- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടകയ്ക്കു പിന്നാലെ ആന്ധ്രയിലും ഹിജാബ് വിവാദം; വിദ്യാർത്ഥികളെ അധികൃതർ തടഞ്ഞു
വിജയവാഡ: കർണാടകയ്ക്കു പിന്നാലെ ആന്ധ്രയിലും ഹിജാബ് വിവാദം. വിജയവാഡയിലെ സ്വകാര്യ കോളജിൽ മതവസ്ത്രം ധരിച്ചെത്തിയ പെൺകുട്ടികളെ അധികൃതർ തടഞ്ഞു. തർക്കങ്ങൾക്കൊടുവിൽ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം വിദ്യാർത്ഥികളെ കാംപസിൽ പ്രവേശിപ്പിച്ചു.
ബുർഖ ധരിച്ചെത്തിയ രണ്ടു പെൺകുട്ടികളെ ലയോള കോളജ് അധികൃതർ തടയുന്നതും തുടർന്നുണ്ടായ തർക്കങ്ങളും ഉൾപ്പെട്ട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ബിഎസ് സി ഫൈനൽ ഇയർ വിദ്യാർത്ഥിനികളെയാണ് തടഞ്ഞത്.
മുൻപും തങ്ങൾ ബുർഖ ധരിച്ചുതന്നെയാണ് കോളജിൽ എത്തിയിരുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അപ്പോഴൊന്നും ഇല്ലാതിരുന്ന പ്രശ്നം ഇപ്പോൾ ഉന്നയിക്കുന്നത് എന്തിനെന്ന് അവർ ചോദിച്ചു. ഐഡന്റിറ്റി കാർഡിലെ ഫോട്ടോയിൽ പോലും ബുർഖയാണ് ധരിച്ചിരിക്കുന്നത്.
Next Story




