- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പു ഫലം വരുമ്പോൾ ലാവലിൻ കേസും വാർത്തകളിൽ; ലാവലിൻ കേസുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഹൈക്കോടതി നാളെ പരിഗണിക്കും; പിണറായിയെ വെറുതെ വിട്ടതിനെതിരായ ഹർജിയും പരിഗണനയിൽ
കൊച്ചി: ലാവലിൻ കേസുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഹൈക്കോടതി നാളെ പരിഗണിക്കും. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടതിനെതിരെ സിബിഐ സമർപ്പിച്ച ഹർജിയും നാളെ പരിഗണിക്കും. കേസുകൾ വേഗം തീർപ്പാക്കണം എന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഉപഹർജികളും കോടതിക്കു മുന്നിലെത്തും. പാല സ്വദേശി ജിവൻ എന്നയാൾ കേസിൽ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. തനിക്ക് ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ട് എന്നാണ് ജീവന്റെ ഹർജിയിൽ പറയുന്നത്. ഇതടക്കം കേസിലെ എല്ലാ ഹർജികളും കോടതി ഒരുമിച്ച് പരിഗണിക്കും. കേരളത്തിൽ ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്ടിച്ചതാണു ലാവലിൻ കേസ്. പിണറായി അടക്കമുള്ള പ്രതികളെ വെറുതെ വിട്ട കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടി.പി. നന്ദകുമാർ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ ഉപഹർജി നൽകിയത്. പിണറായി വിജയൻ ഉൾപ്പടെയുള്ള പ്രതികളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ. കോടതി വിധിയുടെ നിലനിൽപ്പ് സംശയകരമാണെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. അതിനാൽ നാളത്തെ ഹൈക്കോടതി നിലപാട് നിർണായകമ

കൊച്ചി: ലാവലിൻ കേസുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഹൈക്കോടതി നാളെ പരിഗണിക്കും. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടതിനെതിരെ സിബിഐ സമർപ്പിച്ച ഹർജിയും നാളെ പരിഗണിക്കും.
കേസുകൾ വേഗം തീർപ്പാക്കണം എന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഉപഹർജികളും കോടതിക്കു മുന്നിലെത്തും. പാല സ്വദേശി ജിവൻ എന്നയാൾ കേസിൽ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. തനിക്ക് ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ട് എന്നാണ് ജീവന്റെ ഹർജിയിൽ പറയുന്നത്. ഇതടക്കം കേസിലെ എല്ലാ ഹർജികളും കോടതി ഒരുമിച്ച് പരിഗണിക്കും.
കേരളത്തിൽ ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്ടിച്ചതാണു ലാവലിൻ കേസ്. പിണറായി അടക്കമുള്ള പ്രതികളെ വെറുതെ വിട്ട കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടി.പി. നന്ദകുമാർ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ ഉപഹർജി നൽകിയത്.
പിണറായി വിജയൻ ഉൾപ്പടെയുള്ള പ്രതികളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ. കോടതി വിധിയുടെ നിലനിൽപ്പ് സംശയകരമാണെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. അതിനാൽ നാളത്തെ ഹൈക്കോടതി നിലപാട് നിർണായകമാകും. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടി രൂപയുടെ കരാർ വൈദ്യുതി ബോർഡിനും സർക്കാരിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

