കൊച്ചി: ഹൈക്കോടതി പ്രവർത്തനം ഓൺലൈനിലേക്ക് മാറ്റാൻ തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അഭിഭാഷക സംഘടനകളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും ഓൺലൈൻ സിറ്റിങ്ങുകൾ ആരംഭിക്കുക.ഹൈക്കോടതിയിൽ മൂന്ന് ജഡ്ജിമാർക്ക് കോവിഡ് ബാധിച്ചിരുന്നു.

കോവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ഡൗൺ നിലവിൽ വന്നതോടെ ഹൈക്കോടതി ഓൺലൈനായി കേസുകൾ പരിഗണിച്ചിരുന്നു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ നേരിട്ടുള്ള സിറ്റിങ്ങ് ആരംഭിച്ചു.

വിഡിയോ കോൺഫറൻസിങ് മുഖേന കേസുകൾ നടത്തുന്നതിനുള്ള സൗകര്യം നിലനിർത്തിയാണു നിയന്ത്രണങ്ങളോടെ നേരിട്ടുള്ള സീറ്റിങ്ങുകൾ നടന്നിരുന്നത്. കോവിഡ്, ഓമിക്രോൺ കേസുകൾ കുത്തനെ ഉയർന്നതോടെയാണ് വീണ്ടും ഓൺലൈനായി കേസുകൾ പരിഗണിക്കാൻ തീരുമാനിച്ചത്.