- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭ പാസാക്കിയ ശമ്പള വർദ്ധന ബിൽ സാമാജികരുടെ ജീവിതം അടിപൊളിയാക്കും
തിരുവനന്തപുരം: ഇന്നലെ നിയമസഭ പാസാക്കിയ സാമാജികരുടെ ശമ്പളബിൽ എംഎൽഎമാർക്കും മന്ത്രിമാർക്കും അടിമുടി ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നതാണ്. നിയമസഭാ സമ്മേളനത്തിന് വരാൻ എംഎൽഎമാർക്ക് വിമാനയാത്രക്കുള്ള തുക കൂടി വകയിരുത്തുന്നതാണ് ഇന്നലെ പാസാക്കിയ ബില്ലിൽ പറയുന്നത്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കുന്നതിനുള്ള 2018ലെ ശമ്പളവും ബത്തകളും നൽകൽ (ഭേദഗതി) ബില്ലും മുൻ എംഎൽഎമാരുടെ പെൻഷൻ വർധിപ്പിക്കുന്നതിനുള്ള 2018ലെ കേരള നിയമസഭാംഗങ്ങൾക്ക് പെൻഷൻ നൽകൽ (ഭേദഗതി) ബില്ലും നിയമസഭ പാസാക്കി. ബിൽ പ്രകാരം നിയമസഭാസമിതി യോഗങ്ങളിൽ പങ്കെടുക്കുന്നതിനു പുറമേ, നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കുന്നതിനും എംഎൽഎമാർക്ക് വിമാനത്തിൽ എത്തിച്ചേരാനാകും. വിമാനയാത്രക്കായി പ്രതിവർഷം അനുവദിച്ച 50,000 രൂപയാണ് വകയിരുത്തിയത്. ഇതുകൂടി ഉൾപ്പെടുത്തിയ ഔദ്യോഗിക ഭേദഗതി നിയമസഭ അംഗീകരിച്ചു. എന്നാൽ, ഇത് ബാധ്യതയാകില്ലെന്ന് ബില്ലിൽ മറുപടി പറഞ്ഞ മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കി.
തിരുവനന്തപുരം: ഇന്നലെ നിയമസഭ പാസാക്കിയ സാമാജികരുടെ ശമ്പളബിൽ എംഎൽഎമാർക്കും മന്ത്രിമാർക്കും അടിമുടി ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നതാണ്. നിയമസഭാ സമ്മേളനത്തിന് വരാൻ എംഎൽഎമാർക്ക് വിമാനയാത്രക്കുള്ള തുക കൂടി വകയിരുത്തുന്നതാണ് ഇന്നലെ പാസാക്കിയ ബില്ലിൽ പറയുന്നത്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കുന്നതിനുള്ള 2018ലെ ശമ്പളവും ബത്തകളും നൽകൽ (ഭേദഗതി) ബില്ലും മുൻ എംഎൽഎമാരുടെ പെൻഷൻ വർധിപ്പിക്കുന്നതിനുള്ള 2018ലെ കേരള നിയമസഭാംഗങ്ങൾക്ക് പെൻഷൻ നൽകൽ (ഭേദഗതി) ബില്ലും നിയമസഭ പാസാക്കി.
ബിൽ പ്രകാരം നിയമസഭാസമിതി യോഗങ്ങളിൽ പങ്കെടുക്കുന്നതിനു പുറമേ, നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കുന്നതിനും എംഎൽഎമാർക്ക് വിമാനത്തിൽ എത്തിച്ചേരാനാകും. വിമാനയാത്രക്കായി പ്രതിവർഷം അനുവദിച്ച 50,000 രൂപയാണ് വകയിരുത്തിയത്. ഇതുകൂടി ഉൾപ്പെടുത്തിയ ഔദ്യോഗിക ഭേദഗതി നിയമസഭ അംഗീകരിച്ചു. എന്നാൽ, ഇത് ബാധ്യതയാകില്ലെന്ന് ബില്ലിൽ മറുപടി പറഞ്ഞ മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കി.