- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ മതിലിൽ കുട്ടികളെ ഒരുകാരണവശാലും പങ്കെടുപ്പിക്കരുത്; ഉപയോഗിക്കുന്ന തുക എത്രയെന്ന് കൃത്യമായി അറിയിക്കണമെന്നും സർക്കാരിന് ഹൈക്കോടതി നിർദ്ദേശം; പരിപാടി സംഘടിപ്പിക്കുന്നത് ലിംഗവിവേചനം തടയാനെന്നും പ്രളയഫണ്ട് ഉപയോഗിക്കില്ലെന്നും അറിയിച്ച് സംസ്ഥാന സർക്കാരും; പരിപാടിക്ക് സർക്കാർ ഫണ്ട് ഉപയോഗിക്കുന്നത് തടയാനാകില്ലെന്നും കോടതി
കൊച്ചി: വനിതാ മതിലിന് വേണ്ടി ചിലവഴിക്കുന്ന തുക എത്രയെന്ന് അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. മതിലിൽ ആരെയും നിർബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും കുട്ടികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പ്രളയ ഫണ്ട് ഉപയോഗിക്കില്ലെന്ന സർക്കാർ വിശദീകരണവും കോടതി രേഖപ്പെടുത്തി. 'സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ 50 കോടി രൂപ സർക്കാർ നീക്കിവെച്ചിട്ടുണ്ട്. വനിതാ മതിലും ഇത്തരത്തിലുള്ള പദ്ധതിയുടെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. സാമ്പത്തിക വർഷം അവസാനിക്കാറായ സാഹചര്യത്തിൽ ഇത്തരം പ്രചാരണങ്ങൾക്ക് നീക്കിവെച്ച തുക വിനിയോഗിച്ചില്ലെങ്കിൽ ആ തുക നഷ്ടമാകും'. എന്നാണ് വനിതാമതിലിന് സർക്കാർ ഫണ്ട് ഉപയോഗിക്കുന്നതിൽ കോടതിക്കു മുമ്പാകെ സർക്കാർ നൽകിയ വിശദീകരണം. അതേസമയം സർക്കാർ തുക ചെലവാക്കുന്നതു തടയണമെന്ന വാദം കോടതി അംഗീകരിച്ചില്ല. പകരം ചെലവാകുന്ന തുകയുടെ കണക്കു പരിപാടിക്കു ശേഷം അറിയിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. പ്രളയ പുനരധിവാസത്തിനുള്ള തുക വകമാറ്റില്ല എന്ന സർക

കൊച്ചി: വനിതാ മതിലിന് വേണ്ടി ചിലവഴിക്കുന്ന തുക എത്രയെന്ന് അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. മതിലിൽ ആരെയും നിർബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും കുട്ടികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പ്രളയ ഫണ്ട് ഉപയോഗിക്കില്ലെന്ന സർക്കാർ വിശദീകരണവും കോടതി രേഖപ്പെടുത്തി.
'സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ 50 കോടി രൂപ സർക്കാർ നീക്കിവെച്ചിട്ടുണ്ട്. വനിതാ മതിലും ഇത്തരത്തിലുള്ള പദ്ധതിയുടെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. സാമ്പത്തിക വർഷം അവസാനിക്കാറായ സാഹചര്യത്തിൽ ഇത്തരം പ്രചാരണങ്ങൾക്ക് നീക്കിവെച്ച തുക വിനിയോഗിച്ചില്ലെങ്കിൽ ആ തുക നഷ്ടമാകും'. എന്നാണ് വനിതാമതിലിന് സർക്കാർ ഫണ്ട് ഉപയോഗിക്കുന്നതിൽ കോടതിക്കു മുമ്പാകെ സർക്കാർ നൽകിയ വിശദീകരണം.
അതേസമയം സർക്കാർ തുക ചെലവാക്കുന്നതു തടയണമെന്ന വാദം കോടതി അംഗീകരിച്ചില്ല. പകരം ചെലവാകുന്ന തുകയുടെ കണക്കു പരിപാടിക്കു ശേഷം അറിയിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. പ്രളയ പുനരധിവാസത്തിനുള്ള തുക വകമാറ്റില്ല എന്ന സർക്കാർ വാദം കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
ലിംഗവിവേചനം അവസാനിപ്പിക്കാൻ സർക്കാർ നേരിട്ട് നടത്തുന്ന പരിപാടിയാണ് വനിതാ മതിൽ എന്നാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. ബിനാലെ, ഐഎഫ്എഫ്‌കെ പോലൊരു സാംസ്‌കാരിക പരിപാടിയായി മാത്രം ഇതിനെ കണ്ടാൽ മതിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം വനിതാമതിലിന് സർക്കാർ ഫണ്ട് വിനിയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചില്ല.
സർക്കാർ ഫണ്ടുപയോഗിച്ചല്ല വനിതാമതിൽ സംഘടിപ്പിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ ആരോപണങ്ങൾക്ക് മുമ്പ് സർക്കാർ വൃത്തങ്ങൾ നൽകിയ മറുപടി. എന്നാൽ സർക്കാർ നിലപാട് മാറ്റിയിരിക്കുകയാണ്. സ്‌കൂളുകളിലുൾപ്പെടെ ലിംഗ വിവേചനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കുട്ടികളെ കൂടി പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചെങ്കിലും 18വയസ്സിനു താഴെയുള്ളവരെ വനിതാമതിലിൽ പങ്കെടപ്പിക്കരുതെന്ന് കോടതി ശട്ടം കെട്ടി.
വനിതാമതിലിനു വേണ്ടി ചിലവഴിക്കുന്ന തുകയുടെ വിശദാംശങ്ങൾ കേസ് പരിഗണിക്കുമ്പോൾ സർക്കാർ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.വനിതാ മതിൽ വിഷയത്തിൽ മലയാള വേദി പ്രസിഡന്റ് ജോർജ് വട്ടുകുളം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് തുടങ്ങിയവർ നൽകിയ ഹർജിയിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.

