- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീഡിയാ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് രണ്ട് ദിവസത്തേക്ക് മരവിപ്പിച്ചു ഹൈക്കോടതി; കേന്ദ്ര സർക്കാറിനോട് കോടതി വിശദീകരണം തേടി; ഹർജി വീണ്ടും ബുധനാഴ്ച പരിഗണിക്കും; ചാനൽ സംപ്രേഷണം ഉടൻ പുനരാരംഭിക്കും

കൊച്ചി: മീഡിയവൺ ചാനലിന്റെ പ്രവർത്തനം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് രണ്ട് ദിവസത്തേക്ക് ഹൈക്കോടതി മരവിപ്പിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാറിനോട് കോടതി വിശദീകരണം തേടി. ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
സുരക്ഷാകാരണങ്ങൾ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നുമാണ് മീഡിയാ വൺ ചാനലിന് സംപ്രേഷണ വിലക്കേർപ്പെടുത്തിയത് അറിയിച്ചു കൊണ്ടാ ചാനൽ വ്യക്തമാക്കിയ കാര്യം. തൽക്കാലം സംപ്രേഷണം നിർത്തുന്നുവെന്നും മീഡിയാവണ് വ്യക്തമാക്കിയത്.
സെക്യരിറ്റി ക്‌ളിയറസ് എന്ന നിലയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ് എന്ന നിലയിലാണ് കമ്മ്യൂണിക്കേഷൻ നടന്നിരിക്കുന്നതെന്നാണ് ചാനൽ എഡിറ്റർ പ്രമോദ് രാമൻ വ്യക്തമാക്കിയത്. ചാനലിന്റെ ലൈസൻസ് പുതുക്കേണ്ട ഒരു സന്ദർഭമായിരുന്നു. ഈ മാസം 19ന് അതിനുവേണ്ടിയിട്ടുള്ള കമ്മ്യൂണിക്കേഷൻ വാർത്താവിതരണ മന്ത്രാലയവുമായി ആരംഭിച്ചതാണ്. അത് സാധാരണ നിലയിൽ എല്ലാവർഷവും നടക്കുന്നതുമാണ്. ഒരുഘട്ടത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണം അറിയിക്കണമെന്ന വിശദീകരണനോട്ടീസ് ലഭിച്ചു.
സ്ഥാപനം അത് നൽകുകയും ചെയ്തു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ലൈസൻസ് റദ്ദാക്കുന്നുവെന്നാണ് വാർത്താവിതരണ മന്ത്രാലയം അറിയിച്ചത്. സെക്യരിറ്റി ക്‌ളിയറസ് എന്ന നിലയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ് എന്ന നിലയിലാണ് കമ്മ്യൂണിക്കേഷൻ നടന്നത്. ഇതുമായി ബന്ധപ്പെട്ട് നിയമ നടപടികളിലേക്ക് ചാനൽ കടന്നതായും പ്രമോദ് രാമൻ അറിയിക്കുകയുണ്ടായി.
നേരത്തെ ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മീഡിയ വണിനും ഏഷ്യാനെറ്റ് ന്യൂസിനും വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് 2020 മാർച്ച് 6 ന് അർധരാത്രിയാണ് സംപ്രേഷണം തടഞ്ഞത്.വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ഈ ചാനലുകൾ വീഴ്ച വരുത്തിയെന്നും കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമുള്ള വിലയിരുത്തലിലാണ് 48 മണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്.


