വിന്ററിന്റെ വരവറിയിച്ച് കാനഡ മഞ്ഞ് വീഴ്‌ച്ച തുടങ്ങി. ഈ ആഴ്‌ച്ചയിലെ ചൂടൻ താപനിലയ്ക്ക് ശേഷം വരാൻ ഇരിക്കുന്നത് കഴിഞ്ഞവർഷത്തേതിനേക്കാൾ കഠിനമേറിയ തണുപ്പ് കാലമാണെന്നാണ് കാലവസ്ഥാ നീരിക്ഷകരുടെ അറിയിപ്പ്. താപനില ഏറ്റവും താഴ്ന്ന നിലയിൽ ശീതക്കാറ്റും കഠിനമായ തണുപ്പം മൂലം ശക്തമായ വിന്ററിനെ വരവേല്ക്കാൻ ജനങ്ങൾ തയ്യാറെടുത്തുകഴിഞ്ഞു.

പലപ്രദേശങ്ങളിലും കഴിഞ്ഞദിവസങ്ങളിൽ മഞ്ഞ് വീഴ്‌ച്ചയെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ, വിന്നിപെഗ് തുടങ്ങിയ സ്ഥസലങ്ങളിൽ കനത്ത മഞ്ഞ് വീഴ്‌ച്ചയെ തുടർന്ന് ഹൈവേകൾ അടച്ചു. ഈ പ്രദേശങ്ങളിലെല്ലാം തപാനില മൈനസ് 12 സെലഷ്യസ് വരെയാണ്.

ഞായറാഴ്‌ച്ച മുതൽ കാലവസ്ഥയിൽ മാറ്റം വന്നു തുടങ്ങിയത്. ഇതോടെ മഞ്ഞ് വീഴ്‌ച്ച ശക്തമായതോടെ ഡ്രൈവർമാർ കരുതലെടുക്കേണ്ടത്. പലയിടത്തും അപകടങ്ങളും പതിവായിട്ടുണ്ട്.