- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെലികോം പ്രൊവൈഡർ ഐർ നിരക്കുകൾ വർധിപ്പിച്ചു; ബ്രോഡ്ബാൻഡ്, ഫോൺ ബില്ലുകളിൽ 100 യൂറോയുടെ വർധന; ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ബാധകം
ഡബ്ലിൻ: ബ്രോഡ്ബാൻഡിനും കോളുകൾക്കുമുള്ള നിരക്കുകൾ ടെലികോം പ്രൊവൈഡറായ ഐർ വർധിപ്പിച്ചതോടെ ബില്ലുകളിൽ 100 യൂറോയുടെ വർധന നേരിടും. ബ്രോഡ്ബാൻഡ്, കോൾ നിരക്കുകൾ 9.4 ശതമാനം വർധിപ്പിച്ചതോടെയാണ് വീടുകളിലേക്കുള്ള കണക്ഷൻ നിരക്കുകളിൽ വർധന ഉണ്ടായിരിക്കുന്നത്. നിലവിലുള്ള കസ്റ്റമേഴ്‌സിന് നിരക്കുകൾ വർധിപ്പിച്ചുകൊണ്ട് ഈ വർഷം ആദ്യം ഐർ പ്രഖ്യാപനം നടത്തിയിരുന്നു. വീണ്ടും മെയ് മാസത്തിൽ പുതിയ ഡീലുകൾ ഇറക്കിക്കൊണ്ട് പുതിയ കസ്റ്റമേഴ്‌സിന് മാത്രമായി നിരക്കു വർധന നടത്തിയിരുന്നു. വീണ്ടും ബണ്ടിൽ നിരക്കുകൾ വർധിപ്പിച്ചുകൊണ്ട് നിലവിലുള്ള കസ്റ്റമേഴ്‌സിന് നിരക്ക് വർധനയുടെ ഭാരം ഏൽപ്പിച്ചിരിക്കുകയാണിപ്പോൾ. പ്രതിമാസം അഞ്ചും യൂറോയ്ക്കും എട്ടു യൂറോയ്ക്കും മധ്യേ കൂടുതൽ തുക നൽകേണ്ട സ്ഥിതിയാണിപ്പോൾ. കമ്പനിയുടെ ഡബിൾ പ്ലേ സ്‌കീമിലുള്ള(ബ്രോഡ്ബാൻഡ്+ ഹോം ഫോൺ)വരെയാണ് ഇതു അധികമായി ബാധിക്കുക. ട്രിപ്പിൾ പ്ലേയിലുള്ള (ബ്രോഡ്ബാൻഡ്, ഹോം ഫോൺ, മൊബൈൽ ഫോൺ സർവീസ് അല്ലെങ്കിൽ ടിവി) കുടുംബങ്ങൾക്കും ക്വാഡ് പ്ലേയിലുള്ളവർക്കും നിരക്ക് വർധന ബാധകമായിര
ഡബ്ലിൻ: ബ്രോഡ്ബാൻഡിനും കോളുകൾക്കുമുള്ള നിരക്കുകൾ ടെലികോം പ്രൊവൈഡറായ ഐർ വർധിപ്പിച്ചതോടെ ബില്ലുകളിൽ 100 യൂറോയുടെ വർധന നേരിടും. ബ്രോഡ്ബാൻഡ്, കോൾ നിരക്കുകൾ 9.4 ശതമാനം വർധിപ്പിച്ചതോടെയാണ് വീടുകളിലേക്കുള്ള കണക്ഷൻ നിരക്കുകളിൽ വർധന ഉണ്ടായിരിക്കുന്നത്.
നിലവിലുള്ള കസ്റ്റമേഴ്‌സിന് നിരക്കുകൾ വർധിപ്പിച്ചുകൊണ്ട് ഈ വർഷം ആദ്യം ഐർ പ്രഖ്യാപനം നടത്തിയിരുന്നു. വീണ്ടും മെയ് മാസത്തിൽ പുതിയ ഡീലുകൾ ഇറക്കിക്കൊണ്ട് പുതിയ കസ്റ്റമേഴ്‌സിന് മാത്രമായി നിരക്കു വർധന നടത്തിയിരുന്നു. വീണ്ടും ബണ്ടിൽ നിരക്കുകൾ വർധിപ്പിച്ചുകൊണ്ട് നിലവിലുള്ള കസ്റ്റമേഴ്‌സിന് നിരക്ക് വർധനയുടെ ഭാരം ഏൽപ്പിച്ചിരിക്കുകയാണിപ്പോൾ. പ്രതിമാസം അഞ്ചും യൂറോയ്ക്കും എട്ടു യൂറോയ്ക്കും മധ്യേ കൂടുതൽ തുക നൽകേണ്ട സ്ഥിതിയാണിപ്പോൾ.
കമ്പനിയുടെ ഡബിൾ പ്ലേ സ്‌കീമിലുള്ള(ബ്രോഡ്ബാൻഡ്+ ഹോം ഫോൺ)വരെയാണ് ഇതു അധികമായി ബാധിക്കുക. ട്രിപ്പിൾ പ്ലേയിലുള്ള (ബ്രോഡ്ബാൻഡ്, ഹോം ഫോൺ, മൊബൈൽ ഫോൺ സർവീസ് അല്ലെങ്കിൽ ടിവി) കുടുംബങ്ങൾക്കും ക്വാഡ് പ്ലേയിലുള്ളവർക്കും നിരക്ക് വർധന ബാധകമായിരിക്കും. അതേസമയം നിരക്ക് വർധനയ്‌ക്കൊപ്പം തന്നെ എക്‌സ്ട്രാ മിനിട്ടുകളുടെ സേവനം കൂടി കസ്റ്റമേഴ്‌സിന് നൽകുന്നുണ്ടെന്ന് ഐർ വക്താവ് ചൂണ്ടിക്കാട്ടി.