- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാശ്വതീകാനന്ദ സ്വർഗത്തിൽ നിന്നു കത്തയക്കുന്നുണ്ടോ എന്നു കോടതിയുടെ വാക്കാൽ പരാമർശം; സ്വാമിയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരട്ടെ; പോസ്റ്റ്‌മോർട്ടത്തിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടു കാണുന്നില്ലെന്നും ഹൈക്കോടതി
കൊച്ചി: സ്വാമി ശാശ്വതീകാനന്ദ സ്വർഗത്തിൽ നിന്നു തനിക്കു കത്തയക്കുന്നുണ്ടോ എന്നു ഹൈക്കോടതി ജഡ്ജി കമാൽ പാഷയുടെ പരാമർശം. സ്വാമിയുടെ മരണത്തിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. സ്വാമിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു കൈമാറേണ്ട സ്ഥിതി നിലവിലില്ല. ഇപ്പോഴു

കൊച്ചി: സ്വാമി ശാശ്വതീകാനന്ദ സ്വർഗത്തിൽ നിന്നു തനിക്കു കത്തയക്കുന്നുണ്ടോ എന്നു ഹൈക്കോടതി ജഡ്ജി കമാൽ പാഷയുടെ പരാമർശം. സ്വാമിയുടെ മരണത്തിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
സ്വാമിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു കൈമാറേണ്ട സ്ഥിതി നിലവിലില്ല. ഇപ്പോഴുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ശാശ്വതീകാന്ദയുടെ പോസ്റ്റുമോർട്ടം നടപടികൾ പരിശോധിച്ചതിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് ഒന്നും കണ്ടെത്താൽ കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് കമാൽ പാഷ ചൂണ്ടിക്കാട്ടി. ശാശ്വതീകാനന്ദയുടെ പോസ്റ്റ്‌മോർട്ടത്തിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും കോടതിക്ക് വേണമെങ്കിൽ പരിശോധിക്കാമെന്നും സർക്കാരിന് വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കി. ഇതേതുടർന്ന് പോസ്റ്റ്‌മോർട്ടത്തിന്റെ വീഡിയോ ദൃശ്യവും ഫോട്ടോഗ്രാഫുകളും ജഡ്ജി പരിശോധിച്ചു.
മരണം കൊലപാതകമാണെന്ന് ഒരിടത്തും പരാതി ലഭിച്ചിട്ടില്ല. പല കോണുകളിൽ നിന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് തനിക്കും നിരവധി കത്തുകൾ ലഭിച്ചിട്ടുണ്ട്. പലരുടെയും പേരുകൾ കത്തുകളിൽ പരാമർശിക്കുന്നുണ്ട്. ആദ്യം പല പേരുകളിൽ വന്നിരുന്ന കത്തുകൾ ഇപ്പോൾ സ്വാമി ശാശ്വതീകാനന്ദയുടെ പേരിൽ തന്നെയാണ് എത്തുന്നതെന്നും സ്വർഗത്തിൽ നിന്ന് ശാശ്വതീകാനന്ദ അയക്കുന്നതാണോ കത്തുകളെന്നും ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു.

