- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫൈവ് സ്റ്റാറായാൽ ബാർ കൊടുത്തേ മതിയാകൂ; പഞ്ചനക്ഷത്രമായി രൂപ മാറ്റം വരുത്തിയ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകാൻ ഹൈക്കോടതി ഉത്തരവ്. സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി ബിയർ ആൻഡ് വൈൻ പാർലർ ആയി പരിണമിച്ച രണ്ട് ഹോട്ടലുകൾക്ക് പിന്നീട് പഞ്ചനക്ഷത്ര പദവി ലഭിച്ച സാഹചര്യത്തിലാണ് ഒരു മാസത്തിനുള്ളിൽ ബാർ ലൈസൻസ് പുതുക്കി നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്. തൃപ്പൂണിത്തുറയിലെ ഹിൽടോപ്പ്, ചങ്ങനാശേരിയിലെ കോണ്ടൂർ എന്നീ ഹോട്ടലുകൾക്ക് അനുകൂലമായാണ് ഉത്തരവ്. പഞ്ചനക്ഷത്ര പദവി ലഭിച്ചപ്പോൾ രണ്ട് ഹോട്ടലുകളും ബാർ ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചു. പക്ഷേ 2014 ൽ ബാർ ലൈസൻസ് ഇവർക്ക് നഷ്ടമായെന്നും ഇല്ലാത്ത ലൈസൻസ് പുതുക്കാനാവില്ലെന്നും വ്യക്തമാക്കി എക്‌സൈസ് വകുപ്പ് അപേക്ഷ തള്ളി. തുടർന്നാണ് കോടതിയെ സമീപിച്ചത്. ബാർ ലൈസൻസ് നഷ്ടമായപ്പോൾ ബിയർ ആൻഡ് വൈൻ പാർലറിനുള്ള ലൈസൻസ് എടുത്തിരുന്നതും ചൂണ്ടിക്കാട്ടി അപേക്ഷ പുനഃ പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. എന്നാൽ മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയെന്നതാണ് നയമെന്നും നിലവിലുള്ള പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രമാണ് ബാർ ലൈസൻസ് നൽകുകയെന്നും വിശദീകരിച്ച് സ

കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകാൻ ഹൈക്കോടതി ഉത്തരവ്. സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി ബിയർ ആൻഡ് വൈൻ പാർലർ ആയി പരിണമിച്ച രണ്ട് ഹോട്ടലുകൾക്ക് പിന്നീട് പഞ്ചനക്ഷത്ര പദവി ലഭിച്ച സാഹചര്യത്തിലാണ് ഒരു മാസത്തിനുള്ളിൽ ബാർ ലൈസൻസ് പുതുക്കി നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.
തൃപ്പൂണിത്തുറയിലെ ഹിൽടോപ്പ്, ചങ്ങനാശേരിയിലെ കോണ്ടൂർ എന്നീ ഹോട്ടലുകൾക്ക് അനുകൂലമായാണ് ഉത്തരവ്. പഞ്ചനക്ഷത്ര പദവി ലഭിച്ചപ്പോൾ രണ്ട് ഹോട്ടലുകളും ബാർ ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചു. പക്ഷേ 2014 ൽ ബാർ ലൈസൻസ് ഇവർക്ക് നഷ്ടമായെന്നും ഇല്ലാത്ത ലൈസൻസ് പുതുക്കാനാവില്ലെന്നും വ്യക്തമാക്കി എക്‌സൈസ് വകുപ്പ് അപേക്ഷ തള്ളി. തുടർന്നാണ് കോടതിയെ സമീപിച്ചത്.
ബാർ ലൈസൻസ് നഷ്ടമായപ്പോൾ ബിയർ ആൻഡ് വൈൻ പാർലറിനുള്ള ലൈസൻസ് എടുത്തിരുന്നതും ചൂണ്ടിക്കാട്ടി അപേക്ഷ പുനഃ പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. എന്നാൽ മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയെന്നതാണ് നയമെന്നും നിലവിലുള്ള പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രമാണ് ബാർ ലൈസൻസ് നൽകുകയെന്നും വിശദീകരിച്ച് സർക്കാർ അപേക്ഷ വീണ്ടും നിരസിച്ചു. ഇതിനെതിരെ ഹോട്ടലുടമകൾ വീണ്ടും ഹൈക്കോടതിയിലെത്തി.
ടൂറിസം വികസനത്തിന്റെ പേരിലാണ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകുന്നതെന്നും ഇതു സർക്കാരിന്റെ നയത്തിലുണ്ടെന്നും വ്യക്തമാക്കിയ സിംഗിൾബെഞ്ച് മറ്റു പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബാർ പ്രവർത്തിക്കുമ്പോൾ പുതിയ ഹോട്ടലുകൾക്ക് ലൈസൻസ് നിഷേധിക്കുന്നത് വിവേചനമാണെന്നും വ്യക്തമാക്കി.
പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബാർ പ്രവർത്തിക്കുമ്പോൾ പുതിയ ഹോട്ടലുകൾക്ക് ലൈസൻസ് നിഷേധിക്കുന്നത് വിവേചനം; ബാർ ലൈസൻസ് പുതുക്കി നൽകാൻ ഹൈക്കോടതി ഉത്തരവ്

