- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജു വർഗീസിന് പിന്നാലെ ജയസൂര്യയ്ക്കും ഹൈക്കോടതിയുടെ കനിവ്; കായൽ കയ്യേറി ചുറ്റുമതിൽ നിർമ്മിച്ചെന്ന വിജിലൻസ് കേസിന് പിന്നാലെ ജയസൂര്യയുടെ പാസ്‌പോർട്ട് തടയേണ്ടതില്ലെന്ന് ഹൈക്കോടതി; പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ കേസിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ജയസൂര്യ
കൊച്ചി: നടൻ അജു വർഗീസിന് ഹൈക്കോടതിയിൽ നിന്നും ലഭിച്ച ആനുകൂല നടപടിക്കു പിന്നാലെ നടൻ ജയസൂര്യയ്ക്കും കോടതിയുടെ കനിവ്. വിജിലൻസ് കേസ് നിലനിൽക്കുവെന്ന കാരണത്താൽ നടൻ ജയസൂര്യയുടെ പാസ്‌പോർട്ട് തടയേണ്ടതില്ലെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. ചിലവന്നൂർ കായൽ കയ്യേറി ചുറ്റുമതിൽ നിർമ്മിച്ചെന്ന കേസിൽ വിജിലൻസ് റിപ്പോർട്ട് നൽകിയെങ്കിലും അതു സ്വീകരിച്ചു തുടർ നടപടിയാകാത്ത സാഹചര്യത്തിൽ പാസ്‌പോർട്ട് തടഞ്ഞു വയ്ക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. തനിക്കെതിരെ കേസുണ്ടെന്ന പേരിൽ പാസ്‌പോർട് കണ്ടുകെട്ടാൻ നടപടി ആരംഭിച്ചതായി ചൂണ്ടിക്കാട്ടി ജയസൂര്യ നൽകിയ ഹർജിയിലാണു നടപടി. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പാൾ കേസിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും പാസ്‌പോർട്ട് തടഞ്ഞു വയ്ക്കരുതെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് ഫേയ്‌സ്ബുക്കിൽ വെളിപ്പെടുത്തിയെന്നാരോപിച്ച് നടൻ അജു വർഗീസിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. അജു വർഗീസിന്റെ നടപടിയിൽ ദുരുദ്ദേശ്യമില്ലെന്നും എഫ്‌ഐആർ റദ്ദാക്കുന്നതിൽ തടസ്സമില്ലെന
കൊച്ചി: നടൻ അജു വർഗീസിന് ഹൈക്കോടതിയിൽ നിന്നും ലഭിച്ച ആനുകൂല നടപടിക്കു പിന്നാലെ നടൻ ജയസൂര്യയ്ക്കും കോടതിയുടെ കനിവ്. വിജിലൻസ് കേസ് നിലനിൽക്കുവെന്ന കാരണത്താൽ നടൻ ജയസൂര്യയുടെ പാസ്‌പോർട്ട് തടയേണ്ടതില്ലെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. ചിലവന്നൂർ കായൽ കയ്യേറി ചുറ്റുമതിൽ നിർമ്മിച്ചെന്ന കേസിൽ വിജിലൻസ് റിപ്പോർട്ട് നൽകിയെങ്കിലും അതു സ്വീകരിച്ചു തുടർ നടപടിയാകാത്ത സാഹചര്യത്തിൽ പാസ്‌പോർട്ട് തടഞ്ഞു വയ്ക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
തനിക്കെതിരെ കേസുണ്ടെന്ന പേരിൽ പാസ്‌പോർട് കണ്ടുകെട്ടാൻ നടപടി ആരംഭിച്ചതായി ചൂണ്ടിക്കാട്ടി ജയസൂര്യ നൽകിയ ഹർജിയിലാണു നടപടി. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പാൾ കേസിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും പാസ്‌പോർട്ട് തടഞ്ഞു വയ്ക്കരുതെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.
ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് ഫേയ്‌സ്ബുക്കിൽ വെളിപ്പെടുത്തിയെന്നാരോപിച്ച് നടൻ അജു വർഗീസിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. അജു വർഗീസിന്റെ നടപടിയിൽ ദുരുദ്ദേശ്യമില്ലെന്നും എഫ്‌ഐആർ റദ്ദാക്കുന്നതിൽ തടസ്സമില്ലെന്നുമുള്ള നടിയുടെ സത്യവാങ്മൂലം സഹിതമായിരുന്നു ഹർജി.
ഇത്തരം ചില കേസുകളിൽ പേരു വെളിപ്പെടുത്തുന്നതു പ്രതികൂലമായി ബാധിക്കില്ലെന്ന് ഇരയോ അടുത്ത ബന്ധുക്കളോ കരുതുന്ന സാഹചര്യമുണ്ടാകാമെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക സംരക്ഷണം വേണ്ടെന്നു വയ്ക്കാൻ ഇരയ്ക്കു സാധ്യമാണ്. ഇക്കാര്യം രേഖാമൂലം അറിയിക്കണമെന്നാണു വ്യവസ്ഥ. ഈ കേസിൽ നടി തന്നെ ഇളവ് അനുവദിച്ച സാഹചര്യത്തിൽ കേസ് റദ്ദാക്കാൻ സാധ്യമാണെന്നു കോടതി വ്യക്തമാക്കി.