- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഡോസൾഫാൻ തളിച്ചതുമൂലം രോഗബാധയുണ്ടായോ എന്ന് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി; കീടനാശിനി രോഗകാരണം അല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹർജിയിൽ സർക്കാർ മൂന്നാഴ്ചയക്കകം മറുപടി നൽകണം; അനർഹരും നാട്ടിലില്ലാത്തവരും എൻഡോസൾഫാൻ എന്തെന്ന് അറിയാത്തവരും ആനുകൂല്യങ്ങൾ പറ്റിയെന്നും കോടതിയിൽ രേഖകൾ നൽകി ഹർജിക്കാരൻ ഗംഗാധരൻ നായർ
കാസർകോട്: എന്റോസൾഫാൻ തളിച്ചതു മൂലം രോഗബാധയുണ്ടായതിന്റെ നിജസ്ഥിതി വ്യക്തമാക്കി മൂന്നാഴ്‌ച്ചക്കകം വിശദീകരണം നൽകാൻ സർക്കാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്റോസൾഫാൻ കീടനാശിനി തളിച്ചതു മൂലം ആരും രോഗികളായിട്ടില്ലെന്നും രോഗബാധിതരെന്നത് കെട്ടിച്ചമച്ച കഥയാണെന്നും ഇതിലെ അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹരജി പരിഗണിച്ചാണ് സർക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടത്. എന്റോ സൾഫാൻ ഹെലിക്കോപ്ടറിൽ നിറക്കുകയും കുറ്റി പമ്പ് കൊണ്ട് തളിക്കുകയും ചെയ്ത പ്ലാന്റേഷൻ കോർപ്പറേഷൻ ജീവനക്കാരനായിരുന്ന ബോവിക്കാനത്തെ എം. ഗംഗാധരൻ നായർ നൽകിയ റിട്ട് ഹർജിയിലാണ് ഹൈക്കോടതി സർക്കാറിന് നോട്ടീസ് അയച്ചത്. ഹാജരാക്കിയ രേഖകൾക്കൊപ്പം എന്റോ സൾഫാൻ ആനുകൂല്യത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച വിജിലൻസ് റിപ്പോർട്ടും വച്ചിരുന്നു. അനർഹരും നാട്ടിലില്ലാത്തവരും എന്റോസൾഫാൻ എന്തെന്ന് അറിയാത്തവരും ആനുകൂല്യങ്ങൾ പറ്റിയെന്നും പരാമർശിച്ചിരുന്നു. കാസർകോട്ടെ പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടത്തിൽ തളിച്ച എന്റോ സൾഫാൻ മൂലം 4500 പേർക്ക് രോഗം

കാസർകോട്: എന്റോസൾഫാൻ തളിച്ചതു മൂലം രോഗബാധയുണ്ടായതിന്റെ നിജസ്ഥിതി വ്യക്തമാക്കി മൂന്നാഴ്‌ച്ചക്കകം വിശദീകരണം നൽകാൻ സർക്കാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്റോസൾഫാൻ കീടനാശിനി തളിച്ചതു മൂലം ആരും രോഗികളായിട്ടില്ലെന്നും രോഗബാധിതരെന്നത് കെട്ടിച്ചമച്ച കഥയാണെന്നും ഇതിലെ അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹരജി പരിഗണിച്ചാണ് സർക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടത്.
എന്റോ സൾഫാൻ ഹെലിക്കോപ്ടറിൽ നിറക്കുകയും കുറ്റി പമ്പ് കൊണ്ട് തളിക്കുകയും ചെയ്ത പ്ലാന്റേഷൻ കോർപ്പറേഷൻ ജീവനക്കാരനായിരുന്ന ബോവിക്കാനത്തെ എം. ഗംഗാധരൻ നായർ നൽകിയ റിട്ട് ഹർജിയിലാണ് ഹൈക്കോടതി സർക്കാറിന് നോട്ടീസ് അയച്ചത്. ഹാജരാക്കിയ രേഖകൾക്കൊപ്പം എന്റോ സൾഫാൻ ആനുകൂല്യത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച വിജിലൻസ് റിപ്പോർട്ടും വച്ചിരുന്നു. അനർഹരും നാട്ടിലില്ലാത്തവരും എന്റോസൾഫാൻ എന്തെന്ന് അറിയാത്തവരും ആനുകൂല്യങ്ങൾ പറ്റിയെന്നും പരാമർശിച്ചിരുന്നു.
കാസർകോട്ടെ പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടത്തിൽ തളിച്ച എന്റോ സൾഫാൻ മൂലം 4500 പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ വിജിലൻസ് ഡയരക്ടറായിരുന്ന ജേക്കബ് തോമസിന്റെ നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിൽ കലക്ട്രേറ്റിൽ നിന്നും രേഖകൾ പരിശോധിച്ചപ്പോൾ നിരവധി പേർ ആനുകൂല്യം തട്ടിയെടുത്തതായി തെളിവുകൾ ലഭിച്ചിരുന്നു. എന്നാൽ ഈ കീടനാശിനി തളിക്കുന്ന ജോലിയിൽ ഏർപ്പിട്ടിരുന്ന നാനൂറിലേറെ തൊഴിലാളികളിൽ ഒരാൾക്ക് പോലും രോഗബാധയുണ്ടായിരുന്നില്ല.
മണ്ണാർക്കാട്, പേരാമ്പ്ര, ചീമേനി, രാജപുരം, കാസർഗോഡ്, എന്നീ കോർപ്പറേഷൻ തോട്ടങ്ങളിൽ എന്റോസൾഫാൻ തളിച്ചെങ്കിലും കാസർഗോഡ് മാത്രമാണ് രോഗമുണ്ടായത്. അതുകൊണ്ടു തന്നെ ഇതിൽ ദുരൂഹതയുണ്ടെന്ന് ഹരജിക്കാരനായ ഗംഗാധരൻ നായർ ' മറുനാടൻ മലയാളിയോട് ' പറഞ്ഞു. രോഗബാധിതർക്ക് സർക്കാർ ആവശ്യപ്രകാരം പ്ലാന്റേഷൻ കോർപ്പറേഷൻ 54 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. 1982 മുതൽ പ്ലാന്റേഷൻ കോർപ്പറേഷൻ തൊഴിലാളിയായ ഗംഗാധരൻ നായരും നാനൂറോളം തൊഴിലാളികളും എൻഡോസൾഫാൻ തളിക്കുന്നതിൽ വ്യാപൃതരായിരുന്നു. ആദ്യത്തെ പത്ത് വർഷക്കാലം കുറ്റിപമ്പ് കൊണ്ട് മൂക്ക് പോലും പൊത്താതെ ജോലി ചെയ്തു.
ഈ കീടനാശിനി തളിക്കുന്നതിന് സമീപം വെച്ച് കഞ്ഞിവെച്ച് കുടിച്ചവരാണ് തൊഴിലാളികളായ നാനൂറിലേറെ പേരും. എന്നാൽ അവർക്കൊന്നും എൻഡോസൾഫാൻ കൊണ്ട് ഒരു രോഗവും ഉണ്ടായിട്ടില്ല. രാഷ്ട്രീയപാർട്ടികളും ചില സന്നദ്ധസംഘടനകളും അംഗൻവാടി അധികൃതരും ആശാവർക്കർമാരും ചേർന്ന് എൻഡോസൾഫാൻ ദുരിതബാധിതരുടെ ലിസ്റ്റുണ്ടാക്കുകയാണ് ചെയ്തത്. കാസർകോട്ടെ ചില ഡോക്ടർമാർ കണ്ണടച്ച് എൻഡോസൾഫാൻ ഇരകളെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഇതാണ് ഇത്രയേറെ രോഗികൾ ഉണ്ടായതെന്ന് ഗംഗാധരൻ നായർ മറുനാടൻ മലയാളിയോട് വിശദീകരിച്ചു.
എൻഡോസൾഫാൻ വെറും കൈകൾ കൊണ്ട് കലക്കിയാണ് കശുമാവിൻ തോട്ടത്തിൽ തളിച്ചിരുന്നത്. അന്നൊന്നും ആരോഗ്യവകുപ്പോ സർക്കാരോ ഇത് മാരകവിഷമാണെന്ന് പറഞ്ഞിരുന്നില്ല. മാരകവിഷമായിരുന്നുവെങ്കിൽ യാതൊരു സുരക്ഷിതത്വവുമില്ലാതെ നേരിട്ട് കീടനാശിനിയുമായി ബന്ധപ്പെട്ട നാനൂറ് പേരിൽ ഒരാൾക്കോ അവരുടെ മക്കൾക്കോ ഇത് മൂലം ഉള്ള രോഗബാധയുണ്ടാകേണ്ടതാണെന്ന് ഗംഗാധരൻ നായർ പറഞ്ഞു.
തേങ്ങ മോഷ്ടിക്കുമ്പോൾ വീണവനും കണ്ണുകാണാത്തവരും ഗൾഫിൽ നിന്ന് അപകടം പറ്റിയവരും ഇന്ന് എൻഡോസൾഫാൻ ദുരിതബാധിതരാണ്. കാസർകോട്ടെ പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടത്തിൽ ഹെക്ടറിന് 137 ലിറ്റർ എന്ന കണക്കിലാണ് എൻഡോസൾഫാൻ തളിച്ചത്. ആലപ്പുഴയിലും ഇടുക്കിയിലും വയനാടിലും ഇതിന്റെ എത്രയോ ഇരട്ടി തളിച്ചിരുന്നു. എന്നാൽ അവിടെ നിന്ന് ഒരാൾ പോലും രോഗിയായി വന്നിട്ടില്ല. നേരത്തെ കാസർകോട്ടെ പദ്രെ ഗ്രാമത്തിൽ ജനങ്ങളുടെ രക്തത്തിൽ എൻഡോസൾഫാൻ കലർന്നെന്ന് കണ്ടെത്തിയെന്നത് ശാസ്ത്രലോകം തന്നെ തള്ളികളഞ്ഞിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ അമ്പത് വർഷത്തോളം എൻഡോസൾഫാൻ യഥേഷ്ടം ഉപയോഗിച്ചിരുന്നു. എന്നാൽ അവിടെയൊന്നും യാതൊരു ആരോഗ്യപ്രശ്നവും ഉണ്ടായതായി പറയുന്നില്ല.
2001ലും 2011ലും ഇന്ത്യൻ സെൻസർ ബോർഡ് കമ്മീഷൻ നടത്തിയ ഡിസെബിലിറ്റി സെൻസസിൽ മറ്റ് ജില്ലകളിലേക്കാൾ വികലാംഗർ കുറഞ്ഞ ജില്ലയാണ് കാസർകോട്. ഇക്കാര്യങ്ങൾ പരാമർശിക്കുന്ന ഇന്ത്യൻ എക്സ്പ്രസ് കാസർകോട് ബ്യൂറോചീഫ് പരേതനായ കളത്തിൽ രാമകൃഷ്ണൻ 'എൻഡോസൾഫാൻ ഗ്ലോബൽ കോൺട്രവസി ആൻഡ് എ കേരള ഷോട്ട് സ്റ്റോറി' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. കാസർകോട് എൻഡോസൾഫാൻ തളിച്ചത് മൂലം നിരവധി പേർ രോഗികളായും കുറെ പേർ മരിച്ചതായും ഉള്ള വാദം കള്ളമാണെന്ന് പുസ്തകത്തിൽ പരാമർശിച്ചിരുന്നു.
ജനിതക പ്രശ്നങ്ങളും പോഷകാഹാരകുറവും രക്തബന്ധത്തിലുള്ള വിവാഹവും കാസർകോട്ടെ മണ്ണിലുള്ള ലോഹഘടകങ്ങളും എല്ലാം രോഗകാരണമാകാം. ഈ തലത്തിൽ ശാസ്ത്രീയ പഠനം നടത്തി രോഗകാരണം വ്യക്തമാക്കുകയാണ് വേണ്ടത്. അല്ലാതെ വ്യാജപ്രചരണത്തിലുടെ എൻഡോസൾഫാൻ ദുരിതബാധിതർ എന്ന് കരുതി ആനുകൂല്യം നൽകുന്നത് ശാസ്ത്രബോധത്തോടുള്ള വെല്ലുവിളിയാണ്. വൈകല്യവും രോഗവും ഉള്ള ഏത് സമൂഹത്തിനും സഹായധനം നൽകുവാൻ സർക്കാരിന് പദ്ധതിയുണ്ടാകണം. അതല്ലാതെ എൻഡോസൾഫാന്റെ പേരിലാകരുത്. ഗംഗാധരൻനായർ പറഞ്ഞു.

