- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിതയ്ക്ക് വിശ്വാസ്യതയില്ലെന്ന് ഹൈക്കോടതി; മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി വന്നത് തിരഞ്ഞെടുപ്പ് കാലത്ത്; രാഷ്ട്രീയക്കളിയിൽ താൽപര്യമില്ലെന്നും ജസ്റ്റിസ് കമാൽപാഷ: സോളാർ തട്ടിപ്പിൽ മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി
കൊച്ചി: സോളർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത.എസ്.നായർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തി. സരിത എസ് നായർക്ക് വിശ്വാസ്യതയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി വന്നത് തിരഞ്ഞെടുപ്പ് കാലത്താണ്. രാഷ്ട്രീയക്കളിയിൽ കോടതിക്ക് താൽപര്യമില്ലെന്നും ജസ്റ്റിസ് കെമാൽ പാഷ വ്യക്തമാക്കി. സോളർ കമ്മിഷനിൽ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട സഹിതയുടെ ഹർജി കോടതി തള്ളുകയും ചെയ്തു. മുഖ്യമന്ത്രിക്കെതിരെ പരാതിയുണ്ടെങ്കിൽ സരിത പരാതിയുമായി വരണം. പരാതിക്കാരന് വേണ്ടി പ്രതി എങ്ങനെ ഹാജരാകും. പരാതിയുണ്ടെങ്കിൽ ശ്രീധരൻ നായർ വരട്ടെ. മുഖ്യമന്ത്രിക്കെതിരെ പരാതി നൽകാൻ എന്തിന് ശ്രീധരൻനായരെ കൂട്ടുപിടിക്കുന്നുവെന്നും ഹൈക്കോടതി ചോദിച്ചു. ശ്രീധരൻ നായർ പരാതിക്കാരനായ സോളാർ തട്ടിപ്പ് കേസിലാണ് ഹൈക്കോടിയുടെ വിമർശനം. സരിത പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. സത്യം പറയാൻ പല അവസരങ്ങൾ ലഭിച്ചിട്ടും അപ്പോഴൊന്നും സരിത മിണ്ടിയില്ല. തിരഞ്ഞെടു

കൊച്ചി: സോളർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത.എസ്.നായർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തി. സരിത എസ് നായർക്ക് വിശ്വാസ്യതയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി വന്നത് തിരഞ്ഞെടുപ്പ് കാലത്താണ്. രാഷ്ട്രീയക്കളിയിൽ കോടതിക്ക് താൽപര്യമില്ലെന്നും ജസ്റ്റിസ് കെമാൽ പാഷ വ്യക്തമാക്കി. സോളർ കമ്മിഷനിൽ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട സഹിതയുടെ ഹർജി കോടതി തള്ളുകയും ചെയ്തു.
മുഖ്യമന്ത്രിക്കെതിരെ പരാതിയുണ്ടെങ്കിൽ സരിത പരാതിയുമായി വരണം. പരാതിക്കാരന് വേണ്ടി പ്രതി എങ്ങനെ ഹാജരാകും. പരാതിയുണ്ടെങ്കിൽ ശ്രീധരൻ നായർ വരട്ടെ. മുഖ്യമന്ത്രിക്കെതിരെ പരാതി നൽകാൻ എന്തിന് ശ്രീധരൻനായരെ കൂട്ടുപിടിക്കുന്നുവെന്നും ഹൈക്കോടതി ചോദിച്ചു. ശ്രീധരൻ നായർ പരാതിക്കാരനായ സോളാർ തട്ടിപ്പ് കേസിലാണ് ഹൈക്കോടിയുടെ വിമർശനം.
സരിത പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. സത്യം പറയാൻ പല അവസരങ്ങൾ ലഭിച്ചിട്ടും അപ്പോഴൊന്നും സരിത മിണ്ടിയില്ല. തിരഞ്ഞെടുപ്പ് കാലമായപ്പോഴാണ് വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നത്. എപ്പോഴെങ്കിലും സത്യം പറഞ്ഞാൽ പോരെന്ന് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച കോടതി, തരംതാണ രാഷ്ട്രീയ കളിക്ക് കോടതിയെ ഉപയോഗിക്കരുതെന്നും ഓർമിപ്പിച്ചു.
കഴമ്പുള്ള ഒട്ടേറെ കേസുകളിൽ സിബിഐ അന്വേഷണാവശ്യം നിലനിൽക്കുന്നുണ്ട്. അതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ ഇത്തരം പരാതിയെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണ് എന്നാണ് കോടതി നിരീക്ഷണം. സരിത 33 കേസിൽ പ്രതിയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സരിതയ്ക്ക് വിശ്വാസ്യതയില്ലെന്ന് കോടതി നിരീക്ഷിച്ചതും ഹർജി തള്ളിയതും.
സരിതയുടെ വാക്കുകൾ വിശ്വസിക്കാനാവില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സരിത 33 കേസിൽ പ്രതിയാണെന്നും കോടതിയുടെ സമയം നഷ്ടപ്പെടുത്തുകയാണെന്നും ആസഫലി വാദിച്ചു. ആരോപണം തെളിവുകൾ പൊലീസിന് കൈമാറിയാൽ നശിപ്പിക്കപ്പെടുമെന്ന് സരിതയുടെ അഭിഭാഷകൻ വാദിച്ചു. തെളിവുകൾ പൊലീസിനെ ഏൽപ്പിച്ചാൽ നഷ്ടപ്പെടുമെന്ന് ഭയമുണ്ട് എന്നും സരിതയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
സോളർ കമീഷനിൽ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. രൂക്ഷമായി പരാമർശത്തിന് ശേഷം ഹൈക്കോടതി സരിതയുടെ ഹരജി തള്ളി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ പീഡിപ്പിച്ചു എന്നാരോപിക്കുന്ന സരിതയുടെ കത്ത് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പുറത്തുവിട്ടിരുന്നു. ഈ കത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് സരിത കോടതിയെ സമീപിച്ചതും.

