- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭാ സ്വത്തുക്കൾ രൂപതയുടേതാണ്; ബിഷപ്പിന്റെയോ വൈദികരുടേയോ അല്ല; രൂപതക്ക് വേണ്ടി ഇടപാടുകൾ നടത്താനുള്ള പ്രതിനിധി മാത്രമാണ് ബിഷപ്പ്; കർദിനാൾ രാജ്യത്തെ നിയമങ്ങൾക്ക് വിധേയൻ; സീറോ മലബാർ സഭാ ഭൂമി വിൽപ്പന കേസിസൽ നിർണായകമായ നിലപാട് പ്രഖ്യാപിച്ച് ഹൈക്കോടതി; വിധി ഉച്ചക്ക് ശേഷം പ്രഖ്യാപിക്കും
കൊച്ചി: സിറോ മലബാർ സഭയിൽ എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസിൽ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. കർദ്ദിനാൾ രാജാവല്ല, ാജ്യത്തെ നിയമങ്ങൾക്ക് വിധേയനാണെന്ന് കോടതി പറഞ്ഞു. അതിരൂപത രാജ്യത്തെ നിയമ വ്യവസ്ഥകൾക്ക് വിധേയമാണ്. രൂപതയ്ക്ക് വേണ്ടി ഇടപാടുകൾ നടത്താനുള്ള പ്രതിനിധിയാണ് ബിഷപ്പ്. സ്വത്തുക്കൾ രൂപതയുടേതാണ്. ബിഷപ്പിന്റെയോ വൈദികരുടെയോ അല്ല. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സഭയുടെ സർവ്വാധിപനാണ് മേജർ ആർച്ച് ബിഷപ്പ് എന്ന എന്ന വാദം അംഗീകരിക്കാനാകില്ല. കാനോൻ നിയമത്തിൽ പോലും കർദിനാൾ സർവാധികാരിയല്ല. കർദിനാൾ പരമാധികാരിയാണെങ്കിൽ കൂടിയാലോചന വേണ്ടല്ലോ. മറ്റ് സമിതികളുമായി കൂടിയാലോചന നടത്തിയെന്ന് ബോധിപ്പിച്ചിട്ടുണ്ട്. സ്വന്തം താത്പര്യപ്രകാരം സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ കർദിനാളിന് കഴിയില്ല. നിയമം എല്ലാവർക്കും മുകളിലാണ്, അതിന് മുന്നിൽ എല്ലാവരും തുല്യരാണ്. സഭയുടെ സ്വത്തുക്കളുടെ വെറും കൈകാര്യക്കാർ മാത്രമാണ് വൈദികരും കർദിന

കൊച്ചി: സിറോ മലബാർ സഭയിൽ എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസിൽ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. കർദ്ദിനാൾ രാജാവല്ല, ാജ്യത്തെ നിയമങ്ങൾക്ക് വിധേയനാണെന്ന് കോടതി പറഞ്ഞു. അതിരൂപത രാജ്യത്തെ നിയമ വ്യവസ്ഥകൾക്ക് വിധേയമാണ്. രൂപതയ്ക്ക് വേണ്ടി ഇടപാടുകൾ നടത്താനുള്ള പ്രതിനിധിയാണ് ബിഷപ്പ്. സ്വത്തുക്കൾ രൂപതയുടേതാണ്. ബിഷപ്പിന്റെയോ വൈദികരുടെയോ അല്ല. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സഭയുടെ സർവ്വാധിപനാണ് മേജർ ആർച്ച് ബിഷപ്പ് എന്ന എന്ന വാദം അംഗീകരിക്കാനാകില്ല. കാനോൻ നിയമത്തിൽ പോലും കർദിനാൾ സർവാധികാരിയല്ല. കർദിനാൾ പരമാധികാരിയാണെങ്കിൽ കൂടിയാലോചന വേണ്ടല്ലോ. മറ്റ് സമിതികളുമായി കൂടിയാലോചന നടത്തിയെന്ന് ബോധിപ്പിച്ചിട്ടുണ്ട്. സ്വന്തം താത്പര്യപ്രകാരം സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ കർദിനാളിന് കഴിയില്ല. നിയമം എല്ലാവർക്കും മുകളിലാണ്, അതിന് മുന്നിൽ എല്ലാവരും തുല്യരാണ്. സഭയുടെ സ്വത്തുക്കളുടെ വെറും കൈകാര്യക്കാർ മാത്രമാണ് വൈദികരും കർദിനാളുമൊക്കെ. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ല. സ്വത്തുക്കൾ വിറ്റഴിക്കാൻ കൂരിയയുടെ അനുമതി വേണം.
രാജ്യത്തെ കുറ്റകൃത്യങ്ങളിൽ കാനോൻ നിയമത്തിന് പ്രസക്തിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഭൂമിയിടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ ഈ പരാമർശങ്ങൾ. അന്വേഷണത്തെ കർദിനാളിന്റെ അഭിഭാഷകൻ എതിർത്തു. ഹർജിയിൽ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും.
കേസ് നേരത്തെ പരിഗണിച്ച വേളയിലും കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. രാജ്യത്തെ നിയമമൊന്നും കർദിനാളിന് ബാധകമല്ലേ എന്നാണ് അന്ന് ഹൈക്കോടതി ചോദിച്ചത്. കർദിനാളിനെ വിൽക്കാൻ ഏൽപ്പിച്ച ഭൂമി കുറഞ്ഞ വിലയ്ക്ക് വിറ്റാൽ ആരാണ് ഉത്തരവാദിയെന്നും ഹൈക്കോടതി ചോദിക്കുകയടുണ്ടായി. ഭൂമി ഇടപാടിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കണമെന്ന ചേർത്തല സ്വദേശിയുടെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശമുണ്ടായത്. ജസ്റ്റിസ് കെമാൽ പാഷയുടെ അധ്യക്ഷതയിലുള്ള സിംഗിൾ ബഞ്ചാണ് കേസ് പരിഗണിച്ചത്.
കോടതിയിൽ നിന്നും രൂക്ഷ വിമർശനം നേരിട്ട പശ്ചാത്തലത്തിൽ കർദിനാളിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുമോ എന്നാണ് ഇനി അറിയേണ്ടത്. ഭൂമി ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സഭ ഹൈക്കോടതിയിൽ അറിയിച്ചു. ഭൂമി സ്ഥാപനത്തിന്റേതായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തനിക്കെതിരെ നടപടിക്കുള്ള അവകാശം പോപ്പിന് മാത്രമെന്ന് ആലഞ്ചേരി കോടതി മുമ്പാകെ വ്യക്തമക്കിയത്. കാനോൻ നിയമം അതാണ് പറയുന്നതെന്നും കർദിനാളിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതുകൊണ്ടുതന്നെ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ നടപടിയെടുക്കാനുള്ള അധികാരമുള്ളത് മാർപാപ്പയ്ക്ക് മാത്രമാണ്. പരാതിയുമായി പലരും മാർപാപ്പയെ സമീപിച്ചതാണ്. എന്നാൽ, തനിക്കെതിരെ നീക്കങ്ങളൊന്നും ഉണ്ടായില്ല. താൻ തെറ്റു ചെയ്തിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും കർദ്ദിനാൾ അഭിഭാഷകൻ വഴി കോടതിയെ അറിയിച്ചു.
ഈ പരാമർശത്തോടെയാണ് കോടതിയിൽ നിന്നും രൂക്ഷമായ വിമർശനം കർദിനാൾ നേരിടേണ്ടി വന്നത്. നോട്ട് നിരോധനമാണ് ഉദ്ദേശിച്ച പണം കിട്ടാത്തതിന് കാരണമെന്നും കർദിനാൾ കോടതിയെ അറിയിച്ചിരുന്നു. ഐപിസി 460 വകുപ്പ് പ്രകാരം കേസിൽ വിശ്വാസവഞ്ചനാക്കുറ്റം നിലനിൽക്കുമോ എന്ന് പരിശോധിക്കുകയാണെന്നും കോടതി പറയുകയണ്ടായി.

