- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിൽ ആറു ശതമാനത്തോളം വർധന; അഞ്ചു ലക്ഷത്തിലധികം പേർ ഇൻഷ്വറൻസ് ഉപേക്ഷിക്കാൻ ഒരുങ്ങുന്നു; ഏപ്രിൽ ഒന്നു മുതൽ വർധന നിലവിൽ വരും
മെൽബൺ: സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിൽ ഏപ്രിൽ ഒന്നു മുതൽ വരുന്ന വർധന താങ്ങാനാവാതെ അഞ്ചു ലക്ഷത്തോളം പേർ ഇൻഷ്വറൻസ് ഉപേക്ഷിക്കാൻ ഒരുങ്ങുന്നു. ഇൻഷ്വറൻസ് വലുപ്പമനുസരിച്ച് നാലു മുതൽ ഒമ്പതു ശതമാനം വരെ വർധന പ്രതീക്ഷിക്കുന്ന ഇൻഷ്വറൻസ് പ്രീമിയത്തിൽ ഒരു കുടുംബത്തിന് വർഷം 200 ഡോളറോളമാണ് അടയ്‌ക്കേണ്ടി വരുക. അടുത്ത മാസം മുതൽ ഒരു കുടുംബത്തിന് പ്രീമിയം അടവിൽ ശരാശരി 5.59 ശതമാനമാണ് അടവ് വരിക. ഇൻഷൂറൻസ് പ്രീമിയത്തിലുണ്ടാകുന്ന ശരാശരി 5.59 ശതമാനം വർധനവ് ഒരു ശരാശരി കുടുംബതത്തിന്റെ ഇൻഷൂറൻസ് പ്രീമിയത്തിൽ വർഷത്തിൽ 200 ഡോളറിന്റെ വർധനവാണ് വരുത്തുന്നത്.ചില ഇൻഷുറർമാർ തങ്ങളുടെ ശരാശരി പ്രീമിയങ്ങളിൽ 8 ശതമാനത്തിലധികം വർധനവും വരുത്തുന്നുണ്ട്.ചിലരാകട്ടെ വെറും നാല് ശതമാനം വർധനവേ വരുത്തുന്നുള്ളൂ. കംപാരിസൻ വെബ്സൈറ്റായ ഐസെലക്ടിലെ അനലിസ്റ്റുകൾ നടത്തിയ കണ്ടെത്തൽ അനുസരിച്ച് 71 ശതമാനം പേർ വരെ തങ്ങളുടെ പ്രൈവറ്റ് ഇൻഷൂറൻസ് മാറ്റി മറ്റൊരു ഡീലിനായുള്ള അന്വേഷണമാരംഭിക്കുകയോ പൂർണമായും ഇതിൽ നിന്ന് വിട്ട് പോകാനോ തീരുമാനിച്ചിട്ടുണ്ട
മെൽബൺ: സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിൽ ഏപ്രിൽ ഒന്നു മുതൽ വരുന്ന വർധന താങ്ങാനാവാതെ അഞ്ചു ലക്ഷത്തോളം പേർ ഇൻഷ്വറൻസ് ഉപേക്ഷിക്കാൻ ഒരുങ്ങുന്നു. ഇൻഷ്വറൻസ് വലുപ്പമനുസരിച്ച് നാലു മുതൽ ഒമ്പതു ശതമാനം വരെ വർധന പ്രതീക്ഷിക്കുന്ന ഇൻഷ്വറൻസ് പ്രീമിയത്തിൽ ഒരു കുടുംബത്തിന് വർഷം 200 ഡോളറോളമാണ് അടയ്‌ക്കേണ്ടി വരുക.
അടുത്ത മാസം മുതൽ ഒരു കുടുംബത്തിന് പ്രീമിയം അടവിൽ ശരാശരി 5.59 ശതമാനമാണ് അടവ് വരിക. ഇൻഷൂറൻസ് പ്രീമിയത്തിലുണ്ടാകുന്ന ശരാശരി 5.59 ശതമാനം വർധനവ് ഒരു ശരാശരി കുടുംബതത്തിന്റെ ഇൻഷൂറൻസ് പ്രീമിയത്തിൽ വർഷത്തിൽ 200 ഡോളറിന്റെ വർധനവാണ് വരുത്തുന്നത്.ചില ഇൻഷുറർമാർ തങ്ങളുടെ ശരാശരി പ്രീമിയങ്ങളിൽ 8 ശതമാനത്തിലധികം വർധനവും വരുത്തുന്നുണ്ട്.ചിലരാകട്ടെ വെറും നാല് ശതമാനം വർധനവേ വരുത്തുന്നുള്ളൂ.
കംപാരിസൻ വെബ്സൈറ്റായ ഐസെലക്ടിലെ അനലിസ്റ്റുകൾ നടത്തിയ കണ്ടെത്തൽ അനുസരിച്ച് 71 ശതമാനം പേർ വരെ തങ്ങളുടെ പ്രൈവറ്റ് ഇൻഷൂറൻസ് മാറ്റി മറ്റൊരു ഡീലിനായുള്ള അന്വേഷണമാരംഭിക്കുകയോ പൂർണമായും ഇതിൽ നിന്ന് വിട്ട് പോകാനോ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇൻഷ്വറൻസ് പ്രീമിയം വർധന വരുമെന്ന വാർത്തകളെ തുടർന്ന് 46 ശതമാനത്തോളം പേർ മെച്ചപ്പെട്ട മറ്റു ഡീലുകൾക്കായി ഷോപ്പ് ചെയ്യാൻ ആരംഭിച്ചിട്ടുണ്ടെന്നാണ് മറ്റു ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റൊരു ഏഴു ശതമാനം പേർ പ്രൊവൈഡറെ മാറ്റാനും ഉദ്ദേശിക്കുന്നു.
അതേസമയം ഹോസ്പിറ്റൽ ഒൺലി കവറോ എക്‌സ്ട്രാസ് ഒൺലി കവറോ ഉള്ളവരിൽ ഭൂരിഭാഗം പേരും അവരുടെ പ്രൈവറ്റ് ഹെൽത്ത് ഇൻഷ്വറൻസ് മൊത്തത്തിൽ റദ്ദാക്കാനുള്ള പുറപ്പാടിലാണ്. ഓസ്‌ട്രേലിയക്കാരിൽ 12 മില്യണോളം പേർക്ക് സ്വകാര്യ ഹെൽത്ത് കെയർ ഇൻഷ്വറൻസ് ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ ഭൂരിഭാഗം 50 വയസിനു മുകളിലുള്ളവരാണ്.