- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൈറ്റാനിയം കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇബ്രാഹിം കുഞ്ഞും പ്രതികളായ കേസും ഇനി ചർച്ചയാകും
കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവരും പ്രതികളായ ടൈറ്റാനിയം കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. തുടരന്വേഷണം സ്‌റ്റേ ചെയ്ത നടപടി കോടതി റദ്ദാക്കി. നേരത്തെ മുൻ വ്യവസായ സെക്രട്ടറി ടി. ബാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് അന്വേഷണത്തിന് സ്‌റ്റേ നൽകിയിരുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാ

കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവരും പ്രതികളായ ടൈറ്റാനിയം കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. തുടരന്വേഷണം സ്‌റ്റേ ചെയ്ത നടപടി കോടതി റദ്ദാക്കി.
നേരത്തെ മുൻ വ്യവസായ സെക്രട്ടറി ടി. ബാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് അന്വേഷണത്തിന് സ്‌റ്റേ നൽകിയിരുന്നത്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രിമാർക്കും മറ്റ് പ്രതികൾക്കുമെതിരെ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് ഉത്തവിട്ടത്. എന്നാൽ അന്വേഷണ ഉത്തരവ് പിന്നീട് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്‌റ്റേ ചെയ്യുകയായിരുന്നു.
2005ൽ തരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം പ്ലാന്റിൽ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതിൽ ക്രമക്കേട് നടന്നുവെന്നാണ് കേസ്. 256 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. ട്രാവൻകൂർ ടൈറ്റാനിയത്തിലെ മുൻ ഉദ്യോഗസ്ഥൻ എസ്. അജയൻ നൽകിയ പരാതിയിലാണ് നടപടി.

