- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുപ്പമുണ്ടായിരുന്ന യുവാവ് വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ മറ്റൊരു സ്ത്രീയെ കല്ല്യാണം ചെയ്ത് വഞ്ചനയും; 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതിയിൽ നിന്ന് അനുമതി വാങ്ങി യുവതിയും
കൊച്ചി : പീഡനത്തിനിരയായി ഗർഭിണിയായ യുവതിക്ക് 20 ആഴ്ച വളർച്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. ഗർഭഛിദ്രത്തിനായി കാസർകോട് സർക്കാർ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിയെങ്കിലും ഗർഭം 20 ആഴ്ച പിന്നിട്ടതിനാൽ ആശുപത്രി അധികൃതർ തയാറായില്ല. ഈ സാഹചര്യത്തിലാണ് കോടതിയിൽ എത്തിയത്. ഹർജിക്ക് ആധാരമായ സംഭവത്തിൽ കുട്ടിക്കു ജന്മം നൽകാൻ ഹർജിക്കാരി മാനസികമായി സജ്ജമല്ലെന്നും അത്തരമൊരു സാഹചര്യം കടുത്ത മാനസികാഘാതത്തിനു കാരണമായേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ഇളവിന് അർഹമായ കേസായി ഇതു പരിഗണിക്കേണ്ടതാണ്. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനയ്ക്കു സാംപിൾ ശേഖരിച്ചു സംരക്ഷിക്കാൻ പീഡനക്കേസിന്റെ ചുമതലയുള്ള പൊലീസ് ഓഫിസർ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നിയമപ്രകാരം സാധാരണനിലയ്ക്ക് 20 ആഴ്ച വരെയാണു വ്യവസ്ഥകൾക്കു വിധേയമായി ഗർഭഛിദ്രം സാധ്യമാകുക. ഗർഭിണിയുടെ ജീവൻ സംരക്ഷിക്കാൻ അനിവാര്യമെന്നു കണ്ടാൽ രണ്ടു ഡോക്ടർമാരുടെ വിദഗ്ധാഭിപ്രായം മാനിച്ച് ഇളവു സാധ്യമാണ്. പ്രത്യേക സാഹചര്യ

കൊച്ചി : പീഡനത്തിനിരയായി ഗർഭിണിയായ യുവതിക്ക് 20 ആഴ്ച വളർച്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. ഗർഭഛിദ്രത്തിനായി കാസർകോട് സർക്കാർ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിയെങ്കിലും ഗർഭം 20 ആഴ്ച പിന്നിട്ടതിനാൽ ആശുപത്രി അധികൃതർ തയാറായില്ല. ഈ സാഹചര്യത്തിലാണ് കോടതിയിൽ എത്തിയത്.
ഹർജിക്ക് ആധാരമായ സംഭവത്തിൽ കുട്ടിക്കു ജന്മം നൽകാൻ ഹർജിക്കാരി മാനസികമായി സജ്ജമല്ലെന്നും അത്തരമൊരു സാഹചര്യം കടുത്ത മാനസികാഘാതത്തിനു കാരണമായേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ഇളവിന് അർഹമായ കേസായി ഇതു പരിഗണിക്കേണ്ടതാണ്. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനയ്ക്കു സാംപിൾ ശേഖരിച്ചു സംരക്ഷിക്കാൻ പീഡനക്കേസിന്റെ ചുമതലയുള്ള പൊലീസ് ഓഫിസർ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
നിയമപ്രകാരം സാധാരണനിലയ്ക്ക് 20 ആഴ്ച വരെയാണു വ്യവസ്ഥകൾക്കു വിധേയമായി ഗർഭഛിദ്രം സാധ്യമാകുക. ഗർഭിണിയുടെ ജീവൻ സംരക്ഷിക്കാൻ അനിവാര്യമെന്നു കണ്ടാൽ രണ്ടു ഡോക്ടർമാരുടെ വിദഗ്ധാഭിപ്രായം മാനിച്ച് ഇളവു സാധ്യമാണ്. പ്രത്യേക സാഹചര്യത്തിൽ 24 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകിയതും കോടതി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഉപദേശം തേടാം.
മെഡിക്കൽ കോളജ് അധികൃതർ നിയമാനുസൃതം നടപടികൾ പൂർത്തിയാക്കി ഗർഭഛിദ്രത്തിന് അവസരമൊരുക്കണം. കോടതിവിധി ഒരാഴ്ചയ്ക്കുള്ളിൽ നടപ്പാക്കണമെന്നും നിർദേശിച്ചു. തനിക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് വിവാഹവാഗ്ദാനം നടത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്നു ഹർജിക്കാരി പൊലീസിൽ പരാതി നൽകിയിരുന്നു.

