- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മാനദണ്ഡം പാലിച്ചില്ല; ടെക്നിക്കൽ യൂണിവേഴ്സിറ്റി പരീക്ഷകൾ ഹൈക്കോടതി റദ്ദാക്കി; ശേഷിക്കുന്ന പരീക്ഷകളും നടത്തേണ്ടെന്നും നിർദ്ദേശം
കൊച്ചി: കേരളാ ടെക്നിക്കൽ യൂണിവേഴ്സിറ്റി നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകൾ ഹൈക്കോടതി റദ്ദാക്കി. മാനദണ്ഡം പാലിച്ചല്ല പരീക്ഷകൾ നടത്തിയത് എന്നാരോപിച്ച് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ്, നടത്തിയ മൂന്ന് പരീക്ഷകളും റദ്ദാക്കിയത്.
സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച് യുജിസി തയാറാക്കിയ മാനദണ്ഡം അനുസരിച്ചല്ല പരീക്ഷ നടത്തിയതെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. ശേഷിക്കുന്ന പരീക്ഷകളും നടത്താനാവില്ലെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.
നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ കോടതി ഇടപെടലിനെത്തുടർന്ന് മാറ്റിയതായി സർവ്വകലാശാല അറിയിച്ചിട്ടുണ്ട്. വിധിക്കെതിരെ അപ്പീൽ നൽകാനാണ് സർവ്വകലാശാലയുടെ തീരുമാനം. ഉത്തരവിന്റ പകർപ്പ് കിട്ടിയ ശേഷം തുടർനടപടികളിലേക്ക് പോകുമെന്നാണ് സർവ്വകലാശാല അറിയിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story