- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താപനില 27 ഡിഗ്രിയിലെത്തി; അഞ്ച് കൗണ്ടികളിൽ യെല്ലോ വാണിങ് പുറപ്പെടുവിച്ചു; ചൂട് കനത്തതോടെ പാർക്കുകളും ബിച്ചുകളിലും തിരക്കേറി; സൂര്യാഘാതമേറ്റ് കുട്ടികൾ ചികിത്സയിൽ
രാജ്യം ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനങ്ങളിലൂടെ കടന്ന് പോവുകയാണ്. രാജ്യത്തിന്റെ മിക്കയിടങ്ങളിലും ചൂട് 28 ഡിഗ്രിയിലെത്തിയതോടെ പല ഭാഗങ്ങളിലും യെല്ലോ വാണിങ് പുറപ്പെടുച്ചിട്ടുണ്ട്. ഡബ്ലിൻ, കാർലോ, കിൽഡെയർ, വിക്‌സോ, മീഥ് എന്നിവിടങ്ങളിലാണ് ചൂട് ഏറ്റവും രേഖപ്പെടുത്തിയത്. ഈ പ്രദേശങ്ങളിൽ സൂര്യാഘാതമേല്ക്കാൻ സാധ്യതയുള്ളതിനാൽ ആണ് യെല്ലോ വാണിങ് നല്കിയത്. വെള്ളിയാഴ്‌ച്ചയോടെ താപനില 15 മുതൽ 18 വരെ ഡിഗ്രി സെൽഷ്യസിലേക്ക് മടങ്ങുമെന്നാണ് കാലവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചൂടേറിയതോടെ പാർക്കിലും ബിച്ചിലും തിരക്കേറിയിട്ടുണ്ട്. ജനങ്ങൾ ബിച്ചുകളിൽ കൂടുതൽ സമയം ചെലവഴിക്കാനാണ് സമയം കണ്ടെത്തുന്നത്. സൂര്യഘാതമേറ്റ് മൂന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. അതുകൊണ്ട് തന്നെ വെയിൽ കൊള്ളേണ്ടിവരുന്നവർ കരുതലെടുക്കാനും അധികൃതർഡ നിർദ്ദേശിക്കുന്നു.
രാജ്യം ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനങ്ങളിലൂടെ കടന്ന് പോവുകയാണ്. രാജ്യത്തിന്റെ മിക്കയിടങ്ങളിലും ചൂട് 28 ഡിഗ്രിയിലെത്തിയതോടെ പല ഭാഗങ്ങളിലും യെല്ലോ വാണിങ് പുറപ്പെടുച്ചിട്ടുണ്ട്. ഡബ്ലിൻ, കാർലോ, കിൽഡെയർ, വിക്‌സോ, മീഥ് എന്നിവിടങ്ങളിലാണ് ചൂട് ഏറ്റവും രേഖപ്പെടുത്തിയത്. ഈ പ്രദേശങ്ങളിൽ സൂര്യാഘാതമേല്ക്കാൻ സാധ്യതയുള്ളതിനാൽ ആണ് യെല്ലോ വാണിങ് നല്കിയത്.
വെള്ളിയാഴ്‌ച്ചയോടെ താപനില 15 മുതൽ 18 വരെ ഡിഗ്രി സെൽഷ്യസിലേക്ക് മടങ്ങുമെന്നാണ് കാലവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചൂടേറിയതോടെ പാർക്കിലും ബിച്ചിലും തിരക്കേറിയിട്ടുണ്ട്. ജനങ്ങൾ ബിച്ചുകളിൽ കൂടുതൽ സമയം ചെലവഴിക്കാനാണ് സമയം കണ്ടെത്തുന്നത്.
സൂര്യഘാതമേറ്റ് മൂന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. അതുകൊണ്ട് തന്നെ വെയിൽ കൊള്ളേണ്ടിവരുന്നവർ കരുതലെടുക്കാനും അധികൃതർഡ നിർദ്ദേശിക്കുന്നു.
Next Story