വാഷിംങ്ടൺ: സ്‌കൂൾ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പെൺകുട്ടിക്ക് സാന്ത്വനവുമായി ഹിലാരി ക്ലിന്റന്റെ കത്ത്. സ്‌കൂൾ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു വോട്ടിന്റെ കുറവിൽ പരാജയപ്പെട്ട മാർത്ത കെന്നഡി എന്ന എട്ട് വയസ്സുകാരിക്കാണ് ആശ്വാസ സമ്മാനമായി ഹിലരി ക്ലിന്റൺ കത്തയച്ചത്.

മറ്റാരെക്കാളും ആ സങ്കടം എന്താന്ന് എനിക്കറിയാം എന്ന് തുടങ്ങുന്നതായിരുന്നു ഹിലരിയുടെ കത്ത്. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും പരാജയപ്പെടുന്നതിന്റെ വേദന. അതും ആൺകുട്ടികൾക്ക് മാത്രമുള്ളത് എന്ന് വിശ്വസിക്കുന്ന ഒരു പദവിയാകുമ്പോൾ പ്രത്യേകിച്ച് തനിക്കത് മനസിലാകുമെന്ന് ഹിലരി കത്തിൽ കുറിക്കുന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു ഹിലരി മാർത്തയെ കുറിച്ചറിയുന്നത്.

മേരിലാന്റിലുള്ള ഒരു കമ്മ്യൂണിറ്റി സ്‌കൂളിലെ മൂന്നാം ഗ്രേഡ് വിദ്യാർത്ഥിനിയാണ് മാർത്ത. തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചെങ്കിലും ഒരു വോട്ടിന്റെ വ്യത്യാസത്തിൽ മാർത്ത പരാജയപ്പെടുകയായിരുന്നു. മറ്റാരെക്കാളും ആ വിഷമം എനിക്ക് നന്നായി അറിയാം എന്നു തുടങ്ങുന്നതായിരുന്നു കത്ത്.

2016ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ നിന്ന സ്ഥാനാർത്ഥിയായിരുന്നു ഹിലരി. പ്രസിഡന്റ് സ്ഥാനാർത്ഥിയാവുന്ന ആദ്യ വനിത കൂടിയായിരുന്നു അവർ. എന്നാൽ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം നേടാൻ ഹിലരിക്ക് കഴിഞ്ഞിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.