- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാപിതാക്കൾ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ധനസഹായം; അപേക്ഷ സമർപ്പിക്കേണ്ടത് ജനുവരി 28നകം
തിരുവനന്തപുരം: മാതാപിതാക്കൾ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് ഉന്നത വിദ്യാഭ്യാസ ധനസഹായം നൽകുന്നു. താൽപ്പര്യമുള്ളവർ ജനുവരി 28നകം കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം രക്ഷിതാവിന്റെ മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്, രക്ഷാകർത്താവ് മത്സ്യത്തൊഴിലാളിയായിരുന്നുവെന്ന് തെളിയിക്കുന്ന ഫിഷറീസ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ആഹാരം, പഠനം, താമസം എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വരെ ഫിഷറീസ് വകുപ്പ് ധനസഹായമായി നൽകും. കൂടുതൽ വിവരങ്ങൾക്ക് 04672202537 എന്ന നമ്പറിൽ ബന്ധപ്പെടുക
മറുനാടന് മലയാളി ബ്യൂറോ
Next Story