- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിജാബ് ഊരി പ്രതിഷേധിച്ച 35-ഓളം സ്ത്രീകൾ അറസ്റ്റിൽ; എല്ലാവരെയും കാത്തിരിക്കുന്നത് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച കുറ്റം; ജനാധിപത്യം മോഹിച്ച് തെരുവിലിറങ്ങിയ യുവതികൾക്ക് പത്തുവർഷം തടവിൽ കഴിയാം
പൊതുസ്ഥലത്ത് ഹിജാബ് ഊരി പ്രതിഷേധിച്ച 35-ഓളം യുവതികൾ ഇറാനിൽ തടവിലാക്കപ്പെട്ടു. വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തി തടവിലാക്കപ്പെട്ട ഇവർക്ക് പത്തുവർഷം വരെ കഠിനതടവ് ലഭിച്ചേക്കും. സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണമെന്ന നിയമത്തിനെതിരായ പ്രതിഷേധമെന്ന നിലയ്ക്കാണ് ഇവർ ശിരോവസ്ത്രം പൊതുസ്ഥലത്ത് ഉപേക്ഷിച്ചത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായി അറസ്റ്റിലായ ഇവർക്ക് കസ്റ്റഡിയിൽ ക്രൂരമായ പീഡനം നേരിടേണ്ടിവന്നതായും റിപ്പോർട്ടുണ്ട്. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. അടുത്തിടെ അറസ്റ്റിലായ നർഗീസ് ഹൊസേനി, ഷപ്പറാക്ക് ഷാജരിസാദ എന്നിവർക്കെതിരെ അഴിമതിക്കും വേശ്യാവൃത്തിക്കും പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായ ഷപ്പറാക്കിന് ജയിലിൽ പൊലീസുകാരിൽനിന്ന് കൊടിയ മർദനമേൽക്കേണ്ടിവന്നതായും ആംനസ്്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിനുശേഷം ഷപ്പറാക്കിന്റെ ശരീരത്തിൽ അജ്ഞാതവസ്തു കുത്
പൊതുസ്ഥലത്ത് ഹിജാബ് ഊരി പ്രതിഷേധിച്ച 35-ഓളം യുവതികൾ ഇറാനിൽ തടവിലാക്കപ്പെട്ടു. വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തി തടവിലാക്കപ്പെട്ട ഇവർക്ക് പത്തുവർഷം വരെ കഠിനതടവ് ലഭിച്ചേക്കും. സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണമെന്ന നിയമത്തിനെതിരായ പ്രതിഷേധമെന്ന നിലയ്ക്കാണ് ഇവർ ശിരോവസ്ത്രം പൊതുസ്ഥലത്ത് ഉപേക്ഷിച്ചത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായി അറസ്റ്റിലായ ഇവർക്ക് കസ്റ്റഡിയിൽ ക്രൂരമായ പീഡനം നേരിടേണ്ടിവന്നതായും റിപ്പോർട്ടുണ്ട്.
മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. അടുത്തിടെ അറസ്റ്റിലായ നർഗീസ് ഹൊസേനി, ഷപ്പറാക്ക് ഷാജരിസാദ എന്നിവർക്കെതിരെ അഴിമതിക്കും വേശ്യാവൃത്തിക്കും പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായ ഷപ്പറാക്കിന് ജയിലിൽ പൊലീസുകാരിൽനിന്ന് കൊടിയ മർദനമേൽക്കേണ്ടിവന്നതായും ആംനസ്്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടിൽ പറയുന്നു.
അറസ്റ്റിനുശേഷം ഷപ്പറാക്കിന്റെ ശരീരത്തിൽ അജ്ഞാതവസ്തു കുത്തിവെച്ചതായും റി്‌പ്പോർട്ടുണ്ട്. നർഗീസിനെ അറസ്റ്റ് ചെയതിട്ട് ആഴ്ചകളായെങ്കിലും എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്നോ എന്താണ് അവസ്ഥയെന്നോ വ്യക്തമല്ല. ഇവർ കുറ്റക്കാരാണെന്ന് കോടതി വിധിക്കുകയാണെങ്കിൽ പത്തുവർഷം വരെ കഠിനതടവ് ലഭിക്കുമെന്നുറപ്പാണ്. നിർബന്ധിത ശിരോവസ്ത്രത്തിനെതിരേ സംസാരിക്കുന്നവരെ അടിച്ചമർത്തുകയെന്ന സർക്കാരിന്റെ പ്രതിഷേധാർഹമായ നയത്തിന്റെ ഭാഗമാണിവരുടെ അറസ്റ്റെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇറാനിൽ മതനേതൃത്വത്തിനെതിരേയും ഭരണകൂടത്തിനെതിരേയും ഉയരുന്ന ശബ്ദങ്ങളെ അടിച്ചമർത്തുകയെന്നതാണ് സർക്കാരിന്റെ നിലപാട്. ശിരോവസ്ത്രം പരസ്യമായി ഉപേക്ഷിച്ച യുവതികളെ ക്രൂരമായി പീഡിപ്പിക്കുന്നതും തടവിലാക്കുന്നതും മറ്റുള്ളവരെ നിശബ്ദരാക്കുന്നതിനുവേണ്ടിയാണെന്നും ആംനസ്റ്റി റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന നടപടിയാണ് സർക്കാരിന്റേതെന്നും ആംനസ്റ്റിയുടെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ഡപ്യൂട്ടി ഡയറക്ടർ മഗ്ദലേന മുഘറാബി പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 27-ന് വിദ മൊവഹേദ് എന്ന 31-കാരിയാണ് ശിരോവസ്ത്രം ഉപേക്ഷിച്ചുകൊണ്ടുള്ള പ്രതിഷേധത്തിന് തുടക്കമിട്ടത്. പരസ്യമായി ഹിജാബ് വലിച്ചുരൂയ വിദയെ അപ്പോൾത്തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ 20 മാസം പ്രായമായ കുഞ്ഞിനൊപ്പം ഒരുമാസത്തോളം കസ്റ്റഡിയിൽ കഴിഞ്ഞ വിദയെ അടുത്തിടെ സ്വതന്ത്രയാക്കിയിരുന്നു. മധ്യ ടെഹ്‌റാനിലെ എംഗലാബ് തെരുവിലായിരുന്നു വിദയുടെ പ്രതിഷേധം. എംഗലാബ് തെരുവിന്റെ പെണ്ണ് എന്ന് വിദ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയാവുകയും ചെയ്തു.
വിദയെ അറസ്റ്റ് ചെയ്തശേഷം ഇറാനിൽ സോഷ്യൽമീഡിയയിലൂടെയുണ്ടടായ കടുത്ത പ്രതിഷേധമാണ് അവരെ സ്വതന്ത്രമാക്കാൻ അധികൃതരെ നിർബന്ധിതമാക്കിയത്. അജ്ഞാത തടവറയിലായിരുന്നു ഒരുമാസം അവരെ പാർപ്പിച്ചിരുന്നത്. അന്താരാഷ്ട്ര തലത്തിൽത്തന്നെ ഇത് വലിയ വാർത്തയാവുകയും ഇറാനുമേൽ സമ്മർദമേറുകയും ചെയ്തതോടെ, വിദയെ സ്വതന്ത്രയാക്കുകയായിരുന്നു.