു.
സമരത്തിൽ പങ്കെടുക്കേണ്ടവർക്ക് പങ്കെടുക്കാം പക്ഷെ താത്പര്യമില്ലാത്തവരെ നിർബന്ധിച്ച് സമരം ചെയ്യിക്കാൻ പാടില്ല. ഉന്നത വിദ്യാഭ്യാസം എന്നത് ഓരോ പൗരന്റെയും അവകാശമാണ്. അതുകൊണ്ട് തന്നെ അതിന് തടസ്സമുണ്ടാക്കൽ വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനം മാത്രമല്ല, മനുഷ്യാവകാശ ലംഘനം കൂടിയാണെന്നും ജസ്റ്റിസ് ചിദംബരേഷ് ചൂണ്ടിക്കാട്ടി.

