- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റാരോപിതരുടെ ജാമ്യഹർജി: ഹൈക്കോടതികൾ കേസിന്റെ മെറിറ്റിലേക്ക് പോകേണ്ടതില്ല; പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് മാത്രം നോക്കിയാൽ മതിയെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: കുറ്റകൃത്യങ്ങളിൽ പെട്ടവരുടെ ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോൾ, ഹൈക്കോടതികൾ കേസിന്റെ മെറിറ്റിലേക്ക് പോകേണ്ടതില്ലെന്ന് സുപ്രീംകോടതി. പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് മാത്രം നോക്കിയാൽ മതിയെന്നാണ് കോടതിയുടെ നിർണായക നിർദ്ദേശം. കൊലക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച ഒഡീഷ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക നിർദ്ദേശം. കൊലക്കേസിൽ പ്രതിയായ ഒഡീഷ വ്യവസായിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തന്റെ എതിരാളിയുടെ സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജരെ കൊന്ന കേസിൽ പ്രതിയായ മഹിമാനന്ദ മിശ്രയ്ക്കാണ് ഒഡീഷ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒഡീഷ ഹൈക്കോടതിയുടെ വിധി ജസ്റ്റിസ് നാഗേശ്വര റാവു, ജസ്റ്റിസ് എം. ശന്തനു ഗൗഡർ എന്നിവരടങ്ങുന്ന ബെഞ്ചാണ് റദ്ദാക്കിയത്. കൊലപാതകത്തിന് ശേഷം ചെന്നൈയിലും ഡൽഹിയിലും കറങ്ങിയ മഹിമാനന്ദ പിന്നീട് നേപ്പാളിലേക്കും അവിടുന്ന് തായ്ലൻഡിലേക്കും രക്ഷപെട്ടിരുന്നു. പിന്നീട് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചാണ് ഇയാളെ പിടികൂടിയത്. ഈ വസ്തുതകൾ നിലനിൽക്കെയാണ് ഒഡീഷ ഹൈക്കോടതി പ്രതിക്ക

ന്യൂഡൽഹി: കുറ്റകൃത്യങ്ങളിൽ പെട്ടവരുടെ ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോൾ, ഹൈക്കോടതികൾ കേസിന്റെ മെറിറ്റിലേക്ക് പോകേണ്ടതില്ലെന്ന് സുപ്രീംകോടതി. പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് മാത്രം നോക്കിയാൽ മതിയെന്നാണ് കോടതിയുടെ നിർണായക നിർദ്ദേശം. കൊലക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച ഒഡീഷ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക നിർദ്ദേശം. കൊലക്കേസിൽ പ്രതിയായ ഒഡീഷ വ്യവസായിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തന്റെ എതിരാളിയുടെ സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജരെ കൊന്ന കേസിൽ പ്രതിയായ മഹിമാനന്ദ മിശ്രയ്ക്കാണ് ഒഡീഷ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഒഡീഷ ഹൈക്കോടതിയുടെ വിധി ജസ്റ്റിസ് നാഗേശ്വര റാവു, ജസ്റ്റിസ് എം. ശന്തനു ഗൗഡർ എന്നിവരടങ്ങുന്ന ബെഞ്ചാണ് റദ്ദാക്കിയത്. കൊലപാതകത്തിന് ശേഷം ചെന്നൈയിലും ഡൽഹിയിലും കറങ്ങിയ മഹിമാനന്ദ പിന്നീട് നേപ്പാളിലേക്കും അവിടുന്ന് തായ്ലൻഡിലേക്കും രക്ഷപെട്ടിരുന്നു. പിന്നീട് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചാണ് ഇയാളെ പിടികൂടിയത്. ഈ വസ്തുതകൾ നിലനിൽക്കെയാണ് ഒഡീഷ ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.

