- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനൽ ഓഫീസിൽ കയറാൻ പാടില്ലെന്നു മംഗളം സിഇഒ ആർ അജിത്കുമാറിനോടു കോടതി; എ കെ ശശീന്ദ്രന്റെ മന്ത്രിക്കസേര തെറിപ്പിച്ച തേൻ കണിയിൽ അജിത്തിനും റിപ്പോർട്ടർ ആർ ജയച്ചന്ദ്രനും ഉപാധികളോടെ ഹൈക്കോടതിയിൽനിന്ന് ജാമ്യം
കൊച്ചി: എ കെ ശശീന്ദ്രന്റെ മന്ത്രിപ്പണി തെറിപ്പിച്ച തേൻകെണിക്കേസിൽ മംഗളം ചാനൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ ആർ അജിത്കുമാറിനും റിപ്പോർട്ടർ ആർ അജിത്കുമാറിനും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മംഗളം ചാനൽ ഓഫീസിൽ ഇരുവരും കയറരുതെന്നാണ് കോടതിയുടെ ഉപാധി. ഇരുവരും തെളിവു നശിപ്പിക്കാൻ സാധ്യതയുള്ളതിനാലാണ് ഇതെന്നും കോടതി വ്യക്തമാക്കി. 21 ദിവസത്തിന് ശേഷമാണ് ഇരുവർക്കും ജാമ്യം അനുവദിക്കുന്നത്. അജിത്തിനെയും ജയചന്ദ്രനെയും കൂടാതെ കോർഡിനേറ്റിങ് എഡിറ്റർ, എം.ബി. സന്തോഷ്, ന്യൂസ് എഡിറ്റർമാരായ ഫിറോസ് സാലി മുഹമ്മദ്, എസ്.വി. പ്രദീപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇതിൽ സന്തോഷിനും പ്രദീപിനും ഫിറോസിനും നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. എ.കെ. ശശീന്ദ്രനെ ഫോൺ സംഭാഷണത്തിൽ കുടുക്കിയ സംഭവത്തിൽ മംഗളം ടെലിവിഷനെതിരെ അന്വേഷണ സംഘത്തിന്റെ പ്രഥമ വിവര റിപ്പോർട്ട് രേഖപ്പെടുത്തിയിരുന്നു. ചാനൽ കുറ്റകരമായ ഗൂഡോലോചന നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. ലൈംഗികച്ചുവയുള്ള സംഭാഷണം ചാനലിൽ സംപ്രേഷണം ചെയ്തു, മന്ത്രിയ

കൊച്ചി: എ കെ ശശീന്ദ്രന്റെ മന്ത്രിപ്പണി തെറിപ്പിച്ച തേൻകെണിക്കേസിൽ മംഗളം ചാനൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ ആർ അജിത്കുമാറിനും റിപ്പോർട്ടർ ആർ അജിത്കുമാറിനും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മംഗളം ചാനൽ ഓഫീസിൽ ഇരുവരും കയറരുതെന്നാണ് കോടതിയുടെ ഉപാധി. ഇരുവരും തെളിവു നശിപ്പിക്കാൻ സാധ്യതയുള്ളതിനാലാണ് ഇതെന്നും കോടതി വ്യക്തമാക്കി. 21 ദിവസത്തിന് ശേഷമാണ് ഇരുവർക്കും ജാമ്യം അനുവദിക്കുന്നത്.
അജിത്തിനെയും ജയചന്ദ്രനെയും കൂടാതെ കോർഡിനേറ്റിങ് എഡിറ്റർ, എം.ബി. സന്തോഷ്, ന്യൂസ് എഡിറ്റർമാരായ ഫിറോസ് സാലി മുഹമ്മദ്, എസ്.വി. പ്രദീപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇതിൽ സന്തോഷിനും പ്രദീപിനും ഫിറോസിനും നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. എ.കെ. ശശീന്ദ്രനെ ഫോൺ സംഭാഷണത്തിൽ കുടുക്കിയ സംഭവത്തിൽ മംഗളം ടെലിവിഷനെതിരെ അന്വേഷണ സംഘത്തിന്റെ പ്രഥമ വിവര റിപ്പോർട്ട് രേഖപ്പെടുത്തിയിരുന്നു. ചാനൽ കുറ്റകരമായ ഗൂഡോലോചന നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.
ലൈംഗികച്ചുവയുള്ള സംഭാഷണം ചാനലിൽ സംപ്രേഷണം ചെയ്തു, മന്ത്രിയെ അപമാനിക്കാനായി ഫോൺ സംഭാഷണം പരസ്യപ്പെടുത്തി, ലൈംഗികച്ചുവയുള്ള ഫോൺ റെക്കോഡിങ്ങ് ഫേസ്‌ബുക്ക് വഴി പരസ്യപ്പെടുത്തി തുടങ്ങിയവയ്ക്കും മംഗളം ചാനലിനെതിരെ കേസുണ്ട്. ശശീന്ദ്രനുമായി ബന്ധപ്പെട്ട് മംഗളം ടെലിവിഷൻ പുറത്തുവിട്ട സംഭവങ്ങൾ അന്വേഷിക്കാൻ ആറംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. മംഗളം ചാനൽ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവിട്ട വാർത്തയെത്തുടർന്ന് മണിക്കൂറുകൾക്കകമാണ് എ.കെ. ശശീന്ദ്രന് ഗതാഗത മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്. മന്ത്രിയുടെ അടുക്കൽ സഹായം അഭ്യർത്ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ റെക്കോഡിങ്ങ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനൽ വാർത്ത പുറത്തുവിട്ടത്.
വാർത്ത ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചെടുത്തതാണെന്ന് ആരോപണമുയർന്നു. ഇതിനെത്തുടർന്ന് ചനലിനെതിരെ രൂക്ഷമായ വിമർശനങ്ങളുണ്ടായി. ഫോൺ സംഭാഷണം ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചതല്ലെന്നാണ് ചാനൽ സിഇഒ അജിത്ത് കുമാർ ആവർത്തിച്ചു കൊണ്ടിരുന്നത്. പരാതിക്കാരി സമയമാകുമ്പോൾ പുറത്തുവരും. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും സിഇഒ പറഞ്ഞിരുന്നു. 30ാം തീയതി രാത്രിയോടെ മംഗളത്തിലെ മാധ്യമപ്രവർത്തകയെ ഉപയോഗിച്ചാണ് ഫോൺ സംഭാഷണം ശേഖരിച്ചതെന്ന് അജിത്ത് കുമാർ കുറ്റസമ്മതം നടത്തുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചപ്പോൾ തെറ്റു സമ്മതിച്ച് അജിത്കുമാർ ചാനലിൽ പ്രത്യക്ഷപ്പെട്ടത്.

