- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതിയിൽ മാദ്ധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല; ജഡ്ജിമാരുടെ ചേംബറിൽ എത്തി റിപ്പോർട്ട് എടുക്കുന്നതിൽ തീരുമാനം ജഡ്ജിമാർക്ക് എടുക്കാമെന്നും രജിസ്ട്രാർ; മാദ്ധ്യമ-അഭിഭാഷക തർക്കം തീരുന്നു
കൊച്ചി: ഹൈക്കോടതിയിൽ മാദ്ധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് രജിസ്ട്രാർ ജനറൽ അറിയിച്ചു. ജഡ്ജിമാരുടെ ചേംബറിൽ എത്തി റിപ്പോർട്ട് എടുക്കുന്നത് സംബന്ധിച്ച് അതാതു ജഡ്ജിമാർക്ക് തീരുമാനിക്കാമെന്നും രജിസ്ട്രാർ ജനറൽ അറിയിച്ചു. ചേംബറിലും സ്റ്റെനോ പൂളിലോ മാദ്ധ്യമപ്രവർത്തകർക്ക് വിലക്ക് ഉണ്ടാവില്ല. ജഡ്ജിമാർക്ക് ഇതു സംബന്ധിച്ച് തീരുമാനമെടുക്കാം. കോടതിമുറിയിൽ കയറുന്നതിനോ റിപ്പോർട്ട് എടുക്കുന്നതിനോ തടസമില്ല. റിപ്പോർട്ടിങ് സുഗമമാക്കാൻ മാർഗനിർദ്ദേശം തയ്യാറാക്കുമെന്നും രജിസ്ട്രാർ ജനറൽ അറിയിച്ചു. വാർത്ത കുറിപ്പിലൂടെയാണ് രജിസ്ട്രാർ ജനറൽ ഇക്കാര്യമറിയിച്ചത്.ആക്ടിങ് ചീഫ് ജസ്റ്റീസും മാദ്ധ്യമ- അഭിഭാഷക കമ്മിഷനും ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതോടെ കൊച്ചിയിലെ മാദ്ധ്യമ-അഭിഭാഷക തർക്കം തീരുമെന്നും ഉറപ്പായി.

X
കൊച്ചി: ഹൈക്കോടതിയിൽ മാദ്ധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് രജിസ്ട്രാർ ജനറൽ അറിയിച്ചു. ജഡ്ജിമാരുടെ ചേംബറിൽ എത്തി റിപ്പോർട്ട് എടുക്കുന്നത് സംബന്ധിച്ച് അതാതു ജഡ്ജിമാർക്ക് തീരുമാനിക്കാമെന്നും രജിസ്ട്രാർ ജനറൽ അറിയിച്ചു.
ചേംബറിലും സ്റ്റെനോ പൂളിലോ മാദ്ധ്യമപ്രവർത്തകർക്ക് വിലക്ക് ഉണ്ടാവില്ല. ജഡ്ജിമാർക്ക് ഇതു സംബന്ധിച്ച് തീരുമാനമെടുക്കാം. കോടതിമുറിയിൽ കയറുന്നതിനോ റിപ്പോർട്ട് എടുക്കുന്നതിനോ തടസമില്ല. റിപ്പോർട്ടിങ് സുഗമമാക്കാൻ മാർഗനിർദ്ദേശം തയ്യാറാക്കുമെന്നും രജിസ്ട്രാർ ജനറൽ അറിയിച്ചു. വാർത്ത കുറിപ്പിലൂടെയാണ് രജിസ്ട്രാർ ജനറൽ ഇക്കാര്യമറിയിച്ചത്.ആക്ടിങ് ചീഫ് ജസ്റ്റീസും മാദ്ധ്യമ- അഭിഭാഷക കമ്മിഷനും ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതോടെ കൊച്ചിയിലെ മാദ്ധ്യമ-അഭിഭാഷക തർക്കം തീരുമെന്നും ഉറപ്പായി.

Next Story

