- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യം; അത് കണ്ണും കെട്ടി നോക്കി നിൽക്കാനാവില്ല: ശബരിമലയിൽ സമാധാനാന്തരീക്ഷം തിരികെ കൊണ്ടു വരണമെന്നും ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യങ്ങളുണ്ട്. അതിനു മുന്നിൽ കണ്ണു കെട്ടി നോക്കി നിൽക്കാനാവല്ല. ശബരിമലയിൽ സമാധാനാന്തരീക്ഷം തിരികെ കൊണ്ടു വരണമെന്നും ഹൈക്കോടതി. ശബരിമലയിൽ ശയന പ്രദിക്ഷണം നടത്താൻ അനുവദിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദ്ദേശം. എല്ലാവരും ഇക്കാര്യത്തിൽ സഹകരിക്കണം എന്നും കോടതി വിശദമാക്കി. ശബരിമല എത്രയും വേഗം സാധാരണ നിലയിലേക്ക് തിരിച്ച് കൊണ്ടുവരണമെന്ന് കോടതി സർക്കാരിന് നിർദ്ദേശം നൽകി. ശബരിമല ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി വച്ചു. അതേസമയം, ശബരിമലയിലെ അക്രമസംഭവങ്ങൾ സർക്കാരിന് എതിരെയല്ല, സുപ്രീംകോടതി വിധിക്കെതിരാണെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ സർക്കാരിന്റെ സത്യവാങ്മൂലം വൈകിയതിലെ അതൃപ്തി ഹൈക്കോടതി മറച്ചുവച്ചില്ല. പതിനൊന്നാം മണിക്കൂറിൽ സമർപ്പിച്ചാൽ എങ്ങനെ പരിശോധിക്കുമെന്ന് കോടതി ആരാഞ്ഞു. ഇന്ന് പരിഗണിക്കണമെങ്കിൽ ഇന്നലെ സമർപ്പിക്കേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു. എന്നാൽ രേഖകൾ എടുക്കു

കൊച്ചി: ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യങ്ങളുണ്ട്. അതിനു മുന്നിൽ കണ്ണു കെട്ടി നോക്കി നിൽക്കാനാവല്ല. ശബരിമലയിൽ സമാധാനാന്തരീക്ഷം തിരികെ കൊണ്ടു വരണമെന്നും ഹൈക്കോടതി. ശബരിമലയിൽ ശയന പ്രദിക്ഷണം നടത്താൻ അനുവദിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദ്ദേശം. എല്ലാവരും ഇക്കാര്യത്തിൽ സഹകരിക്കണം എന്നും കോടതി വിശദമാക്കി. ശബരിമല എത്രയും വേഗം സാധാരണ നിലയിലേക്ക് തിരിച്ച് കൊണ്ടുവരണമെന്ന് കോടതി സർക്കാരിന് നിർദ്ദേശം നൽകി.
ശബരിമല ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി വച്ചു. അതേസമയം, ശബരിമലയിലെ അക്രമസംഭവങ്ങൾ സർക്കാരിന് എതിരെയല്ല, സുപ്രീംകോടതി വിധിക്കെതിരാണെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ സർക്കാരിന്റെ സത്യവാങ്മൂലം വൈകിയതിലെ അതൃപ്തി ഹൈക്കോടതി മറച്ചുവച്ചില്ല. പതിനൊന്നാം മണിക്കൂറിൽ സമർപ്പിച്ചാൽ എങ്ങനെ പരിശോധിക്കുമെന്ന് കോടതി ആരാഞ്ഞു. ഇന്ന് പരിഗണിക്കണമെങ്കിൽ ഇന്നലെ സമർപ്പിക്കേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു. എന്നാൽ രേഖകൾ എടുക്കുന്നതിലുണ്ടായ കാലതാമസത്തിന് കാരണമായതെന്ന് എജി വ്യക്തമാക്കി.
ശബരിമലയിലും സന്നിധാനത്തും സേവനമനുഷ്ഠിക്കുന്ന പൊലീസുകാർക്ക് വേണ്ട താമസ സൗകര്യം, ഭക്ഷണം എന്നിവ നൽകുന്നത് പൊലീസ് വകുപ്പ് തന്നെയാണെന്ന് സർക്കാർ കോടതിയിൽ വിശദമാക്കി. അതേസമയം സന്നിധാനത്തുള്ള പൊലീസുകാർക്ക് ഭക്ഷണവും താമസവും നൽകാൻ തയ്യാറാണെന്ന് ദേവസ്വം ബോർഡ് കോടതിയിൽ വ്യക്തമാക്കി. 15000 പൊലീസുകാർ ശബരിമലയിൽ ഉണ്ടെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. എന്നാൽ 3000-ൽ താഴെ മാത്രം പൊലീസുകാരാണ് ഇവിടെയുള്ളതെന്ന് കോടതി നിരീക്ഷിച്ചു.
പൊലീസ് പ്രകോപനം ഉണ്ടാക്കിയിട്ടില്ല. യഥാർത്ഥ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളില്ല. ചിത്തിര ആട്ടവിശേഷ സമയത്ത് പ്രശ്‌നമുണ്ടാക്കിയവർ തന്നെ മണ്ഡലകാലത്തും എത്തി. ഇതിന് തെളിവായുള്ള ദൃശ്യങ്ങളും സർക്കാർ കോടതിയിൽ ഹാജരാക്കി.

