ലക്‌നൗ: മുഹമ്മദിന് ഇപ്പോഴും അറിയില്ല എന്തിനാണ് തന്റെ ഭാര്യയെ അവർ വെടിവച്ചതെന്ന്. അജ്ഞാതരായ അവർക്ക് പണം മാത്രമാണ് വേണ്ടിയിരുന്നതെങ്കിൽ അതുകൊടുക്കുമായിരുന്നല്ലോ. അതിന് തന്റെ ഭാര്യയെ കൊലപ്പെടുത്തിയത് എന്തിനെന്നാണ് അറിവില്ലാത്തത്. 23 കാരനായ മുഹമ്മദിന്റെ കൈപിടിച്ച പുതിയൊരു ജീവിത്തിലേക്കാണ് ദരിദ്ര കുടുംബാംഗമായ 22 കാരിയായ ഫർസാന കടന്നുവന്നത്. വെടിയേറ്റ് വീണുകിടക്കുമ്പോഴാണ് ഫർസാനയുടെ മുഖം മുഹമ്മദ് അടുത്തുകാണുന്നത്.

നഹാൽ ഗ്രാമത്തിൽ നടന്ന സമൂഹ വിവാഹത്തിലൂടെയാണ് ഇവർ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. യുപിയിലെ മീററ്റിൽ നിന്ന് സഹാൻപൂരിലെ വരന്റെ വീട്ടിലേക്ക് മടങ്ങവേ രാത്രി 10.30 ഓടെ, മടോർ ഗ്രാമത്തിനടുത്തുള്ള റോഡിൽ വച്ച് അജ്ഞാതർ ഇവരെ തടയുകയായിരുന്നു.ദേശീയ പാത 58 ലായിരുന്നു ദുരന്തം.പർതാപൂരിൽ ഭക്ഷണം കഴിക്കാനിറങ്ങിയ കുടുംബത്തെ സംഘം പിന്തുടരുകയും, വാഹനം മറികടക്കുകയുമാ.ിിരുന്നു.ടോൾ ബൂത്ത് ക്രോസ് ചെയ്യുന്നതിനിടെ വാഹനം തടഞ്ഞുനിർത്തിയ നാലുപേർ കുടുംബത്തെ തോക്കിന്മുനയിൽ നിർത്തി.തുടർന്ന് കാറിലുണ്ടായിരുന്ന സഹോദരിയോടും ഭർത്താവിനോടും പുറത്തിറങ്ങാൻ ആജ്ഞാപിച്ചു. ഭയന്നുവിറച്ച മുഹമ്മദിനെയും പുറത്തിറക്കിയ ശേഷം ഫർഹാനയ്ക്ക് നേരേ വെടിയുതിർക്കുകയായിരുന്നു.

വാഹനത്തിൽ നിന്ന് കൈയിൽ കിട്ടിയതെല്ലാം എടുത്ത് അക്രമികൾ സ്ഥലം വിട്ടു.രക്തത്തിൽ കുളിച്ചുകിടന്ന ഫർഹാനയുമായി മുഹമ്മദും ബന്ധുക്കളും ബെഗ്ജ്പൂരിലെ ആശുപത്രിയിലേക്ക് പോയെങ്കിലും വഴിമദ്ധ്യേ ഫർസാന ജീവൻ വെടിഞ്ഞു.ആരാണ് വെടിവച്ചതെന്നോ, എന്തിനാണ് വെടിവച്ചതെന്നോ അറിയാതെ കുഴങ്ങുകയാണ് മുഹമ്മദും കുടുംബവും.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെ തുമ്പൊന്നും കിട്ടിയിട്ടില്ല.ഫർസാനയുടെ വീട്ടുകാർക്ക് ദുരന്തവുമായി പൊരുത്തപ്പെടാൻ ഇനിയും കഴിഞ്ഞിട്ടില്ല.തന്റെ മകൾ പുതുജീവിത്തിലേക്ക് ചുവട് വച്ചത് പ്രതീക്ഷയോടെ കണ്ട 50 കാരനായ അച്ഛൻ കരഞ്ഞുകൊണ്ടു ചോദിക്കുന്നു: എന്തുതെറ്റാണ് ഞങ്ങൾ ചെയ്തത്?

സംഭവത്തിന് പിന്നിൽ മോഷണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നാലു ആൺകുട്ടികളാണ് പണത്തിന് വേണ്ടി അക്രമത്തിന് മുതിർന്നത്.അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്എസ്‌പി മൻസിൽ സെയ്‌നി പറഞ്ഞു.


(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി യിൽ പ്രധാന വാർത്തകൾ മാത്രം അപ്ഡേറ്റ് ചെയ്യുന്നതാണ്)