തിരുവനന്തപുരം: ഇക്കൊല്ലത്തെ ഹയർ സെക്കണ്ടറി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. പ്ലസ് ടുവിന് വിജയം 83.87 ശതമാനമാണ്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേർ പരീക്ഷ എഴുതിയതിൽ 3,02,865 പേർ ഉന്നത വിജയം നേടി. മുൻവർഷത്തേക്കാൾ വിജയശതമാനം കുറവാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ വർഷം 87.94 ആയിരുന്നു വിജയശതമാനം. ജൂലൈ 25 മുതൽ സേ പരീക്ഷ നടത്തും.

20 ദിവസം കൊണ്ട് ടാബുലേഷൻ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാനായെന്ന് മന്ത്രി പറഞ്ഞു. പരീക്ഷയ്ക്ക് ഫോക്കസ് ഏരിയയും നോൺ ഫോക്കസ് ഏരിയയും നിശ്ചയിച്ചിരുന്നു. ആകെ 4,22,890 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാർക്ക് ഒഴിവാക്കി. വിജയശതമാനം: സയൻസ് 86.14%, ഹുമാനിറ്റീസ് 76.65 %, കൊമേഴ്‌സ് 85.69 %. സർക്കാർ സ്‌കൂളുകളിൽ 81.72 ശതമാനമാണ് വിജയം. എയ്ഡഡ് സ്‌കൂളുകളിൽ 86.02 ശതമാനവും അൺ എയ്ഡഡ് സ്‌കൂളുകളിൽ 81.12 ശതമാനവുമാണ് വിജയം.

വിജയശതമാനത്തിൽ കോഴിക്കോട് ജില്ലയാണ് മുന്നിൽ 87.79. കുറവ് വയനാട് ജില്ലയിൽ 75.07 ശതമാനം. 78 സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം ഇത് 136 ആയിരുന്നു. കൂടുതൽ വിദ്യാർത്ഥികൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിൽ. ഉച്ചയ്ക്ക് 12 മുതൽ ഓൺലൈനായി ഫലം ലഭ്യമാകും. കുട്ടികളെ ഏറെ വലച്ച പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക വിവാദമായതിനെ തുടർന്ന് പുതിയ ഉത്തര സൂചിക തയാറാക്കിയാണ് വീണ്ടും മൂല്യനിർണയം നടത്തിയത്.

ഫലം ലഭ്യമാകുന്ന സൈറ്റുകൾ: www.results.kite.kerala.gov.in, www.dhsekerala.gov.in . www.keralaresults.nic.in , www.prd.kerala.gov.in , www.results.kerala.gov.in , www.examresults.kerala.gov.in . മൊ??ബൈ??ൽ ആ??പ്പു??ക??ൾ: SAPHALAM 2022, iExaMs-Kerala, PRD Live