- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോഹം....പെരുച്ചാഴി...കാസനോവ... ആദ്യ ദിവസം റെക്കോഡ് കളക്ഷൻ നേടിയ മലയാള സിനിമകൾ മുഴുവൻ പൊട്ടിയതെങ്ങനെ? ആകെ അപവാദം ബാംഗ്ലൂർ ഡെയ്‌സ് മാത്രം
തിരുവനന്തപുരം: മലയാള സിനിമയിലെ പുതിയ ട്രെന്റാണ് ബോക്‌സോഫീസ് കലക്ടഷൻ റെക്കോർഡുകൾ ചൂണ്ടിക്കാട്ടി സിനിമകൾ വിജയിപ്പിച്ച് എടുക്കുക എന്നത്. ഇങ്ങനെ ആദ്യദിന ബോക്‌സോഫീസ് കളക്ഷന്റെ പേരിൽ അടുത്തിടെ ചാർലിയും ലോഹവും തമ്മിൽ കൊമ്പുകോർക്കുകയും ഉണ്ടായി. എന്നാൽ, ഇങ്ങനെ വലിയ പ്രചാരണ കോലാഹലങ്ങളുമായി എത്തിയ മലയാളി സിനിമ പൊട്ടിയെന്നതാണ് ചരിത്രം.
തിരുവനന്തപുരം: മലയാള സിനിമയിലെ പുതിയ ട്രെന്റാണ് ബോക്‌സോഫീസ് കലക്ടഷൻ റെക്കോർഡുകൾ ചൂണ്ടിക്കാട്ടി സിനിമകൾ വിജയിപ്പിച്ച് എടുക്കുക എന്നത്. ഇങ്ങനെ ആദ്യദിന ബോക്‌സോഫീസ് കളക്ഷന്റെ പേരിൽ അടുത്തിടെ ചാർലിയും ലോഹവും തമ്മിൽ കൊമ്പുകോർക്കുകയും ഉണ്ടായി. എന്നാൽ, ഇങ്ങനെ വലിയ പ്രചാരണ കോലാഹലങ്ങളുമായി എത്തിയ മലയാളി സിനിമ പൊട്ടിയെന്നതാണ് ചരിത്രം. സൂപ്പർതാര ചിത്രങ്ങളാണ് ഇക്കൂട്ടത്തിൽ മുന്നിൽ. സൂപ്പർത്താര ചിത്രങ്ങൾ ആദ്യദിനം റെക്കോഡ് കളക്ഷൻ നേടുകയും തൊട്ടുപിന്നാലെ പൊട്ടിത്തകരുകയും ചെയ്യുന്നതാണ് സമീപകാലത്ത് മലയാള സിനിമയിലെ പ്രതിഭാസം. മെഗാ സ്റ്റാർ മമ്മൂട്ടിയുടെയും സൂപ്പർ സ്റ്റാർ മോഹൻലാലിന്റെയും ചിത്രങ്ങൾ പലതും പ്രതീക്ഷയ്‌ക്കൊത്തുയരാതെ പോയെങ്കിലും, ആദ്യദിനം വലിയ കളക്ഷൻ നേടുകയും ചെയ്തു.
രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൽ ലാൽ ചിത്രം ലോഹം കള്ളക്കടത്തിന്റെ കഥയാണ് പറഞ്ഞത്. രഞ്ജിത്തും മോഹൻലാലും ഒന്നിക്കുന്നുവെന്നതുതന്നെ ഈ ചിത്രത്തിന് വലിയ പരസ്യമാണ് നൽകിയത്. ഇന്ത്യയിലും വിദേശത്തുമായി 250ഓളം തീയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യദിനം മൂന്നരക്കോടി രൂപ കളക്റ്റ് ചെയ്തു. കേരളത്തിൽ നിന്നുമാത്രം 2.2 കോടി രൂപ ലഭിച്ചു. എന്നാൽ, പിന്നീട് ചിത്രം കാര്യമായ ചലനങ്ങളുണ്ടാക്കാതെ പോയി.
അരുൺ വൈദ്യനാഥൻ സംവിധാനം ചെയ്ത പെരുച്ചാഴിയുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മോഹൻലാലും മുകേഷും ബാബുരാജും അജുവർഗീസും ഒന്നിച്ച പെരുച്ചാഴി 500 തീയറ്ററുകളിൽ റിലീസ് ചെയ്തു. ഏറ്റവും കൂടുതൽ തീയറ്ററുകളിൽ റിലീസ് ചെയ്ത മലയാള ചിത്രം എന്ന പെരുമ നേടിയ പെരുച്ചാഴി ആദ്യദിനം മൂന്നുകോടി രൂപ കളക്റ്റ് ചെയ്തിരുന്നു.
മോഹൻലാലിന്റെ റോഷൻ ആൻഡ്രൂസ് ചിത്രം കാസനോവയും ഏറെ പ്രതീക്ഷയോടെയാണ് വന്നത്. ശ്രേയ ശരൺ, ലക്ഷ്മി റായ്, റോമ തുടങ്ങിയ നായികമാരുടെ സാന്നിധ്യവും ചിത്രത്തിന് പ്രചാരമുണ്ടാക്കി. ആദ്യദിനം 2.10 കോടി രൂപ കളക്റ്റ് ചെയ്ത കാസനോവയും പ്രതീക്ഷിച്ച വിജയമായില്ല.
തിരക്കഥാകൃത്ത് അഞ്ജലി മോനോൻ സംവിധായികയാവുകയും സംവിധായകൻ അൻവർ റഷീദ് നിർമ്മാതാവാവുകയും ചെയ്ത ബാംഗ്ലൂർ ഡെയ്‌സ് സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. ദുൽഖർ സൽമാനും ഫഹദ് ഫാസിലും നിവിൻ പോളിയും നസ്‌റിയയും ഒന്നിച്ച ഈ ചിത്രം ആദ്യദിനം 1.65 കോടി രൂപ മാത്രമേ നേടിയുള്ളൂ. എന്നാൽ, കണ്ടവർ പറഞ്ഞറിഞ്ഞ് കൂടുതൽ പേർ തീയറ്ററുകളിലെത്തിയതോടെ 38 കോടി രൂപയോളം കളക്റ്റ് ചെയ്യാൻ ചിത്രത്തിനായി.
ക്രോണിക് ബാച്ചിലറിന് ശേഷം സിദ്ദിഖും മമ്മൂട്ടിയും ഒന്നിച്ച ചിത്രമായിരുന്നു ഭാസ്‌കർ ദ റാസ്‌കൽ. കോമഡിയിൽ കലർത്തി ഒരു പ്രണയ കഥ പറഞ്ഞ മമ്മൂട്ടി ചിത്രം ആദ്യദിനം നേടിയത് 1.60 കോടി രൂപയാണ്. പ്രതീക്ഷിച്ചതുപോലെ വലിയ ഹിറ്റായില്ലെങ്കിലും 13.77 കോടി രൂപ കളക്റ്റ് ഈ സിനിമയ്ക്കായി.