- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്കാരുടെ സംഘത്തിൽ ഒരു സിപിഎം. സഖാവിന്റെ കണ്ടെന്ന് കരുതി പാർട്ടി മാറിയെന്നതിൽ അർത്ഥമില്ല; സഖാവിനെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഹൈക്കോടതി; ഹൈക്കോടതിയുടെ ഇടപെടൽ പാർട്ടി അംഗത്തിനെതിരെ മറ്റൊരു നേതാവ് നൽകിയ പരാതിയിൽ
കൊച്ചി: ബിജെപിക്കാരുടെ സംഘത്തിൽ ഒരു സിപിഎം. സഖാവിന്റെ സാന്നിധ്യം ഉണ്ടായതുകൊണ്ട് മാത്രം അദ്ദേഹം ബിജെപിയിൽ ചേർന്നതായി കരുതാൻ കഴിയില്ലെന്ന് ഹൈക്കോടതി. ബിജെപിയിൽ ചേർന്നതിന് യാതൊരു തെളിവുമില്ല. പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സിപിഎം. നേതൃത്വം പ്രഖ്യാപിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ സഖാവിനെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെതാണ് കേസ്. സിപിഎം. സ്ഥാനാർത്ഥിയായി ജയിച്ച പി.പി. ശ്രീകുമാറിന് എതിരെയാണ് കേസ്. സിപിഎം. അംഗമായ എസ്. സുബ്രഹ്മണ്യനാണ് ഹർജിക്കാരൻ. ശ്രീകുമാർ ബിജെപിയിൽ ചേർന്നതിനാൽ കൂറുമാറ്റ നിരോധനനിയമപ്രകാരം അദ്ദേഹത്തെ അയോഗ്യനാക്കാനായിരുന്നു സുബ്ഹ്മണ്യൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി നൽകിയത്. എന്നാൽ തെളിവുകൾ ഇല്ലെന്ന് പറഞ്ഞ് കമ്മീഷൻ കേസ് തള്ളി. അതിനെതിരെയാണ് സുബ്രഹ്മണ്യൻ ഹൈക്കോടതിയിൽ ഹർജി കൊടുത്തത്.
തനിക്കെതിരായ ആരോപണങ്ങളെല്ലാം ശ്രീകുമാർ നിഷേധിച്ചിരുന്നു. ഒരു അംഗം സ്വന്തം ഇഷ്ടപ്രകാരം മറ്റ് പാർട്ടിയിൽ ചേരുകയോ അല്ലെങ്കിൽ പാർട്ടിയുടെ വിപ്പ് ലംഘിക്കുകയോ ചെയ്താലാണ് പഞ്ചായത്ത് അംഗത്തിന് സ്ഥാനം നഷ്ടപ്പെടുക.
ഇവിടെ അങ്ങനെയുള്ള സ്ഥിതി ഉണ്ടായിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. അതുമായി യോജിച്ചുകൊണ്ടാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഹർജിക്കാരന്റെ വാദങ്ങൾ എല്ലാം തന്നെ സിപിഎമ്മിലെ അംഗത്വം ശ്രീകുമാർ ഇപേക്ഷിച്ചതായി തെളിവുകൾ ഇല്ലെന്ന് ഹൈക്കോടതിയും പറഞ്ഞു. മാത്രമല്ല അദ്ദേഹത്തെ പാർട്ടിയിൽനിന്നു സിപിഎം. നേതൃത്വം പുറത്താക്കിയതായും തെളിവില്ല. അതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ബിജെപിയുടെയും ഹിന്ദു ഐക്യവേദികയുടെയും സാന്നിധ്യത്തിൽ ശ്രീകുമാറിനെ കാണാമെന്നായിരുന്നു ഹർജിയിലെ വാദം. അതുകൊണ്ടു മാത്രം ആരോപണം തെളിയിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മറുനാടന് ഡെസ്ക്