- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്തു ജോലി ചെയ്യുന്ന വ്യക്തിക്കു മരണം വരെ സർക്കാർ അനാവശ്യമായി പെൻഷൻ നൽകുന്ന സ്ഥിതിയാണിപ്പോഴുള്ളത്; വിദേശ ജോലിക്കായി സർക്കാർ സർവീസിൽ നിന്നു ദീർഘകാല അവധിയെടുക്കുന്ന ചട്ടത്തിൽ ഭേദഗതി അനിവാര്യം; ഹൈക്കോടതിയുടെ നിർദ്ദേശം ഇങ്ങനെ
കൊച്ചി: നാട്ടിലെ ജനങ്ങൾക്കു സേവനമൊന്നും ചെയ്യാതെ വിദേശത്തു ജോലി ചെയ്യുന്ന വ്യക്തിക്കു മരണം വരെ സർക്കാർ അനാവശ്യമായി പെൻഷൻ നൽകുന്ന സ്ഥിതിയാണിപ്പോഴുള്ളതെന്ന് ഹൈക്കോടതി. വിദേശ ജോലിക്കായി സർക്കാർ സർവീസിൽ നിന്നു ദീർഘകാല അവധിയെടുക്കുന്നതു സംബന്ധിച്ച ചട്ടത്തിൽ സർക്കാർ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കോടതിയുടെ മുൻ ഉത്തരവുണ്ടായിട്ടും ചട്ടഭേദഗതിക്കു സർക്കാർ മുതിരുന്നില്ലെന്നു കോടതി കുറ്റപ്പെടുത്തി. അവധിയെടുത്ത് 20 വർഷത്തോളം വിദേശത്തു ജോലി ചെയ്ത ശേഷം പെൻഷൻ ആനൂകൂല്യങ്ങൾ നേടാൻ മാത്രം സർവീസിൽ തിരികെ പ്രവേശിച്ചതു സംബന്ധിച്ച വിജിലൻസ് കേസ് നേരിടുന്ന പി. എൻ. അബ്ദുൽ ലത്തീഫ് സമർപ്പിച്ച ഹർജിയാണു കോടതി പരിഗണിച്ചത്. ഈ വിഷയം സർക്കാർ ഗൗരവപൂർവം പരിഗണിക്കേണ്ടതാണെന്നു പറഞ്ഞ കോടതി, തുടർ നടപടിക്കായി വിധിന്യായം ചീഫ് സെക്രട്ടറിക്ക് അയച്ചു നൽകാനും നിർദ്ദേശിച്ചു. ഇതിനിടെ, കേസിൽ പരസ്പര വിരുദ്ധമായ രണ്ടു ത്വരിതാന്വേഷണ റിപ്പോർട്ടുകൾ വന്നതിനെക്കുറിച്ചു വിജിലൻസ് ഡയറക്ടർ വിശദീകരണം അറിയിക്കണം. വിജിലൻസ് ഉദ്യോഗസ്ഥ

കൊച്ചി: നാട്ടിലെ ജനങ്ങൾക്കു സേവനമൊന്നും ചെയ്യാതെ വിദേശത്തു ജോലി ചെയ്യുന്ന വ്യക്തിക്കു മരണം വരെ സർക്കാർ അനാവശ്യമായി പെൻഷൻ നൽകുന്ന സ്ഥിതിയാണിപ്പോഴുള്ളതെന്ന് ഹൈക്കോടതി. വിദേശ ജോലിക്കായി സർക്കാർ സർവീസിൽ നിന്നു ദീർഘകാല അവധിയെടുക്കുന്നതു സംബന്ധിച്ച ചട്ടത്തിൽ സർക്കാർ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ കോടതിയുടെ മുൻ ഉത്തരവുണ്ടായിട്ടും ചട്ടഭേദഗതിക്കു സർക്കാർ മുതിരുന്നില്ലെന്നു കോടതി കുറ്റപ്പെടുത്തി. അവധിയെടുത്ത് 20 വർഷത്തോളം വിദേശത്തു ജോലി ചെയ്ത ശേഷം പെൻഷൻ ആനൂകൂല്യങ്ങൾ നേടാൻ മാത്രം സർവീസിൽ തിരികെ പ്രവേശിച്ചതു സംബന്ധിച്ച വിജിലൻസ് കേസ് നേരിടുന്ന പി. എൻ. അബ്ദുൽ ലത്തീഫ് സമർപ്പിച്ച ഹർജിയാണു കോടതി പരിഗണിച്ചത്.
ഈ വിഷയം സർക്കാർ ഗൗരവപൂർവം പരിഗണിക്കേണ്ടതാണെന്നു പറഞ്ഞ കോടതി, തുടർ നടപടിക്കായി വിധിന്യായം ചീഫ് സെക്രട്ടറിക്ക് അയച്ചു നൽകാനും നിർദ്ദേശിച്ചു. ഇതിനിടെ, കേസിൽ പരസ്പര വിരുദ്ധമായ രണ്ടു ത്വരിതാന്വേഷണ റിപ്പോർട്ടുകൾ വന്നതിനെക്കുറിച്ചു വിജിലൻസ് ഡയറക്ടർ വിശദീകരണം അറിയിക്കണം.
വിജിലൻസ് ഉദ്യോഗസ്ഥർ രണ്ടു തരത്തിൽ ത്വരിതാന്വേഷണ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നു വിജിലൻസ് കോടതി നിർദ്ദേശിച്ചിരുന്നു. ഇതാണ് കേസിന് ആധാരം.

