- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രെക്സിറ്റ്: സ്വീഡനിൽ പൗരത്വം നേടാൻ അപേക്ഷിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിൽ 500 ശതമാനം വർധന
ഓസ്ലോ: യൂറോപ്യൻ യൂണിയനിൽ നിന്ന് യുകെ പുറത്തായ സാഹചര്യത്തിൽ സ്വീഡനിൽ പൗരത്വം നേടാൻ ശ്രമിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിൽ 500 ശതമാനം വർധന നേരിടുന്നതായി റിപ്പോർട്ട്. സ്വീഡിഷ് പൗരത്വം നേടാൻ ശ്രമിക്കുന്ന ബ്രിട്ടീഷുകാരുടെ അപേക്ഷ ഒരു ആഴ്ചയിൽ ശരാശരി 20 എണ്ണം വീതം ലഭിച്ചുകൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 129 ആയി വർധിച്ചുവെന്ന് സ്വീഡൻ മൈഗ്രേഷൻ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാനുള്ള വോട്ടിങ് നടന്നതിനു ശേഷമുള്ള വീക്കെൻഡിൽ നൂറിലധികം പുതിയ അപേക്ഷകളാണ് മൈഗ്രേഷൻ ഏജൻസിക്ക് ലഭിച്ചത്. ഈയാഴ്ചയിൽ സ്വീഡിഷ് പൗരത്വം നേടുന്നതിന് അപേക്ഷ സമർപ്പിച്ച ബ്രിട്ടീഷുകാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയായിരുന്നുവെന്ന് മൈഗ്രേഷൻ ഏജൻസിയുടെ സിറ്റിസൺഷിപ്പ് യൂണിറ്റ് ഹെഡ് അനെറ്റ് ഗ്രഫാൻ ചൂണ്ടിക്കാട്ടി. അതേസമയം ഈ ട്രെൻഡ് അതേപടി നിലനിൽക്കുമോയെന്ന കാര്യത്തിൽ ഉറപ്പുപറയാൻ സാധിക്കില്ലെന്നും ഗ്രഫാൻ വ്യക്തമാക്കി. സ്വീഡനിൽ താത്ക്കാലികമായി എത്തി താമസിക്കുന്ന ബ്രിട്ടീഷുകാർ ബ്രെക്‌സിറ്റിനെ തുടർന്ന് ഇവിടെ തന്നെ ന
ഓസ്ലോ: യൂറോപ്യൻ യൂണിയനിൽ നിന്ന് യുകെ പുറത്തായ സാഹചര്യത്തിൽ സ്വീഡനിൽ പൗരത്വം നേടാൻ ശ്രമിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിൽ 500 ശതമാനം വർധന നേരിടുന്നതായി റിപ്പോർട്ട്. സ്വീഡിഷ് പൗരത്വം നേടാൻ ശ്രമിക്കുന്ന ബ്രിട്ടീഷുകാരുടെ അപേക്ഷ ഒരു ആഴ്ചയിൽ ശരാശരി 20 എണ്ണം വീതം ലഭിച്ചുകൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 129 ആയി വർധിച്ചുവെന്ന് സ്വീഡൻ മൈഗ്രേഷൻ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാനുള്ള വോട്ടിങ് നടന്നതിനു ശേഷമുള്ള വീക്കെൻഡിൽ നൂറിലധികം പുതിയ അപേക്ഷകളാണ് മൈഗ്രേഷൻ ഏജൻസിക്ക് ലഭിച്ചത്. ഈയാഴ്ചയിൽ സ്വീഡിഷ് പൗരത്വം നേടുന്നതിന് അപേക്ഷ സമർപ്പിച്ച ബ്രിട്ടീഷുകാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയായിരുന്നുവെന്ന് മൈഗ്രേഷൻ ഏജൻസിയുടെ സിറ്റിസൺഷിപ്പ് യൂണിറ്റ് ഹെഡ് അനെറ്റ് ഗ്രഫാൻ ചൂണ്ടിക്കാട്ടി. അതേസമയം ഈ ട്രെൻഡ് അതേപടി നിലനിൽക്കുമോയെന്ന കാര്യത്തിൽ ഉറപ്പുപറയാൻ സാധിക്കില്ലെന്നും ഗ്രഫാൻ വ്യക്തമാക്കി.
സ്വീഡനിൽ താത്ക്കാലികമായി എത്തി താമസിക്കുന്ന ബ്രിട്ടീഷുകാർ ബ്രെക്‌സിറ്റിനെ തുടർന്ന് ഇവിടെ തന്നെ നിലനിന്നു പോകാനാണ് ശ്രമിക്കുന്നത്. സ്വീഡിഷ് പാസ്‌പോർട്ടില്ലാതെ ഒട്ടേറെ യുകെ പൗരന്മാരാണ് സ്വീഡനിൽ താമസിച്ചുപോരുന്നത്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 2015-ൽ ഇത്തരത്തിൽ 19,782 യുകെ പൗരന്മാർ സ്വീഡനിൽ താമസിക്കുന്നുണ്ട്. ബ്രെക്‌സിറ്റിനെ അനുകൂലിക്കാത്തവർക്ക് യൂറോപ്യൻ യൂണിയന്റെ ഭാഗമായി തന്നെ നിലനിൽക്കുന്ന രാജ്യത്ത് തുടരാനുള്ള സന്നദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്.