ദിവസങ്ങൾക്ക് ശേഷം വീണ്ടും രാജ്യത്ത് വിന്റർ ഇന്ന് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ മിക്കയിടങ്ങളിലും ഇന്ന് കനത്ത കാറ്റിനും മഞ്ഞ് വീഴ്‌ച്ചക്കും സാധ്യതയുള്ളതിനാൽ വാഹനവുമായി പുറത്തേക്കിറങ്ങുന്നവരും മറ്റ് ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചിട്ടുണ്ട്.

സാസ്‌കിസ്ച്ചവൻ, മാനിട്ടോബ, റജിന, സൗത്തേൺ പാർട്ട് എന്നിവിടങ്ങളില്ലൊം കാറ്റ് വീശിയടിക്കും. പടിഞ്ഞാറൻ അമേരിക്കയിൽ രൂപം കൊണ്ട കൊടുങ്കാറ്റാണ് ഇന്ന് മാനിറ്റോബാ സാക്‌സ്ച്ചീവാൻ പ്രദേശങ്ങളിൽ ശക്തിപ്രാപിച്ചെത്തുക. ഇത് രണ്ട് ദിവസം തുടർന്നേക്കു മെന്നുമാണ് കാലവസ്ഥാ വിഭാഗം നല്കുന്ന സൂചന.

അഞ്ച് സെന്റി മീറ്റർ മുതൽ മുപ്പ്ത് സെമീ വരെ കനത്തിൽ മഞ്ഞ് വീഴ്‌ച്ചയും ഹിമപാതവും ഉൾപ്പെടെ കനത്ത കാറ്റ് വീശാനാണ് സാധ്യത. കാറ്റിന്റെ തീവ്രത കനത്ത നാശനഷ്ടം വിതക്കാമെന്നാണ് കരുതപ്പെടുന്നത്.