- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൂത്ത് പേയ്സ്റ്റും ചോക്ക്ലേറ്റും അടക്കം കുവൈറ്റിൽ അവശ്യ സാധനങ്ങളുടെ വില വർദ്ധിക്കും;വില വർദ്ധിക്കുന്നത് 75 സാധനങ്ങൾക്ക്
കുവൈത്ത് സിറ്റി: ടൂത്ത് പേസ്റ്റ്, അലക്കുപൊടി, ചോക്‌ളറ്റ്, പാനീയങ്ങൾ, കേക്ക് ഫ്‌ളവർ, വിനാഗിരി തുടങ്ങിയ ഉൽപന്നങ്ങടക്കം 75 സാധനങ്ങൾക്ക് കുവൈറ്റിൽ വില വർധിപ്പിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ വിലനിരീക്ഷണ സമിതി അനുമതി നൽകി. അഞ്ചു കമ്പനികളുടെ ഉൽപന്നങ്ങൾക്ക് വില വർധിപ്പിക്കാനാണ് അനുമതി നൽകിയത്. ഇവർ സമർപ്പിച്ച അപേക്ഷ പരിഗണിച്ച സമിതി അനുകൂല നിലപാട് എടുക്കുകയായിരുന്നു. വിവിധ ഉൽപന്നങ്ങൾക്ക് 10 മുതൽ 15 വരെ ശതമാനം വില കൂടും. വേറെയും ചില കമ്പനികൾ വില വർധനക്ക് അനുമതി ചോദിച്ച് അപേക്ഷ സമർപ്പിച്ചതായാണ് വിവരം. ഇന്ധന വില വർധനയുടെ പശ്ചാത്തലത്തിൽ ചരക്കുനീക്കത്തിന് ഉൾപ്പെടെ ചെലവേറുന്നത് ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ വില വർധനവിന് അനുമതി ചോദിക്കുന്നത്. ഇന്ധന വിലവർധന മറയാക്കി സാധനങ്ങൾക്ക് വില വർധിപ്പിക്കാൻ അനുവദിക്കില്‌ളെന്ന് അടുത്തിടെ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇത് പരിശോധിക്കാൻ സഹകരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ വില നിരീക്ഷണ സമിതി വ്യാപക പരിശോധന നടത്തിയിരുന്നു. ചില സ്ഥാപനങ്ങൾക്കെതിരെ നടപടിയുമെടുത്തു.
കുവൈത്ത് സിറ്റി: ടൂത്ത് പേസ്റ്റ്, അലക്കുപൊടി, ചോക്‌ളറ്റ്, പാനീയങ്ങൾ, കേക്ക് ഫ്‌ളവർ, വിനാഗിരി തുടങ്ങിയ ഉൽപന്നങ്ങടക്കം 75 സാധനങ്ങൾക്ക് കുവൈറ്റിൽ വില വർധിപ്പിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ വിലനിരീക്ഷണ സമിതി അനുമതി നൽകി. അഞ്ചു കമ്പനികളുടെ ഉൽപന്നങ്ങൾക്ക് വില വർധിപ്പിക്കാനാണ് അനുമതി നൽകിയത്.
ഇവർ സമർപ്പിച്ച അപേക്ഷ പരിഗണിച്ച സമിതി അനുകൂല നിലപാട് എടുക്കുകയായിരുന്നു. വിവിധ ഉൽപന്നങ്ങൾക്ക് 10 മുതൽ 15 വരെ ശതമാനം വില കൂടും. വേറെയും ചില കമ്പനികൾ വില വർധനക്ക് അനുമതി ചോദിച്ച് അപേക്ഷ സമർപ്പിച്ചതായാണ് വിവരം.
ഇന്ധന വില വർധനയുടെ പശ്ചാത്തലത്തിൽ ചരക്കുനീക്കത്തിന് ഉൾപ്പെടെ ചെലവേറുന്നത് ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ വില വർധനവിന് അനുമതി ചോദിക്കുന്നത്. ഇന്ധന വിലവർധന മറയാക്കി സാധനങ്ങൾക്ക് വില വർധിപ്പിക്കാൻ അനുവദിക്കില്‌ളെന്ന് അടുത്തിടെ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇത് പരിശോധിക്കാൻ സഹകരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ വില നിരീക്ഷണ സമിതി വ്യാപക പരിശോധന നടത്തിയിരുന്നു. ചില സ്ഥാപനങ്ങൾക്കെതിരെ നടപടിയുമെടുത്തു.